

അർജന്റീന - ഈജിപ്ത് പ്രീ ക്വാർട്ടർ മത്സരം വലിയ വിവാദങ്ങൾക്കു തുടക്കമിട്ടിരിക്കുകയാണ്. മത്സരത്തിൽ 3-2 ന് അർജന്റീന ജയിച്ചതിനു പിന്നാലെ ഈജിപ്ത് പരിശീലകനും താരങ്ങളും അടക്കം കളി നിയന്ത്രിച്ചിരുന്ന റഫറിമാർക്കെതിരെ രംഗത്തെത്തി. അർജന്റീനയ്ക്കു അനുകൂലമായാണ് റഫറിമാർ പ്രവർത്തിച്ചതെന്നാണ് ആരോപണം.
രണ്ട് ഗോളിന് ലീഡ് ചെയ്തതശേഷമാണ് ഈജിപ്ത് മൂന്ന് ഗോൾ വഴങ്ങിയത്. മത്സരത്തിന്റെ 57-ാം മിനിറ്റിൽ മൊസ്തഫ സീക്കോ നേടിയ ഗോൾ അയോഗ്യമാക്കിയതാണ് വിവാദങ്ങൾക്കു കാരണം. ഈജിപ്തിന്റെ രണ്ടാം ഗോൾ ആവേണ്ടിയിരുന്നതാണിത്. കൗണ്ടർ അറ്റാക്കിലൂടെ അതിവേഗ മുന്നേറ്റം നടത്തിയാണ് ഈജിപ്ത് ഈ ഗോൾ നേടിയത്. എന്നാൽ ഈ മുന്നേറ്റത്തിനു തുടക്കമിട്ട സമയത്ത് ഫൗൾ നടന്നിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് ഗോൾ പിൻവലിച്ചത്.
അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനെസിനെ ഫൗൾ ചെയ്താണ് ഈജിപ്ത് ബോൾ കൈക്കലാക്കുന്നത്. ഇതാണ് പിന്നീട് ഗോളായി മാറിയത്. അതിനിടയിൽ മറ്റു ഇന്റർസെപ്ഷനുകൾ നടന്നിട്ടുമില്ല. ദൃശ്യങ്ങളിൽനിന്ന് ഇത് ഫൗൾ ആണെന്ന് വ്യക്തമാണ്.
ഈജിപ്ത് താരം മർവാൻ അത്തിയ ബോൾ വിൻ ചെയ്യുന്നതിനു മുൻപ് അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനെസിന്റെ കാലിൽ ചവിട്ടുന്നത് കാണാം. ഈ സമയത്ത് ബോൾ പൊസഷൻ കൃത്യമായി മാർട്ടിനെസിലാണ്. അതുകൊണ്ടാണ് അത് ഫൗൾ വിളിച്ചതും ഗോൾ അസാധുവാക്കിയതും.
ഇന്റർനാഷണൽ ഫുട്‌ബോൾ അസോസിയേഷൻ, ഫിഫ വാർ പ്രോട്ടോകോൾ നിയമപ്രകാരം ഓരോ ഗോളിനുശേഷവും അറ്റാക്കിങ് പൊസഷൻ ഫേസ് (AAP) ചെക്ക് ചെയ്യണം. നിയമം 12 പ്രകാരം ബോൾ വിൻ ചെയ്യുന്ന സമയത്ത് എതിർ ടീമിലെ കളിക്കാരന്റെ കാലിൽ ചവിട്ടിയാൽ അത് ഫൗളാണ്. അശ്രദ്ധമായ ചലഞ്ച് എന്ന നിലയിൽ ആ ചലഞ്ചിനു ശേഷമുണ്ടായ മുന്നേറ്റങ്ങളെയെല്ലാം അസാധുവാക്കാൻ സാധിക്കും.
സീക്കോ ഗോൾ നേടുന്നതിനു മുൻപ് പന്ത് കൈക്കലാക്കുന്നത് അത്തിയ ആണ്. എന്നാൽ ഇത് ബോൾ വിൻ ചെയ്യുന്നതിനു മുൻപ് ലിസാൻഡ്രോ മാർട്ടിനെസിന്റെ കാലിൽ ചവിട്ടുകയും ചെയ്തു. ഈജിപ്തിനു പൊസഷൻ ലഭിക്കുന്നത് ഈ ഫൗളിനു ശേഷമാണെന്ന് വാറിലും വ്യക്തമായി. അതുകൊണ്ടാണ് ഗോൾ അനുവദിക്കാതിരുന്നത്.
The Argentina–Egypt pre-quarterfinal clash has sparked major controversy. After Argentina's 3-2 victory, Egypt's coach and players accused the match officials of favouring Argentina.
Egypt surrendered a two-goal lead to lose the match. The controversy centres on a goal scored by Mostafa Ziko in the 57th minute, which would have been Egypt's second. The goal came from a swift counterattack but was later disallowed after officials determined that a foul had occurred in the build-up to the move.