

അങ്ങനെ ബ്രസീലിന്റെ കുത്തകയായിരുന്ന ലോകകപ്പ് റെക്കോർഡ് പൊട്ടിച്ചിരിക്കുകയാണ് ജർമനി. ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ കുറസാവോയ്‌ക്കെതിരെ 7-1 ന്റെ ജയം നേടിയതോടെ ജർമനി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകളുള്ള ടീമായി.
2026 ലോകകപ്പ് ആരംഭിക്കും മുൻപ് ഏറ്റവും കൂടുതൽ ഗോളുകളുമായി ഒന്നാം സ്ഥാനത്ത് ബ്രസീൽ ആയിരുന്നു, 237 ഗോളുകൾ. ജർമനി 232 ഗോളുകളുമായി രണ്ടാം സ്ഥാനത്തും. ക്യുറസാവോയ്‌ക്കെതിരെ ഏഴ് ഗോളുകൾ നേടിയതോടെ ജർമനിയുടെ ആകെ ലോകകപ്പ് ഗോളുകൾ 239 ആയി. ബ്രസീലിന്റേത് ഇത്തവണത്തെ മൊറോക്കോയ്‌ക്കെതിരായ ഗോൾ അടക്കം 238 ആണ്.
152 ഗോളുകളുള്ള അർജന്റീനയാണ് മൂന്നാം സ്ഥാനത്ത്. 136 ഗോളുകളുമായി ഫ്രാൻസ് നാലാമതും 128 ഗോളുകളുമായി ഇറ്റലി അഞ്ചാമതും. സ്‌പെയിൻ 108 ഗോളുകളോടെ ആറാം സ്ഥാനത്ത്. 104 ഗോളുകളുള്ള ഇറ്റലിയാണ് ഏഴാമത്.
അതേസമയം ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള ടീം ബ്രസീൽ ആണ്, 115 കളികൾ. 113 മത്സരങ്ങൾ കളിച്ച ജർമനി രണ്ടാം സ്ഥാനത്താണ്. 1958, 1962, 1970, 1994, 2002 വർഷങ്ങളിലായി അഞ്ച് ലോകകിരീടങ്ങളുള്ള ബ്രസീൽ ആണ് ഏറ്റവും കൂടുതൽ തവണ ലോകകപ്പിൽ ചാംപ്യൻമാരായിരിക്കുന്നത്. 1954, 1974, 1990, 2014 എന്നീ വർഷങ്ങളിൽ ലോകകിരീടം നേടിയ ജർമനി ഇറ്റലിക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുന്നു.
Germany has surpassed Brazil to become the team with the most goals in FIFA World Cup history. Entering the 2026 World Cup, Germany had 232 goals, trailing Brazil's record of 237. Following a dominant 7-1 victory over Curaçao in their opening group stage match, Germany's all-time World Cup goal tally has now reached 239, claiming the top spot.