

ആവേശം അവസാന മിനിറ്റ് വരെ നീണ്ട ഈജിപ്തിനെതിരായ പ്രീ ക്വാർട്ടർ കടമ്പ കഷ്ടിച്ച് രക്ഷപ്പെട്ട് അർജന്റീന അടുത്ത പോരിനു ഇറങ്ങുകയാണ്. ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡ് ആണ് എതിരാളികൾ. ഇന്ത്യൻ സമയം ജൂലൈ 12 രാവിലെ 6.30 നാണ് മത്സരത്തിന്‍റെ കിക്കോഫ്. ഈ ലോകകപ്പിൽ അർജന്റീനയുടെ ഏറ്റവും വലിയ തലവേദന സ്റ്റാർട്ടിങ് ഇലവൻ ആണ്. ലയണൽ മെസി നിറഞ്ഞു കളിക്കുമ്പോഴും മുന്നേറ്റനിരയിൽ ലൗത്താറോ മാർട്ടിനെസും ജൂലിയൻ അൽവാരസും താളംകണ്ടെത്താത്തത് പരിശീലകൻ ലയണൽ സ്‌കലോണിക്ക് തലവേദനയാണ്. അതിനാൽ സ്റ്റാർട്ടിങ് ഇലവനിൽ ഈ രണ്ട് പേരിൽ ആരെ ഇറക്കണമെന്നതാണ് പ്രധാന ചിന്ത.
അർജന്റീന ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് ജൂലിയൻ അൽവാരസ് മെസിക്കൊപ്പം സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകും. ഈജിപ്തിനെതിരെ സബ്സ്റ്റിറ്റിയൂട്ട് ആയി കളത്തിലെത്തിയ ലൗത്താറോ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതിനാൽ ലൗത്താറോയെ സ്റ്റാർട്ടിങ് ഇലവനിലേക്ക് മാറ്റുമോ എന്നതായിരുന്നു ആരാധകരുടെ സംശയം. സബ് ആയി കളത്തിലെത്തുമ്പോഴാണ് ലൗത്താറോ കൂടുതൽ നന്നായി കളിക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അൽവാരസിന് സ്റ്റാർട്ടിങ് ഇലവനിൽ സ്‌കലോണി അവസരം നൽകും.
ഈജിപ്തിനെതിരെ ഇറക്കിയ 4-1-3-2 ഫോർമേഷൻ അർജന്റീന തുടരും. ഹോൾഡിങ് മിഡ് ഫീൽഡ് ആയി ലീൻഡ്രോ പരേഡസ് സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമെന്നത് അർജന്റീന ആരാധകർക്കു ആശ്വാസമാണ്. മൊളിന, ക്രിസ്റ്റ്യൻ റൊമേരോ, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവർ പ്രതിരോധനിരയിലുണ്ടാകും. റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റർ എന്നിവർ മിഡ് ഫീൽഡിൽ. ജൂലിയൻ അൽവാരസ് മെസിക്കൊപ്പം മുന്നേറ്റനിരയിൽ തുടരും. ഫിഫ റാങ്കിങ്ങിൽ 14-ാം സ്ഥാനത്താണ് സ്വിറ്റ്‌സർലൻഡ്. ഒന്നാം സ്ഥാനക്കാരായി ലോകകപ്പിന് എത്തിയ അർജന്റീന നിലവിൽ മൂന്നാം സ്ഥാനത്താണ്.
Argentina survived a nervy Round of 16 clash against Egypt, with the contest going down to the final minutes, and now shifts focus to the quarter-finals. Switzerland will be their next opponents, with kickoff scheduled for 6:30 AM IST on July 12.
One of Argentina's biggest concerns at this World Cup has been settling on their starting XI. While Lionel Messi has been in outstanding form, forwards Lautaro Martínez and Julián Álvarez have struggled to find consistency in attack, giving head coach Lionel Scaloni a selection dilemma. As a result, the biggest question ahead of the Switzerland clash is which of the two strikers will earn a place in the starting lineup.