

2026 ഫിഫ ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു. ലോകം ഒരു ഫുട്‌ബോളിന് പിന്നാലെ പാഞ്ഞ നാല്‍പത് ദിന രാത്രങ്ങള്‍ ആണ് കടന്നുപോകുന്നത്. അട്ടിമറികള്‍, മുന്നേറ്റങ്ങള്‍, ആഘോഷങ്ങള്‍, കണ്ണീര്‍, രാഷ്ട്രീയം, വിവാദം, സംഭവ ബഹുലമായിരുന്നു ഇത്തവണത്തെ ഫുട്‌ബോള്‍ മാമാങ്കം. ലോകം യുദ്ധ ഭീതിയില്‍ നില്‍ക്കെയായിരുന്നു ലോകകപ്പിന്റെ കിക്കോഫ്. പശ്ചിമേഷ്യയെ സംഘര്‍ഷ കേന്ദ്രമാക്കുന്ന അമേരിക്കന്‍ ഇടപെടല്‍. ഇതേസമയം തന്നെ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവര്‍ സംയുക്തമായി ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നു. കളിയെഴുത്തുകാര്‍, ആഗോള രാഷ്ട്രീയ നിരീക്ഷകര്‍ ഇത്തവണ ലോകകപ്പിന്റെ ആവേശത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ടൂര്‍ണമെന്റില്‍ ഭൂരാഷ്ട്രീയവും കളിക്കളത്തിന് പുറത്തുള്ള വിവാദങ്ങളും സജീവമായി. കളിക്കളത്തില്‍ ആവേശം ചൂടുപിടിച്ചപ്പോള്‍ ലോകക്രമം ആ പന്തിന് പിന്നാലെ തിരിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാനെയും ട്രംപിനെയും ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ചകള്‍. അമേരിക്കയില്‍ കളിക്കാനെത്തിയെ ഇറാന്‍ ടീമിനെ അക്ഷേപിക്കും വിധമായിരുന്നു ട്രംപ് ഭരണകുടം ഇടപെട്ടത്. അവസാന നിമിഷം വരെ അനിശ്ചിതത്വം തുടര്‍ന്നു. കളി കഴിഞ്ഞപ്പോള്‍ ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശിച്ചു.
അന്ന്, ഡ്രസ്സിങ് റൂമില്‍ ഇറാന്‍ താരങ്ങള്‍ കുറിച്ചിട്ട വാക്കുകള്‍ പിന്നീട് ലോകം ഏറ്റെടുത്തു. 'ഞങ്ങള്‍ ഏറെ അഭിമാനത്തോടെയാണ് ലോസ് ആഞ്ചലസിലെത്തിയത്. മാന്യതയോടെ തന്നെ മത്സരം കളിക്കുകയും ചെയ്തു, അന്തസ്സോടെ തന്നെ ഞങ്ങള്‍ മടങ്ങുകയുമാണ്. ലോസ് ആഞ്ചലസ് ഞങ്ങള്‍ക്ക് നല്‍കിയ ആത്മാര്‍ത്ഥമായ ആതിഥേയത്വത്തിന് നന്ദി അറിയിക്കുകയാണ്. ഈ 180 മിനിറ്റുകള്‍ മുഴുവന്‍ ഇറാനുവേണ്ടി ഹൃദയവും ശബ്ദവും ആത്മാവും സമര്‍പ്പിച്ച ഓരോ ഇറാനിയനോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ലോകത്തെ എല്ലാ രാഷ്ട്രങ്ങള്‍ക്കിടയിലും സമാധാനവും സൗഹൃദവും എന്നും നിലനില്‍ക്കട്ടെ', ഇറാന്‍ ടീം കുറിപ്പില്‍ കുറിച്ചിട്ടു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലുകള്‍ എന്നായിരുന്നു മറ്റൊരു ചര്‍ച്ചാ വിഷയം. ബോസ്‌നിയയ്‌ക്കെതിരായ മത്സരത്തില്‍ യുഎസ് ദേശീയ ടീമിലെ ഫോലറിന്‍ ബലോഗുന് ലഭിച്ച ചുവപ്പ് കാര്‍ഡ് ഫിഫ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്ത സംഭവമായിരുന്നു വിവാദത്തിന് ആധാരം. ചുവപ്പ് കാര്‍ഡ് കണ്ട താരത്തിന്, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് ബെല്‍ജിയത്തിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ കളിക്കാന്‍ ഫിഫ അനുമതി നല്‍കുകയായിരുന്നു. വലിയ വിമര്‍ശനമായിരുന്നു ഫിഫയുടെ ഈ നടപടി ഏറ്റുവാങ്ങിയത്.
എന്നാല്‍, ബെല്‍ജിയത്തിന് എതിരായ മത്സരത്തിന്റെ വിധി ട്രംപിന്റെ ഇടപെടലിനും അപ്പുറത്തായിരുന്നു. ആതിഥേയരായ യുഎസിനെ ബെല്‍ജിയം ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കി. യുഎസിനെ തോല്‍പ്പിച്ചുള്ള ബെല്‍ജിയത്തിന്റെ വിജയാഘോത്തില്‍ ട്രംപിനെ ഡാന്‍സ് അനുകരിച്ചായിരുന്നു ബെല്‍ജിയത്തിന്റെ മറുപടി.
അര്‍ജന്റീനയുടെ അപരാജിത കുതിപ്പും പലപ്പോഴും വിവാദത്തിന് വഴിമരുന്നിട്ടു. മെസിക്ക് വേണ്ടി ഫിഫ വഴിവിട്ട് ഇടെപടുന്നു എന്ന ആക്ഷേപം പോലും പലകുറി ഉയര്‍ന്നു. ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയായിരുന്നു ആരോപണം ഉന്നയിച്ചവരില്‍ പ്രമുഖന്‍. ഈജിപ്ത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ അര്‍ജന്റീനയുടെ വിജയം ആയിരുന്നു പ്രതികരണത്തിന്റെ അടിസ്ഥാനം. ഈജിപ്ത് കൊള്ളയടിക്കപ്പെട്ടു എന്നായിരുന്നു മംദാനിയുടെ പ്രതികരണം.
ഇതുള്‍പ്പെടെ അര്‍ജന്റീനയ്ക്ക് പിച്ചിലും പുറത്തും ഹൈ-ലൈന്‍ കൗണ്ടര്‍-അറ്റാക്ക് നേരിടേണ്ടിവന്നു. അവരുടെ ഓരോ വിജയത്തിനും പിന്നാലെ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ശക്തമായി. ആര് ട്രോഫി ഉയര്‍ത്തുമെന്ന് ഫിഫ ഇതിനകം തന്നെ തീരുമാനിച്ചിരുന്നു എന്ന നിലയിലായിരുന്നു ആക്ഷേപം. 'തെളിവായി' വിഡിയോകള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പറന്നു നടന്നു. അതില്‍ വലിയൊരു വിഭാഗം വ്യാജ നിര്‍മിതികളായിരുന്നു. അര്‍ജന്റീന കളിച്ചു നേടിയ മത്സരങ്ങളുടെ തിളക്കം പോലും ഇത്തരം വിവാദങ്ങളില്‍ നഷ്ടപ്പെട്ടു. മാറി. എഡിറ്റ് ചെയ്ത വീഡിയോകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ പ്രചരിക്കുകയും വ്യാജ ക്ലിപ്പുകള്‍ 'പുതിയ' തെളിവായി പ്രത്യക്ഷപ്പെടുകയും ചെയ്തു.
അസാമാന്യ മുന്നേറ്റങ്ങളും ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഉണ്ടായി. ഇതില്‍ പ്രധാനമായിരുന്നു 5.5 ലക്ഷം ജനസംഖ്യയുള്ള ഒരു ചെറിയ ദ്വീപ് രാഷ്ട്രമായ കേപ് വെര്‍ഡെയുടെ പ്രകടനം. സ്പെയിനിനെ 90 മിനിറ്റ് ഗോള്‍രഹിതമായി പിടിച്ചുനിര്‍ത്തുന്ന ഒരേയൊരു ടീമായി കേപ് വെര്‍ഡെ മാറി. അര്‍ജന്റീനയ്ക്ക് പോലും അധിക സമയത്തില്‍ മാത്രമേ അവരെ മറികടക്കാന്‍ കഴിഞ്ഞുള്ളൂ. ഖത്തറിലെ തങ്ങളുടെ പോരാട്ടവീര്യം ഒറ്റപ്പെട്ട മുന്നേറ്റമല്ലെന്ന് മൊറോക്കോയും തെളിയിച്ചു. അണ്ടര്‍ഡോഗുകള്‍ ഫുട്ബോളിന്റെ ഭംഗി കൂട്ടുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു നോര്‍വെയുടെ മുന്നറ്റം. ഫുട്‌ബോള്‍ യൂറോപ്പിന്റെ മാത്രം കളിയല്ലെന്ന് ലോകം ഒരിക്കല്‍ കൂടി തിരിച്ചറിയികുയും ചെയ്തു.
ഫുട്ബോളിന്റെ ഭാവി താരമായി സ്പാനിഷ് കൗമാര താരം യാമിന്‍ യമാല്‍ ഉയര്‍ന്നുവന്നു. മറുവശത്ത്, മെസ്സി 39 വയസ്സില്‍ തന്റെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനം കാഴ്ചവച്ചു. എട്ട് ഗോളുകളും 25 അവസരങ്ങളും സൃഷ്ടിച്ചതോടെ, പ്രായം വെറും ഒരു സംഖ്യയാണെന്ന് മെസ്സി തെളിയിച്ചു. മറ്റുള്ളവര്‍ക്ക് കഴിയാത്ത പാസുകള്‍ അദ്ദേഹം ഇപ്പോഴും കാണുന്നു, മത്സരത്തിന്റെ അവസാനം അദ്ദേഹം ഇപ്പോഴും ആക്കം മാറ്റുന്നു. കിലിയന്‍ എംബാപ്പെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനായി. പോര്‍ച്ചുഗല്ലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സലാഹ്, ലൂക്കാ മോഡ്‌റിച്ച്, നെയ്മര്‍ ജൂനിയര്‍ എന്നിവര്‍ ലോകകപ്പിന്റെ ദുരന്തനായകന്‍മാരായും മാറി.
The 2026 FIFA World Cup has reached its final stage after forty unforgettable days and nights that captivated football fans across the globe. This edition of the tournament has delivered everything the sport has to offer—stunning upsets, remarkable comebacks, emotional celebrations, heartbreaking exits, political undertones, and major controversies. As the competition nears its climax, the World Cup has once again showcased why it remains the most compelling spectacle in global sports.