12 വർഷത്തെ കാത്തിരിപ്പ് ! ഒടുവിൽ ജർമനി ഗ്രൂപ്പ് ഘട്ടം കടന്നു, ശാപം മാറിയെന്ന് ആരാധകർ

2014 നു ശേഷം ഇതാദ്യമായാണ് ജർമനി ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജ് കടക്കുന്നത്
12 വർഷത്തെ കാത്തിരിപ്പ് ! ഒടുവിൽ ജർമനി ഗ്രൂപ്പ് ഘട്ടം കടന്നു, ശാപം മാറിയെന്ന് ആരാധകർ
Published on

ജർമനിയുടെ 'ഗ്രൂപ്പ് ശാപം' മാറിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഗ്രൂപ്പ് 'ഇ'യിൽ നിന്ന് റൗണ്ട് 32 ലേക്ക് കടക്കുന്ന ആദ്യ ടീമായിരിക്കുകയാണ് ജർമനി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആണ് ജർമനി നോക്ക്ഔട്ടിലേക്ക് കടന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ക്യുറസോവയെ 7-1 നു തോൽപ്പിച്ചാണ് ജർമനി ഈ ലോകകപ്പിൽ വരവറിയിച്ചത്. ഐവറി കോസ്റ്റിനെതിരായ രണ്ടാം മത്സരത്തിൽ 2-1 നും ജയിച്ചു. ഐവറി കോസ്റ്റിനെതിരെ അൽപ്പമൊന്നു വിറച്ച ശേഷമാണ് ജർമനിയുടെ ജയം. ആദ്യം ഗോൾ നേടി ലീഡെടുത്തത് ഐവറി കോസ്റ്റാണ്. അതിനുശേഷമാണ് ജർമനിയുടെ രണ്ട് ഗോളുകൾ പിറക്കുന്നത്.

12 വർഷത്തെ കാത്തിരിപ്പ് ! ഒടുവിൽ ജർമനി ഗ്രൂപ്പ് ഘട്ടം കടന്നു, ശാപം മാറിയെന്ന് ആരാധകർ
ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഗോൾകീപ്പർ; പുതു ചരിത്രം കുറിച്ച് മാനുവൽ നോയർ

2014 നു ശേഷം ഇതാദ്യമായാണ് ജർമനി ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജ് കടക്കുന്നത്. 2014 ൽ ചാംപ്യൻമാരായ ജർമനിക്കു 2018 ലും 2022 ലും അടിതെറ്റി. 'ഗ്രൂപ്പ് ശാപം' എന്നാണ് ജർമൻ ആരാധകർ തന്നെ കഴിഞ്ഞ രണ്ട് ലോകകപ്പുകളെ വിശേഷിപ്പിച്ചിരുന്നത്. 2018 ൽ മെക്‌സിക്കോയും സൗത്ത് കൊറിയയുമാണ് ജർമനിയുടെ നോക്ക്ഔട്ട് മോഹങ്ങളെ തല്ലിക്കൊഴിച്ചത്. മെക്‌സിക്കോയ്‌ക്കെതിരെ 2-1, സൗത്ത് കൊറിയയ്‌ക്കെതിരെ 2-0 എന്നീ സ്‌കോറുകൾക്കു ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തോൽവി വഴങ്ങി പുറത്തായി.

2022 ൽ സ്‌പെയിനൊപ്പം ഗ്രൂപ്പ് ഇയിൽ ആയിരുന്നു ജർമനി. ആദ്യ മത്സരത്തിൽ താരതമ്യേന ദുർബലരായ ജപ്പാൻ ജർമനിയെ 2-1 നു തോൽപ്പിച്ചു. സ്‌പെയിൻ-ജർമനി മത്സരം 1-1 സമനിലയിലായി. കോസ്റ്റ റിക്കയെ 4-2 നു തോൽപ്പിച്ചെങ്കിലും ജർമനിക്കും ഈ ലോകകപ്പിലും ഗ്രൂപ്പ് കടക്കാൻ സാധിച്ചില്ല.

തുടർച്ചയായി രണ്ട് ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന്റെ സമ്മർദ്ദവും പേറിയാണ് ജർമനി ഇത്തവണ ലോകകപ്പിനു എത്തിയത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച് 'ഗ്രൂപ്പ് ശാപം' ഇല്ലാതാക്കാൻ ജർമൻ പടയ്ക്കു ഇത്തവണ സാധിച്ചു.

Summary

Germany has officially broken its "group stage curse" in this World Cup, becoming the first team from Group E to qualify for the Round of 32. After two matches, Germany secured their spot in the knockout stage with impressive performances. They started their campaign with a dominant 7-1 victory over Curaçao and followed it up with a hard-fought 2-1 comeback win against Ivory Coast, after initially trailing by a goal.

Madism Digital
madismdigital.com