'ഈ വിജയം സ്വർഗത്തിലുള്ള നിനക്കായ്'; പോർച്ചുഗൽ - ക്രൊയേഷ്യ മത്സരത്തിനു ശേഷം വൈകാരിക രംഗങ്ങൾ

2025 ജൂലൈ മൂന്നിനാണ് 28 കാരനായ ജോട്ട കാർ അപകടത്തിൽ മരിച്ചത്
'ഈ വിജയം സ്വർഗത്തിലുള്ള നിനക്കായ്'; പോർച്ചുഗൽ - ക്രൊയേഷ്യ മത്സരത്തിനു ശേഷം വൈകാരിക രംഗങ്ങൾ
Published on

ലോകകപ്പിന്റെ റൗണ്ട് 32 വിൽ ക്രൊയേഷ്യയ്‌ക്കെതിരെ 2-1 നു വിജയം നേടിയ ശേഷമുള്ള പോർച്ചുഗൽ താരങ്ങളുടെ ആഘോഷപ്രകടനം ഏറെ വൈകാരികമായി. ഒരു വർഷം മുൻപ് തങ്ങളെ വിട്ടുപോയ സഹതാരം ഡിയാഗോ ജോട്ടയ്ക്ക് ഈ വിജയം സമർപ്പിക്കുകയായിരുന്നു പോർച്ചുഗൽ താരങ്ങൾ.

2025 ജൂലൈ മൂന്നിനാണ് 28 കാരനായ ജോട്ട കാർ അപകടത്തിൽ മരിച്ചത്. കൃത്യമായി പറഞ്ഞാൽ പോർച്ചുഗൽ - ക്രൊയേഷ്യ മത്സരം നടന്ന ഇന്നേക്ക് ഒരു വർഷം..! മത്സരശേഷം പോർച്ചുഗൽ താരങ്ങൾ ജോട്ടയെ ഓർത്തു.

പോർച്ചുഗൽ താരങ്ങൾ മത്സരശേഷം ഗ്രൂപ്പ് ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോഴും 21-ാം നമ്പർ ജേഴ്‌സി കൈയിലുണ്ടായിരുന്നു

പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജോട്ടയുടെ 21-ാം നമ്പർ ജേഴ്‌സി അണിഞ്ഞു. ജോട്ടയുടെ ജേഴ്‌സി അണിഞ്ഞാണ് കളിക്കു ശേഷം സഹതാരങ്ങൾക്കു കൈ കൊടുത്തത്. മാത്രമല്ല മുകളിലേക്ക് കൈകൾ ഉയർത്തി 'ഈ വിജയം നിനക്കായ്' എന്നുപറഞ്ഞുകൊണ്ട് ജോട്ടയെ ഓർത്തു.

ടൊറന്റോയിൽ നടന്ന മത്സരത്തിന് മുമ്പും സ്റ്റേഡിയത്തിൽ ജോട്ടയുടെ ചിത്രവും 21-ാം നമ്പറും പ്രദർശിപ്പിച്ചിരുന്നു. പോർച്ചുഗൽ താരങ്ങൾ വിവിധ രീതികളിൽ ജോട്ടയെ അനുസ്മരിക്കുകയും ഗാലറിയിൽ ആരാധകർ ജോട്ടയുടെ ചിത്രങ്ങളുള്ള ബാനറുകൾ ഉയർത്തുകയും ചെയ്തു. പോർച്ചുഗൽ താരങ്ങൾ മത്സരശേഷം ഗ്രൂപ്പ് ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോഴും 21-ാം നമ്പർ ജേഴ്‌സി കൈയിലുണ്ടായിരുന്നു.

'ഈ വിജയം സ്വർഗത്തിലുള്ള നിനക്കായ്'; പോർച്ചുഗൽ - ക്രൊയേഷ്യ മത്സരത്തിനു ശേഷം വൈകാരിക രംഗങ്ങൾ
ആറ് ലോകകപ്പുകള്‍, ആറിലും ഗോള്‍ നേടിയ റൊണാള്‍ഡോ; കണക്കില്‍ മെസിക്കും മുകളില്‍

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഉറപ്പായും ലോകകപ്പ് സ്‌ക്വാഡിൽ ഇടംപിടിക്കേണ്ടിയിരുന്ന താരമായിരുന്നു ജോട്ട. മത്സരത്തിനു മുൻപ് തന്നെ ജോട്ടയുടെ ഒന്നാം ചരമവാർഷികം നോക്ക്ഔട്ട് മത്സരത്തിനു അന്ന് തന്നെ എത്തിയതിനെ കുറിച്ച് തങ്ങൾ സംസാരിച്ചിരുന്നെന്ന് മത്സരശേഷം റൊണാൾഡോ പറഞ്ഞു.

' വളരെ പ്രധാനപ്പെട്ട ഒരു നിമിഷമാണിത്. ഞങ്ങൾ ഇതേ കുറിച്ച് സംസാരിച്ചിരുന്നു. ഈ വിജയം അവനുവേണ്ടി കൂടിയാണ്. മത്സരം ജയിച്ചു എന്നതിനൊപ്പം ജയിച്ച രീതി കൂടി ഞങ്ങളെ സന്തോഷിപ്പിക്കുന്നു. ഞങ്ങൾക്കറിയാം, അവൻ ഞങ്ങൾക്കൊപ്പം തന്നെയുണ്ട്. ഈ വിജയത്തിലൂടെ അവനെ ഏറ്റവും നല്ല രീതിയിൽ തന്നെ ഇന്നേദിവസം ഓർക്കാനും സാധിച്ചിരിക്കുന്നു,' റൊണാൾഡോ പറഞ്ഞു.

അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ഒരു ഗോളിനു പിന്നിലായ ശേഷമാണ് പോർച്ചുഗലിന്റെ തിരിച്ചുവരവ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പറങ്കിപ്പടയുടെ ജയം. ആദ്യ ഗോൾ പോർച്ചുഗലിനായി നേടിയത് നായകൻ റൊണാൾഡോയാണ്.

Summary

Portugal's 2-1 victory over Croatia in the FIFA World Cup Round of 32 was followed by an emotional tribute from the players to their late teammate, Diogo Jota. The match coincided with the first anniversary of Jota's death in a car accident on July 3, 2025. After the final whistle, Portugal's players dedicated the victory to his memory, making the celebrations a poignant moment for the team and their supporters.

Madism Digital
madismdigital.com