

2026 ഫിഫ ലോകകപ്പ് ഫൈനലിനായുള്ള കൗണ്ട്ഡൗൺ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ അർജന്റീന–സ്പെയിൻ പോരാട്ടത്തിന്റെ ആവേശത്തിനൊപ്പം ലോകമെമ്പാടും ചർച്ചയാകുന്നത് ടിക്കറ്റ് വിലയിലെ റെക്കോർഡ് കുതിപ്പാണ്. ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടം യുഎസ് കായിക ചരിത്രത്തിലെതന്നെ ഏറ്റവും ചെലവേറിയ മത്സരമായി മാറുമെന്നാണ് റിപ്പോർട്ടുകൾ.
ഫോർബ്സ് റിപ്പോർട്ട് പ്രകാരം ഫൈനലിനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില ഏകദേശം 5.8 ലക്ഷം രൂപ ആണ്. പ്രമുഖ റീസെയിൽ ടിക്കറ്റ് പ്ലാറ്റ്ഫോമായ ടിക്‌പിക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു ടിക്കറ്റിന്റെ ശരാശരി വില ഏകദേശം ₹9.5 ലക്ഷം രൂപ ആണ്. അമേരിക്കയിൽനടന്ന ഒരു കായിക മത്സരത്തിനും ഇത്ര ഉയർന്ന ടിക്കറ്റ് നിരക്ക് മുമ്പ് രേഖപ്പെടുത്തിയിട്ടില്ല.
ഏറ്റവും വലിയ ഞെട്ടൽ പ്രീമിയം സീറ്റുകളുടെ വിലയാണ്. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ സെക്ഷൻ 115Aയിലെ ചില ടിക്കറ്റുകൾക്ക് ഏകദേശം ₹23.8 ലക്ഷം രൂപവരെയാണ് വില. വിഐപി ലോഞ്ച്, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, മികച്ച കാഴ്ച ലഭിക്കുന്ന സീറ്റുകൾ, ഭക്ഷണ-പാനീയ സൗകര്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങളാണ് ഈ ടിക്കറ്റുകൾക്ക് ഇത്രയും ഉയർന്ന വില ഈടാക്കാൻ കാരണം.
ടിക്കറ്റ് വില കുതിച്ചുയരാൻ മറ്റൊരു പ്രധാന കാരണം റീസെയിൽ മാർക്കറ്റിലെ വൻ ആവശ്യകതയാണ്. ആദ്യ ഘട്ടത്തിൽ ഫിഫയുടെ ഔദ്യോഗിക പോർട്ടലിലൂടെ വിറ്റഴിച്ച ഭൂരിഭാഗം ടിക്കറ്റുകളും നിമിഷങ്ങൾക്കകം വിറ്റുതീർന്നതോടെ പിന്നീട് റീസെയിൽ പ്ലാറ്റ്ഫോമുകളിലാണ് ആവശ്യക്കാർ ആശ്രയിച്ചത്. ഇതോടെയാണ് ടിക്കറ്റിന് വില കുതിച്ചുയരാൻ കാരണം.
അതേസമയം, അർജന്റീന–ഇംഗ്ലണ്ട് സെമിഫൈനൽ മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 6.2 ലക്ഷം രൂപവരെ എത്തിയിരുന്നു. ഫൈനലിലെ ഏറ്റവും കുറഞ്ഞ നിരക്ക് അതിനേക്കാൾ അല്പം കുറവാണെങ്കിലും ശരാശരി വിലയും പ്രീമിയം ടിക്കറ്റുകളുടെ നിരക്കും ലോകകപ്പ് ഫൈനലിനെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കായിക മത്സരങ്ങളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്.
ഇതിനുമുമ്പ് അമേരിക്കയിലെ ഏറ്റവും ചെലവേറിയ കായിക ഇവന്റെന്ന റെക്കോർഡ് 2024 സൂപ്പർ ബൗളിനായിരുന്നു. സാൻ ഫ്രാൻസിസ്കോ ടീമും കാൻസാസ് സിറ്റി ചീഫ്സും തമ്മിൽനടന്ന ആ മത്സരത്തിന്റെ ശരാശരി ടിക്കറ്റ് വില 8.1 ലക്ഷം രൂപ ആയിരുന്നു. 2026 ലോകകപ്പ് ഫൈനൽ ആ റെക്കോർഡിനെ വ്യക്തമായി മറികടക്കുമെന്നാണ് വിലയിരുത്തൽ.
Ahead of the 2026 FIFA World Cup final between Argentina and Spain, soaring ticket prices have become a major talking point. The cheapest ticket costs around ₹5.8 lakh, while the average resale price has reached ₹9.5 lakh, making it the most expensive sporting event in US history. Premium seats are selling for nearly ₹23.8 lakh. Strong global demand, limited availability, and resale market activity have driven prices higher, surpassing the previous US record set by the 2024 Super Bowl, which averaged ₹8.1 lakh per ticket.