തോൽവിയിലും വിജയിച്ച മനുഷ്യൻ; അഡ്വൊക്കാറ്റിനെ ചേർത്തുപിടിച്ച് ഫുട്‌ബോൾ ലോകം

ജർമനിക്കെതിരെ ഒന്നിനെതിരെ ഏഴ് ഗോളിനു തോറ്റെങ്കിലും തലയുയർത്തിപ്പിടിച്ചാണ് കുറസാവോയും പരിശീലകൻ അഡ്വൊക്കാറ്റും നിൽക്കുന്നത്
തോൽവിയിലും വിജയിച്ച മനുഷ്യൻ; അഡ്വൊക്കാറ്റിനെ ചേർത്തുപിടിച്ച് ഫുട്‌ബോൾ ലോകം
Published on

ഫുട്‌ബോൾ കേവലം കളി മാത്രമല്ല, അത് ഈ ലോകത്തിന്റെ ജീവവായുവാണ്. പ്രായഭേദമന്യേ എല്ലാവരും ഒരു തുകൽപ്പന്തിനു പിന്നാലെ ഓടുന്ന ലോകകപ്പ് നാളുകളിൽ അത്യന്തം വൈകാരികമായ കാഴ്ചകൾ ഒട്ടേറെയുണ്ടാകാറുണ്ട്. അങ്ങനെ ഫുട്‌ബോൾ പ്രേമികളുടെ കണ്ണും മനസ്സും നിറച്ചിരിക്കുകയാണ് കുറസാവോ ടീം പരിശീലകൻ ഡിക്ക് അഡ്വൊക്കാറ്റ്.

ഒന്നരലക്ഷം ജനസംഖ്യ മാത്രമുള്ള ചെറിയൊരു ദ്വീപ് രാജ്യമാണ് ക്യുറസാവോ. അവരുടെ ലോകകപ്പ് പ്രവേശനം ചരിത്രമായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ജർമനിക്കെതിരെ ഒന്നിനെതിരെ ഏഴ് ഗോളിനു തോറ്റെങ്കിലും തലയുയർത്തിപ്പിടിച്ചാണ് ഈ ടീമും പരിശീലകൻ അഡ്വൊക്കാറ്റും നിൽക്കുന്നത്.

തോൽവിയിലും വിജയിച്ച മനുഷ്യൻ; അഡ്വൊക്കാറ്റിനെ ചേർത്തുപിടിച്ച് ഫുട്‌ബോൾ ലോകം
വന്‍ വിജയങ്ങളുടെ രാജാക്കന്‍മാര്‍; കുറസാവോ മുതല്‍ ബ്രസീല്‍ വരെ, ജര്‍മൻ ആക്രമണങ്ങളുടെ ചൂടറിഞ്ഞ രാജ്യങ്ങൾ

നെതർലൻഡ്‌സുകാരനായ അഡ്വൊക്കാറ്റ് സ്വന്തം രാജ്യത്തെ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയെയും റഷ്യയെയും പരിശീലിപ്പിച്ചു. എന്നിട്ടും ഈ ചെറിയ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത് എന്തുകൊണ്ടാണെന്ന് കുറസാവോ-ജർമനി മത്സരത്തിൽ കണ്ടു. അത്രത്തോളം ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഈ മനുഷ്യൻ, ക്യുറസാവോയുടെ ആദ്യഗോൾ പിറന്നപ്പോൾ വൈകാരികമായാണ് ആഘോഷിച്ചത്.

കളി ആരംഭിച്ച് ആറാം മിനിറ്റിൽ ജർമനി സ്‌കോർ ചെയ്തു. 20-ാം മിനുറ്റിലാണ് ആ ചരിത്രം പിറക്കുന്നത്, കുറസാവോയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യഗോൾ! ലിവാനോ കമെൻനൻസിയയാണ് ഗോൾ നേടിയത്. ടീം അംഗങ്ങളെല്ലാം വലിയ ആഘോഷപ്രകടനം നടത്തുമ്പോൾ പരിശീലകൻ അഡ്വെക്കാറ്റ് കരയുകയായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നെന്നാണ് സമൂഹമാധ്യമങ്ങൾ ഇതിനെ വാഴ്ത്തുന്നത്. അഡ്വൊക്കാറ്റ് കരയുന്നതും കണ്ണീർതുടയ്ക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തോൽവിയിലും വിജയിച്ച മനുഷ്യൻ; അഡ്വൊക്കാറ്റിനെ ചേർത്തുപിടിച്ച് ഫുട്‌ബോൾ ലോകം
പരുക്കിനിടയിലും നീരജ് ചോപ്രയെ കൈവിടാതെ ഇന്ത്യ; 2026 കോമൺവെൽത്ത് ഗെയിംസിനുള്ള 32 അം​ഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു

ഈ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ പരിശീലകൻ കൂടിയാണ് അഡ്വൊക്കാറ്റ്. വൻ പ്രതിഫലത്തിനു യൂറോപ്പിലെ അടക്കം പ്രമുഖ ക്ലബുകൾ സമീപിച്ചിട്ടും കുറസാവോയെന്ന കുഞ്ഞൻ രാജ്യത്തിനുവേണ്ടി തന്റെ പരിശീലക മികവ് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

Summary:

Despite a 7–1 loss to Germany in their first-ever World Cup match, Curaçao won hearts around the world. The team's coach, Dick Advocaat, became emotional and cried when Livano Comenencia scored Curaçao’s first World Cup goal. Fans praised the moment as a beautiful example of passion, pride, and love for football, showing that even in defeat, Curaçao and Advocaat achieved something memorable. The veteran Dutch coach's reaction reflected the significance of the achievement for a small nation making history on football’s biggest stage. His heartfelt celebration became one of the tournament’s most talked-about and inspiring moments.

Madism Digital
madismdigital.com