

ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ കലാശപ്പോരിന് ശേഷം കളിക്കളത്തില്‍ ഉണ്ടായ കയ്യാങ്കളില്‍ അന്വേഷണം ആരംഭിച്ച് ഫിഫ. ന്യൂജേഴ്സിയിലെ ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലിന് ശേഷം അര്‍ജന്റീന താരങ്ങള്‍ സ്‌പെയിന്‍ താരങ്ങളെ കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഫിഫ കടുത്ത നടപടികളിലേക്ക് തിരിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് ഫൈനലില്‍ ഗോള്‍രഹിതമായ നിശ്ചിത സമയത്തിന് ശേഷം അധിക സമയത്തിലേക്ക് കടന്ന മത്സരത്തില്‍ അര്‍ജന്റീനയെ 1-0 ന് പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ രണ്ടാമത്തെ ഫിഫ ലോകകപ്പ് കിരീടം ചൂടിയത്. മത്സരത്തിനും സമ്മാനദാന ചടങ്ങിനും ഇടയിലായിരുന്നു താരങ്ങള്‍ തമ്മില്‍ കയ്യാങ്കളി അരങ്ങേറിയത്.
കളിക്കളത്തിലെ തല്ലുമാല
സ്പെയിന്‍ താരങ്ങളുടെ വിജയാഘോഷങ്ങള്‍ക്കിടെയായിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ തൊട്ടുപിറകെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ലിസ്റ്റിലും ഇടം പിടിച്ചു. അര്‍ജന്റീന താരങ്ങളായ ലിയാന്‍ഡ്രോ പരേഡസും തിയാഗോ അല്‍മാഡയും സ്പെയിന്‍ മിഡ്ഫീല്‍ഡര്‍ ഗാവി കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇതില്‍ പ്രധാനം. ഗാവിയെ നിലത്തേക്ക് തള്ളിയിട്ടുള്‍പ്പെടെയായിരുന്നു അര്‍ജന്റീന താരങ്ങളുടെ ഇടപെടല്‍.
ഇവിടെയും തീര്‍ന്നില്ല പരേഡ്‌സ് സ്‌പെയിന്‍ ഡിഫന്‍ഡര്‍ എറിക് ഗാര്‍സിയയുടെ കഴുത്തില്‍ പിടിച്ചു തള്ളുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
സഹതാരങ്ങളോടൊപ്പം വിജയം ആഘോഷിക്കാന്‍ ഓടിയെത്തിയ സ്‌പെയിന്‍ മിഡ്ഫീല്‍ഡര്‍ റോഡ്രിക്ക് നേരെ നഹുവേല്‍ മോളിന ഇടിക്കാന്‍ ശ്രമിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. നിക്കോളാസ് ഒട്ടമെന്‍ഡിയും റോഡ്രിയും തര്‍ക്കമുണ്ടാവുകയും ചെയ്തു. ഫൈനലിന് മുമ്പ് സ്‌പെയിന്‍ ഡിഫന്‍ഡര്‍ അയ്‌മെറിക് ലാപോര്‍ട്ടെ നടത്തിയ പരാമര്‍ശങ്ങളെച്ചൊല്ലിയായിരുന്നു തര്‍ക്കം. അര്‍ജന്റീന അസിസ്റ്റന്റ് കോച്ച് റോബര്‍ട്ടോ അയാള സ്‌പെയിന്‍ മിഡ്ഫീല്‍ഡര്‍ ഡാനി ഓള്‍മോയുമായും കയ്യാങ്കളിക്ക് മുതിര്‍ന്നു.
അര്‍ജന്റീന താരങ്ങളെ വിലക്കുമോ, നിയമം പറയുന്നത്
ഫിഫ അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം, കളിക്കളത്തിലെ അക്രമാസക്തമായ പെരുമാറ്റം കുറ്റകരമാണ്. ഇത്തരം അക്രമങ്ങള്‍ അന്വേഷണത്തില്‍ തെളിഞ്ഞാല്‍ കളിക്കാര്‍ക്ക് കുറഞ്ഞത് മൂന്ന് മത്സര സസ്‌പെന്‍ഷന്‍ നേരിടേണ്ടിവരും. ആക്രമണം, കൈമുട്ടുകൊണ്ടുള്ള ഇടി, പഞ്ച്, ചവിട്ടല്‍, കടിക്കല്‍, തുപ്പല്‍, എതിരാളിയെയോ ഒരു മാച്ച് ഒഫീഷ്യല്‍ അല്ലാത്ത മറ്റേതെങ്കിലും വ്യക്തിയെയോ അടിക്കുന്നത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്കും ഇതേ ശിക്ഷ ബാധകമാണ്.
കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന സാഹചര്യത്തില്‍ അര്‍ജന്റീനയുടെ ഔദ്യോഗിക മത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍ ബാധകമാകും. കളിക്കാരുടെ വിലക്കുകള്‍ക്ക് അപ്പുറത്ത് ടീമും ഇത്തരം സംഭവങ്ങളില്‍ നടപടി നേരിട്ടേക്കാം. ദേശീയ ടീം അനുചിതമായി പെരുമാറിയെന്ന് ഫിഫ നിഗമനത്തിലെത്തിയാല്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് (എഎഫ്എ) അച്ചടക്ക നടപടിയും നേരിടേണ്ടിവരും. കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പിഴ ചുമത്താം, ആവശ്യമെങ്കില്‍ ഫിഫയ്ക്ക് കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുമാകും.
അന്വേഷണം സ്ഥിരീകരിച്ച് ഫിഫ
മത്സര റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം അക്രമസംഭവങ്ങള്‍ പരിശോധിക്കാന്‍ ഒരു പ്രോസിക്യൂട്ടറെ നിയമിച്ചതായി ഫിഫ പ്രസ്താവനയില്‍, ഫിഫ പറഞ്ഞു: 'സ്‌പെയിനും അര്‍ജന്റീനയും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനലിനിടെ ഉണ്ടായ സംഭവങ്ങളില്‍ ഫിഫ അച്ചടക്ക കോഡിന്റെ (എഫ്ഡിസി) ആര്‍ട്ടിക്കിള്‍ 36 അനുസരിച്ചാണ് അന്വേഷണം. പ്രോസിക്യൂട്ടറുടെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും തുടര്‍ നടപടി.
ഫൈനലിലെ സംഭവങ്ങള്‍ക്ക് പുറമെ, ഇംഗ്ലണ്ടിനെതിരായ 2-1 സെമിഫൈനല്‍ വിജയാഘോഷത്തില്‍ അര്‍ജന്റീന താരങ്ങള്‍ 'ഫോക്ക്ലാന്‍ഡ്സ് അര്‍ജന്റീനക്കാരാണ്' എന്ന് അര്‍ത്ഥം വരുന്ന 'ലാസ് മാല്‍വിനാസ് അര്‍ജന്റീനക്കാരുടെ മകന്‍' എന്ന ബാനര്‍ പ്രദര്‍ശിപ്പിച്ചതിലും അന്വേഷണം നടക്കുന്നുണ്ട്.
FIFA has launched an investigation into the altercation that broke out on the field following the FIFA World Cup final at MetLife Stadium in New Jersey. The incident reportedly involved Argentina players attempting to confront Spain players after the match, triggering widespread criticism and calls for disciplinary action. Spain secured their second FIFA World Cup title with a 1-0 victory over Argentina in extra time after a goalless regulation period. The clash occurred between the end of the match and the trophy presentation ceremony, and FIFA is expected to consider strict measures against those involved.