

2006 ലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് അരങ്ങേറ്റം. ആറ് ലോകകപ്പുകളിലായി 27 മത്സരങ്ങളിൽനിന്ന് നേടിയത് 11 ഗോൾ. ഇനിയൊരു ലോകകപ്പിനു താനുണ്ടാകില്ലെന്ന് വ്യക്തമാക്കി റൊണാൾഡോ പടിയിറങ്ങുന്നു. അതേസമയം അടുത്ത യൂറോ കപ്പ് വരെ രാജ്യാന്തര ടീമിൽ തുടരാൻ താരത്തിനു താൽപ്പര്യവുമുണ്ട്.
റൊണാൾഡോയുടെ പോർച്ചുഗൽ ടീമിനൊപ്പമുള്ള യാത്ര അത്ര നല്ല ഓർമകൾ സമ്മാനിക്കുന്നതല്ല. റൊണാൾഡോയുടെ ആദ്യ ലോകകപ്പിൽ പോർച്ചുഗൽ സെമി ഫൈനൽ കളിക്കുന്നുണ്ട്. പിന്നീടുള്ള ലോകകപ്പുകളിൽ ക്വാർട്ടറിനു അപ്പുറം പോകാൻ ഈ ടീമിനു സാധിച്ചിട്ടില്ല. 2010 ൽ പ്രീ ക്വാർട്ടർ, 2014 ൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി, 2018 ൽ പ്രീ ക്വാർട്ടർ, 2022 ൽ ക്വാർട്ടർ...! റയൽ മഡ്രിഡിലെ റൊണാൾഡോ ഫാക്ടർ രാജ്യാന്തര ടീമിൽ പോർച്ചുഗലിനായി 'ക്ലിക്കായിട്ടില്ല'.
ലോകകപ്പിനെ പുകഴ്ത്തിയും ഇകഴ്ത്തിയും ഇതിനിടെ റൊണാൾഡോ വിവാദങ്ങളിലും ഇടംപിടിച്ചു. ലോകകപ്പ് നേടുകയെന്നതു തന്റെ സ്വപ്‌നമാണെന്നും രാജ്യാന്തര ടീമിനായി കിരീടം നേടിയാൽ മാത്രമേ നിങ്ങൾ മികച്ച കളിക്കാരനാകൂവെന്നും മുൻപൊരിക്കൽ പറഞ്ഞ റൊണാൾഡോ പിന്നീട് ഈ നിലപാട് മാറ്റി. ഈയിടെ നൽകിയ ഒരു അഭിമുഖത്തിൽ ലോകകപ്പ് നേടുകയെന്നത് തന്റെ സ്വപ്‌നമെല്ലെന്ന് റൊണാൾഡോ പറയുകയും പോർച്ചുഗൽ ആരാധകരടക്കം താരത്തെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്.
ആറ് ലോകകപ്പുകൾ കളിച്ച റൊണാൾഡോ നോക്ക്ഔട്ട് ഘട്ടത്തിൽ ഒരു ഗോൾ നേടുന്നത് ഇത്തവണയാണ്. അതും പെനാൽറ്റി ഗോൾ! ലോകകപ്പിലെ ബാക്കി പത്ത് ഗോളുകളും ഗ്രൂപ്പ് ഘട്ടത്തിൽ മാത്രമായാണ് റൊണാൾഡോ സ്‌കോർ ചെയ്തത്.
റൊണാൾഡോയുടെ ലോകകപ്പ് പ്രകടനം പരിഗണിച്ചാൽ എടുത്തുപറയേണ്ടത് 2018 ൽ സ്‌പെയിനെതിരായ ഗ്രൂപ്പ് മത്സരത്തിലെ ഹാട്രിക് ആണ്. 88-ാം മിനിറ്റിൽ നേടിയ ഉജ്വല ഫ്രീ കിക്ക് ഗോൾ അടക്കം പോർച്ചുഗൽ നേടിയ മൂന്നു ഗോളും റൊണാൾഡോ വക. സ്‌പെയിനും മൂന്നു ഗോൾ അടിച്ചതോടെ മത്സരം സമനിലയിലാകുകയായിരുന്നു.
2022, 2026 ലോകകപ്പുകളിൽ ശരാശരി പ്രകടനം മാത്രമാണ് റൊണാൾഡോയിൽനിന്ന് കണ്ടത്. ഇത്തവണ 17 ഷോട്ട്‌സാണ് റൊണാൾഡോയുടെ ബൂട്ടിൽ നിന്നുണ്ടായത്. എന്നാൽ ഒരു അവസരം പോലും ടീമിനായി സൃഷ്ടിക്കാൻ റൊണാൾഡോയ്ക്കു സാധിച്ചിട്ടില്ല.
പ്രീ ക്വാർട്ടറിൽ തോറ്റ് പുറത്തായതിനു പിന്നാലെ റൊണാൾഡോ ലോകകപ്പിനെക്കുറിച്ച് നടത്തിയ പരാമർശവും ചർച്ചയായിരിക്കുകയാണ്. ''ഞാൻ പോർച്ചുഗലിനായി മൂന്ന് കിരീടങ്ങൾ നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോയ്ക്കു മുൻപ് പോർച്ചുഗൽ ഒരു കിരീടവും ഉയർത്തിയിട്ടില്ല. 2016 ലെ യൂറോ കിരീടമാണ് നേടിയതിൽ ഏറ്റവും വലിയ വിജയം. എന്നെ സംബന്ധിച്ച് ലോകകപ്പിനോളം മൂല്യമുണ്ട് യൂറോ കപ്പിന്,'' റൊണാൾഡോ പറഞ്ഞു.
Cristiano Ronaldo's FIFA World Cup journey, which began in 2006, is set to come to an end after six tournaments. The Portuguese legend has scored 11 goals in 27 World Cup matches and has indicated that he will not play in another World Cup, although he hopes to continue with the national team until the next UEFA European Championship. Despite Ronaldo's remarkable individual achievements, Portugal's World Cup record during his career has been mixed. The team reached the semi-finals in his debut tournament in 2006 but has failed to progress beyond the quarter-finals in subsequent editions, making the World Cup one of the few major prizes to elude Ronaldo's illustrious career.