ഇനിയും പകയടങ്ങാതെ മറഡോണയുടെ 'ദൈവത്തിന്റെ കൈ'; അർജന്റീനക്കെതിരെ ഇംഗ്ലണ്ട് ഇറങ്ങുന്നത് ചരിത്ര ദൗത്യവുമായി

ലോക ഫുട്ബോളിലെ ചരിത്രവും രാഷ്ട്രീയവും കിരീടമോഹവും ഒരുമിച്ച് ചേരുന്ന വേദിയായായിരിക്കും ഇന്ന് അറ്റ്ലാൻ‍ഡ സ്റ്റേഡിയം മാറാൻ പോകുന്നത്
ഇനിയും പകയടങ്ങാതെ മറഡോണയുടെ 'ദൈവത്തിന്റെ കൈ'; അർജന്റീനക്കെതിരെ ഇംഗ്ലണ്ട് ഇറങ്ങുന്നത് ചരിത്ര ദൗത്യവുമായി
Published on

അറ്റ്‌ലാന്റയിൽ ഇന്ന് ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടും അർജന്റീനയും നേർക്കുനേർ എത്തുമ്പോൾ അതൊരു സാധാരണ ഫുട്ബോൾ മത്സരം മാത്രമാകില്ല. ലോക ഫുട്ബോളിലെ ചരിത്രവും രാഷ്ട്രീയവും കിരീടമോഹവും ഒരുമിച്ച് ചേരുന്ന വേദിയായായിരിക്കും ഇന്ന് മൈതാനവും ​ഗാലറിയും മാറാൻ പോകുന്നത്. 1982ലെ ഇം​ഗ്ലണ്ട്-അർജന്റീന ഫോക്‌ലാൻഡ്‌സ് യുദ്ധത്തിന്റെ ഓർമകളും 1986ലെ ഇം​ഗ്ലണ്ടിനെതിരെ ഡീഗോ മറഡോണയുടെ ഹാൻഡ് ഓഫ് ഗോഡ് ഗോളും, 1998ലെ ഡേവിഡ് ബെക്കാമിന്റെ ചുവപ്പ് കാർഡും ഉൾപ്പെടെ നിരവധി സംഭവങ്ങളിലൂടെ വളർന്നുവന്ന വൈരം വീണ്ടും ലോകകപ്പ് സെമിയിൽ പുതിയ അധ്യായം എഴുതാനൊരുങ്ങുകയാണ്.

എന്നാൽ, മത്സരത്തിന് മുന്നോടിയായി അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി ചരിത്രവും രാഷ്ട്രീയവും ഫുട്ബോളുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫോക്‌ലാൻഡ്‌സ് യുദ്ധം ഇരുരാജ്യങ്ങളുടെയും ചരിത്രത്തിലെ ദുഃഖകരമായ അധ്യായമാണെന്നും അതിനെ ബഹുമാനിക്കേണ്ടതുണ്ടെങ്കിലും സെമിഫൈനൽ ഒരു ഫുട്ബോൾ മത്സരമായി മാത്രം കാണണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ലോകത്ത് ഇപ്പോഴും യുദ്ധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സമാധാനത്തിന്റെ സന്ദേശമാണ് ഫുട്ബോൾ നൽകേണ്ടതെന്നും സ്‌കലോണി ചൂണ്ടിക്കാട്ടി.

മറുവശത്ത്, 1966ന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിലെത്താനുള്ള സുവർണാവസരമാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ രണ്ട് യൂറോ കപ്പ് ഫൈനലുകളും ഒരു ലോകകപ്പ് സെമിഫൈനലും കളിച്ചെങ്കിലും കിരീടം കൈവിട്ട ഇംഗ്ലണ്ട് വീണ്ടും അതേ നിരാശ ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. ഗാരെത് സൗത്ത്ഗേറ്റിന്റെ കാലത്ത് വലിയ ടൂർണമെന്റുകളിൽ സ്ഥിരത പുലർത്തിയെങ്കിലും നിർണായക നിമിഷങ്ങളിൽ ടീം പിന്നോട്ടുപോയതാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വിമർശനം. പുതിയ പരിശീലകൻ തോമസ് ടുച്ചേലിന് ആ കഥ മാറ്റിയെഴുതാനുള്ള ഏറ്റവും വലിയ അവസരമാണ് അർജന്റീനയ്‌ക്കെതിരായ ഈ സെമിഫൈനൽ.

ഇനിയും പകയടങ്ങാതെ മറഡോണയുടെ 'ദൈവത്തിന്റെ കൈ'; അർജന്റീനക്കെതിരെ ഇംഗ്ലണ്ട് ഇറങ്ങുന്നത് ചരിത്ര ദൗത്യവുമായി
അത് വംശീയ സി​ഗ്നൽ ആയിരുന്നില്ല, നീതിയില്ലെന്ന് കാണിക്കാൻ ചെയ്തതെന്ന് ഈജിപ്ത് പരിശീലകൻ ഹൊസം ഹസൻ; ഫിഫ നടപടിയെടുക്കാൻ സാധ്യത

മത്സരത്തിന്റെ ഗതി നിർണ്ണയിക്കുന്നത് മധ്യനിരയിലെ പോരാട്ടമായിരിക്കും. ഡി പോൾ, മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവരടങ്ങുന്ന അർജന്റീനൻ മധ്യനിര പന്ത് കൈവശം വെച്ച് കൃത്യമായ പാസുകളിലൂടെ കളി നിയന്ത്രിക്കാൻ മിടുക്കരാണ്. ലയണൽ മെസ്സിയെ പൂട്ടുക എന്നതുതന്നെയാണ് ഇംഗ്ലണ്ടിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഈ ലോകകപ്പിൽ 8 ഗോളുകളുമായി മികച്ച ഫോമിലാണ് മെസ്സി.

ഡെക്ലാൻ റൈസും ജൂഡ് ബെല്ലിങ്ഹാമും അടങ്ങുന്ന മധ്യനിര കളി തടസ്സപ്പെടുത്താനും, പന്ത് പിടിച്ചെടുത്ത് അതിവേഗം മുന്നേറ്റം നടത്താനും ശ്രമിക്കും. റൈസിനെ മറികടന്ന് മെസ്സിക്ക് പന്ത് കൊടുക്കാതിരിക്കുകയാവും ഇംഗ്ലണ്ടിന്റെ പ്രധാന ലക്ഷ്യം. ഹാരി മഗ്വയറിന്റെ അഭാവത്തിൽ ഇംഗ്ലണ്ടിന്റെ യുവ പ്രതിരോധ നിരയായ ജോൺ സ്റ്റോൺസും മാർക്ക് ഗുഹേയും മെസ്സിയുടെയും ഹൂലിയൻ അൽവാരസിന്റെയും ചടുലമായ നീക്കങ്ങളെ എങ്ങനെ പ്രതിരോധിക്കും എന്നത് നിർണായകമാകും.

ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ കരുത്ത് ബുകായോ സാക്ക, അന്തോണി ഗോർഡൻ എന്നിവരുടെ വിങ്ങുകളിലൂടെയുള്ള അതിവേഗ മുന്നേറ്റങ്ങളാണ്. അർജന്റീനയുടെ ഫുൾബാക്കുകളായ മോളിനയും ടാഗ്ലിയാഫിക്കോയും ആക്രമിച്ചു കളിക്കാൻ താല്പര്യപ്പെടുന്നവരായതുകൊണ്ട്, അവർക്ക് പിന്നിൽ വരുന്ന വശങ്ങളിലെ ഒഴിഞ്ഞ ഇടങ്ങൾ മുതലെടുക്കാൻ ഇംഗ്ലണ്ട് ശ്രമിക്കും.

ഇനിയും പകയടങ്ങാതെ മറഡോണയുടെ 'ദൈവത്തിന്റെ കൈ'; അർജന്റീനക്കെതിരെ ഇംഗ്ലണ്ട് ഇറങ്ങുന്നത് ചരിത്ര ദൗത്യവുമായി
മൂവർസംഘത്തെ പിടിച്ചുകെട്ടിയ പ്രത്യേക പ്ലാൻ; പ്രതിരോധത്തിന്റെ സ്പാനിഷ് മോഡൽ

ക്വാർട്ടർ ഫൈനലിൽ രണ്ടു ടീമുകളും എക്സ്ട്രാ ടൈംവരെ കളിച്ചാണ് ജയിച്ചത്, അതിനാൽ കളിക്കാരുടെ ശാരീരികക്ഷമതയും ക്ഷീണവും കളിയിൽ പ്രതിഫലിച്ചേക്കാം. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയാൽ ഷൂട്ട്ഔട്ട് സ്പെഷ്യലിസ്റ്റായ എമിലിയാനോ മാർട്ടിനെസ് ഉള്ളത് അർജന്റീനയ്ക്ക് വലിയ മുൻതൂക്കം നൽകും.

Summary

England and Argentina renew one of football's fiercest rivalries in the World Cup semi-final, with history, politics and a place in the final adding to the stakes. Argentina coach Lionel Scaloni urged fans to separate football from the Falklands War, calling it only a match. England hope to reach their first World Cup final since 1966 under Thomas Tuchel, while Argentina rely on Lionel Messi's brilliance. The midfield battle could prove decisive, and if the tie reaches penalties, Emiliano Martinez may give Argentina the edge.

Madism Digital
madismdigital.com