ലോകകപ്പില്‍ വീണ്ടും ലാറ്റിന്‍ അമേരിക്ക-യൂറോപ്പ് കലാശപ്പോരാട്ടം; മെസ്സിയേയും യമാലിനേയും കാത്ത് മെറ്റ്‌ലൈഫ് സ്റ്റേഡിയം

കളിയുടെ ആദ്യ പകുതി മുഴുവൻ ഫൗളുകൾകൊണ്ട് പഴി കേട്ട അർജന്റീന രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്
ലോകകപ്പില്‍ വീണ്ടും ലാറ്റിന്‍ അമേരിക്ക-യൂറോപ്പ് കലാശപ്പോരാട്ടം; മെസ്സിയേയും യമാലിനേയും കാത്ത് മെറ്റ്‌ലൈഫ് സ്റ്റേഡിയം
Published on

2026 ലോകകപ്പ് സെമിഫൈനലിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി അർജന്റീന ഫൈനലിൽ. കളിയുടെ ആദ്യ പകുതി മുഴുവൻ ഫൗളുകൾകൊണ്ട് പഴി കേട്ട അർജന്റീന രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 55ാം മിനുറ്റിൽ ആന്റണി ​ഗോർഡൻ അർജന്റീനയുടെ വലകുലുക്കിയതിന് ശേഷം ഇം​ഗ്ലണ്ട് പൂർണ്ണമായും ഡിഫൻസിലേക്ക് മാറി. പിന്നീട് മെസ്സിയും കൂട്ടരും മത്സരം കയ്യിലെടുക്കുകയായിരുന്നു.

ലയണൽ മെസ്സിയുടെ മാന്ത്രിക നീക്കങ്ങളും അസിസ്റ്റുകളുമാണ് മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ അർജന്റീനയ്ക്ക് തുണയായത്. രണ്ട് ​ഗോളിനും മെസ്സിയാണ് അസിസ്റ്റ് നൽകിയത്. കടുത്ത പ്രതിരോധവും ഫൗളുകളും നിറഞ്ഞ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട്പോലും ഉതിർക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ മോർഗൻ റോജേഴ്സ് നൽകിയ ക്രോസിൽ നിന്നും ആന്റണി ഗോർഡൻ വോളിയിലൂടെ ഗോൾ നേടി ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.

തോൽവി മുഖാമുഖം കണ്ട അർജന്റീനയ്ക്കായി 85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് 20 വാര അകലെനിന്ന് തൊടുത്ത വെടിയുണ്ടപോലുള്ള ഷോട്ടിലൂടെ അർജന്റീന സമനില ഗോൾ നേടി. ഇഞ്ചുറി ടൈമിൽ മെസ്സി നൽകിയ മനോഹരമായ പാസ് ഹെഡ്ഡറിലൂടെ വലയിലാക്കി ലൗട്ടാരോ മാർട്ടീനസ് അർജന്റീനയ്ക്ക് നാടകീയ വിജയം സമ്മാനിച്ചു. ഈജിപ്തിനോട് ജയിച്ചതും ഇതേ രീതിയിൽ മികച്ച കംബാക്ക് നടത്തിയായിരുന്നു. അവസാന പത്ത് മിനുറ്റിൽ മൂന്ന് ​ഗോളുകൾ നേടിയാണ് ഈജിപ്തിനെ ലോകകപ്പിൽനിന്ന് പുറത്താക്കിയത്.

ലോകകപ്പില്‍ വീണ്ടും ലാറ്റിന്‍ അമേരിക്ക-യൂറോപ്പ് കലാശപ്പോരാട്ടം; മെസ്സിയേയും യമാലിനേയും കാത്ത് മെറ്റ്‌ലൈഫ് സ്റ്റേഡിയം
ഇനിയും പകയടങ്ങാതെ മറഡോണയുടെ 'ദൈവത്തിന്റെ കൈ'; അർജന്റീനക്കെതിരെ ഇംഗ്ലണ്ട് ഇറങ്ങുന്നത് ചരിത്ര ദൗത്യവുമായി

ഇംഗ്ലണ്ടിന്റെ ശക്തമായ പ്രതിരോധ കോട്ടയെ തകർക്കാൻ മെസ്സിയുടെ അനുഭവസമ്പത്ത് സഹായിച്ചു. ലോകകപ്പ് ചരിത്രത്തിൽ നോക്കൗട്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകുന്ന കളിക്കാരൻ എന്ന റെക്കോർഡും ഇതോടെ മെസ്സി സ്വന്തമാക്കി. ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിഞ്ഞിരുന്നില്ല. ആധുനിക ലോകകപ്പ് ചരിത്രത്തിൽ ഒരു നോക്കൗട്ട് മത്സരത്തിൽ ഇത്രയും ദീർഘനേരം ഗോളിലേക്ക് ഒരു ഷോട്ട്പോലും വരാതിരിക്കുന്നത് ഇതാദ്യമായാണ്.

സെമിഫൈനൽ വിജയത്തോടെ ജൂലൈ 20ന് പുലർച്ച ന്യൂയോർക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ അർജന്റീന സ്പെയിനിനെ ഫൈനലിൽ നേരിടും. പരാജയപ്പെട്ട ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഫ്രാൻസുമായി ഏറ്റുമുട്ടും.

Summary

Argentina came from behind to defeat England 2-1 in the 2026 FIFA World Cup semi-final and book their place in the final. After drawing criticism for a foul-filled first half, Lionel Scaloni's side produced a much-improved display after the break. England took the lead in the 55th minute through Anthony Gordon, but then dropped deep and focused on defending their advantage. Argentina seized control of the game thereafter, with Lionel Messi and his teammates dominating possession and creating chances before completing a stunning comeback to secure another World Cup final appearance.

Madism Digital
madismdigital.com