അർജന്റീനയിൽ 'സർവം മെസി', പിന്നാലെയുണ്ട് എംബാപെ

ഫ്രാൻസിനും ഇംഗ്ലണ്ടിനും സ്‌പെയിനും എടുത്തുപറയാൻ ഒന്നിലേറെ താരങ്ങളുടെ മികവ്
അർജന്റീനയിൽ 'സർവം മെസി', പിന്നാലെയുണ്ട് എംബാപെ
Published on

നാല് ടീമുകൾ, അവസാന രണ്ടിലേക്ക് ആരെത്തുമെന്ന് അറിയാൻ രണ്ടു ദിവസത്തെ കാത്തിരിപ്പ്...! നാലിലും കേമന്മാർ ഒന്നിലേറെ...! കളിക്കളത്തിലെ പ്രകടനമെടുത്താൽ ഫ്രാൻസിനും ഇംഗ്ലണ്ടിനും സ്‌പെയിനും ഒന്നിലേറെ താരങ്ങളുടെ മികവ് എടുത്തുപറയാനുണ്ട്. അർജന്റീനയിലേക്കു വന്നാൽ 'സർവം മെസി' മയം.

ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതു കിലിയൻ എംബാപെയാണ്. ഈ ലോകകപ്പിലെ ഗോൾവേട്ടക്കാരിൽ രണ്ടാമൻ. കീ പാസുകളും അവസരങ്ങൾ സൃഷ്ടിച്ചതിലും ഫ്രാൻസിന്റെ ഒന്നാമൻ എംബാപെ തന്നെ. എന്നാൽ അസിസ്റ്റുകളിൽ മൈക്കിൾ ഒലിസെ സകലരെയും കടത്തിവെട്ടി. കൂടുതൽ വിജയകരമായ ഡ്രിബിൾസ് ബ്രാഡ്‌ലി ബാർകോളയുടെ പേരിൽ. കൃത്യതയുള്ള ക്രോസുകളിൽ ഔസ്മാന്‍ ഡെംബലെയും വലിയ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചതിൽ ഒലിസെയും മുന്നിൽ.

സ്‌പെയിനിലേക്കു വന്നാലും ഒന്നിലേറെ താരങ്ങളുടെ പേരുകൾ എടുത്തുപറയാനുണ്ട്. കൂടുതൽ ഗോളുകൾ മൈക്കൽ ഒയർസബാൽ ആണ് സ്‌പെയിനുവേണ്ടി നേടിയത്. കൂടുതൽ അസിസ്റ്റുകളും വലിയ അവസരങ്ങൾ സൃഷ്ടിച്ചതിലും ഫസ്റ്റ് മാർക്ക് കുക്കുറെല്ല. കീ പാസുകളിൽ പെഡ്രോ പോറോയും വിജയകരമായി കൂടുതൽ ഡ്രിബിൾസ് പൂർത്തിയാക്കിയതിൽ ലാമിൻ യമാലും മുന്നിൽ. കൃത്യതയുള്ള ക്രോസുകളിൽ അലക്സ് ബയേനയാണ് സ്‌പെയിന്റെ ഒന്നാമൻ.

അർജന്റീനയിൽ 'സർവം മെസി', പിന്നാലെയുണ്ട് എംബാപെ
ആ റെഡ് കാർഡിന്റെ ഭാരം ബെക്കാം ഇറക്കിവെച്ചത് നാല് വർഷത്തിനുശേഷം; എങ്ങനെ മറക്കും ഈ പോര്!

ഇംഗ്ലണ്ടിൽ ഹാരി കെയ്‌നും ജൂഡ് ബെല്ലിങ്ഹാമുമാണു ഗോൾവേട്ടയിൽ ഒന്നാം സ്ഥാനത്ത്. കൂടുതൽ അസിസ്റ്റുകൾ ഗോർഡനും സാക്കയും. വിജയകരമായി കൂടുതൽ ഡ്രിബിളുകൾ പൂർത്തിയാക്കിയതു ഗോർഡനാണ്. കീ പാസുകൾ, അവസരങ്ങൾ സൃഷ്ടിക്കൽ, കൃത്യതയാർന്ന ക്രോസുകൾ എന്നിവയിൽ റൈസിന് ആധിപത്യം.

ഇതേ കണക്കുകളെടുത്താൽ അർജന്റീനയുടെ പട്ടിക രസകരമാണ്. കൂടുതൽ ഗോളുകൾ, അസിസ്റ്റുകൾ, കീ പാസുകൾ, വിജയകരമായി കൂടുതൽ ഗ്രിബിൾസ്, അവസരം സൃഷ്ടിക്കാൽ, കൃത്യതയാർന്ന ക്രോസുകൾ....തുടങ്ങി സമസ്ത മേഖലയിലും അർജന്റീനയുടെ ഒന്നാമൻ ലയണൽ മെസി!

അർജന്റീനയിൽ 'സർവം മെസി', പിന്നാലെയുണ്ട് എംബാപെ
'മാഡിസം ഫുട്‌ബോള്‍ മാഡ്നസ്', ആവേശം വാനോളം; ലോകകപ്പ് ആദ്യ സെമി മത്സരത്തിന് മണിക്കൂറുകള്‍ മാത്രം

മെസിയുടെ കരുത്തിൽ ഓടുന്ന അർജന്റീന ഒരേസമയം അഭിമാനിക്കുകയും ഭയക്കുകയും വേണം. മെസിക്കൊരു ഓഫ് ഡേ വന്നാൽ എന്താകും ഈ ടീമിന്റെ അവസ്ഥ? ഫുട്‌ബോൾ ലോകം മുഴുവൻ ഉറ്റുനോക്കുന്നത് അങ്ങനെയൊരു സാഹചര്യത്തെ അർജന്റീന തരണം ചെയ്യുന്ന രീതി കാണാനാണ്.

Summary

Among the four remaining World Cup teams, Argentina stands out as a side heavily dependent on Lionel Messi. While France, Spain, and England have several players leading different statistical categories, Messi tops almost every major attacking category for Argentina, including goals, assists, key passes, dribbles, chances created, and crosses.

Kylian Mbappé leads France's attack, Spain have multiple contributors like Oyarzabal, Cucurella, and Lamine Yamal, while England rely on stars such as Harry Kane, Jude Bellingham, and Declan Rice. However, Argentina's biggest strength and concern remains the same — Messi's influence. The key question is whether Argentina can perform at the highest level if Messi has an off day.

Madism Digital
madismdigital.com