World Cup 2026
അമേരിക്കയിലും മെക്സികോയിലും കാനഡയിലുമായി നടക്കുന്ന 2026 ലോകകപ്പിന് കൗതുകങ്ങൾക്കുപ്പുറത്ത് അൽപം ആശങ്കയും പങ്കുവെക്കാനുണ്ട്. ചരിത്രത്തിലാധ്യമായി മൂന്ന് ലോകകപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ബഹുമതിയാണ് മെക്‌സിക്കന്‍ സിറ്റി സ്റ്റേഡിയത്തിനെ തേടിയെത്തുന്നത്. ഫുട്ബോൾ ഇതിഹാസം പെലെ തന്റെ കരിയറിലെ അവസാന ലോകകപ്പ് കളിച്ചതും ബ്രസീലിനായി തന്റെ മൂന്നാം ലോകകപ്പ് നേടിയതും ഈ സ്റ്റേഡിയത്തിലായിരുന്നു. ഫുട്ബോൾ ദൈവം ഡിയാഗോ മറഡോണയുടെ വിശ്വവിഖ്യാതമായ ദൈവത്തിന്റെ കൈ പിറന്നതും ഇതേ സ്റ്റേഡിയത്തിലാണ്.