അൽവാരസ്, ഗോൺസാലസ് ആദ്യ ഇലവനിൽ, എതിരാളികളെ പഠിച്ച് സ്കലോണി; തനത് പ്രസ്സിങ്ങ് സ്റ്റൈൽ പിന്തുടർന്ന് ഓസ്ട്രിയ

ഓസ്ട്രിയൻ കോച്ച് റാൽഫ് റാഗ്നിക്കിന്റെ അതിവേഗ പ്രെസ്സിങ് ശൈലിയെ പൂട്ടാൻ സ്കലോണി തന്റെ 4-3-3 ശൈലിതന്നെവും പിന്തുടരുന്നത്
അൽവാരസ്, ഗോൺസാലസ് ആദ്യ ഇലവനിൽ, എതിരാളികളെ പഠിച്ച് സ്കലോണി; തനത് പ്രസ്സിങ്ങ് സ്റ്റൈൽ പിന്തുടർന്ന് ഓസ്ട്രിയ
Published on

ഇന്നത്തെ ഓസ്ട്രിയക്കെതിരെയുള്ള അർജന്റീനയുടെ മത്സരത്തിന് ഒരു പ്രതേകതയുണ്ട്. നാൽപത് വർഷങ്ങൾക്കുമുമ്പ് ഇതേ ദിവസത്തിലായിരുന്നു മെക്സികോയിൽവെച്ച് മറഡോണയുടെ നൂറ്റാണ്ടിലെ ഫിഫ ​ഗോളും ദൈവത്തിന്റെ കയ്യും പിറന്നത്. ഇന്ന് വേദി മെക്സിക്കോയല്ല, അമേരിക്കയിലെ ഡള്ളാസ് സ്റ്റേഡിയമാണ്. നേർക്കുനേർ വരുന്നത് യൂറോപ്പിലെ പ്രെസ്സിങ് മെയ്ക്കർ എന്നറിയപ്പെടുന്ന ഓസ്ട്രിയയും.

അൾജീരിയക്കെതിരെ ലയണൽ മെസ്സി നേടിയ ഹാട്രികിലൂടെ മൂന്ന് പോയിന്റ് നേടിയത് ടീമിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ടെങ്കിലും ഇന്നത്തെ എതിരാളികൾ വ്യത്യസ്തരാണ്. ഓസ്ട്രിയൻ കോച്ച് റാൽഫ് റാഗ്നിക്കിന്റെ അതിവേഗ പ്രെസ്സിങ് ശൈലിയെ പൂട്ടാൻ സ്കലോണി തന്റെ 4-3-3 ശൈലിതന്നെവും പിന്തുടരുന്നത്. ജയിക്കാനായാൽ റൗണ്ട് 32ലേക്ക് അർജന്റീനക്ക് നേരിട്ട് പോകാനാകും.

പരിക്കിന്റെ നിഴലിലുള്ള ടാഗ്ലിയാഫിക്കോയ്ക്ക് പകരം പ്രതിരോധം കാക്കാൻ ഫാകുണ്ടോ മെദീന ഇറങ്ങും. മധ്യനിരയിൽ പന്ത് ഹോൾഡ് ചെയ്ത് കളിക്കാൻ കഴിവുള്ള എൻസോ ഫെർണാണ്ടസ്, മാക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ എന്നിവർതന്നെയാകും. മുന്നേറ്റ നിരയിൽ സ്കലോണി നടത്തിയ ഏറ്റവും വലിയ അട്ടിമറി ലൗട്ടാരോ മാർട്ടിനെസ്സിന് പകരം ജൂനിയർ താരം ജൂലിയൻ അൽവാരസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയതാണ്. ഓസ്ട്രിയൻ ഡിഫെൻഡർമാരെ കൺഫ്യൂഷനാക്കുക എന്നതായിരിക്കും അൽവാരസിന്റെ ചുമതല. വിങ്ങിൽ നിക്കോളാസ് ഗോൺസാലസിന്റെ വേഗതയും കൂടിയാകുമ്പോൾ ഓസ്ട്രിയൻ കോട്ടയിൽ വിള്ളലുകൾ വീഴുമെന്ന് സ്കലോണി ഉറപ്പിക്കുന്നുണ്ട്. വാലറ്റത്ത് അറ്റത്ത് ലയണൽ മെസ്സിയും.

അൽവാരസ്, ഗോൺസാലസ് ആദ്യ ഇലവനിൽ, എതിരാളികളെ പഠിച്ച് സ്കലോണി; തനത് പ്രസ്സിങ്ങ് സ്റ്റൈൽ പിന്തുടർന്ന് ഓസ്ട്രിയ
സുഹൃത്തുക്കളുടെ നിർബന്ധത്തിൽ റഫറിയിങ് പഠിച്ച പയ്യൻ, പിന്നീട് കാണുന്നത് ഫിഫ ബാഡ്ജിൽ; മലപ്പുറത്തുനിന്നൊരു ഫിഫ റഫറി

മറുഭാഗത്ത് ഓസ്ട്രിയൻ കോച്ച് റാൽഫ് റാഗ്നിക്ക് തങ്ങളുടെ 4-2-3-1 ശൈലിയിൽ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. മധ്യനിരയിലെ കരുത്തൻ കോൺറാഡ് ലൈമറും ക്യാപ്റ്റൻ മാർസെൽ സബിറ്റ്സറും ചേരുന്ന സഖ്യം മെസ്സിയിലേക്കുള്ള പന്തുകളുടെ വഴി അടയ്ക്കാനാണ് പ്ലാൻ ചെയ്യുന്നത്. കൗണ്ടർ അറ്റാക്കുകളിലൂടെ അർജന്റീനയെ ഞെട്ടിക്കാൻ മൈക്കൽ ഗ്രിഗോറിറ്റ്ഷും മുന്നിലുണ്ടാകും. മത്സരത്തിന്റെ ആദ്യ 20 മിനിറ്റിലെ ഓസ്ട്രിയയുടെ കടുത്ത ആക്രമണത്തെ അർജന്റീന എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും കളിയുടെ ഗതി.

അർജന്റീന സാധ്യതാ ഇലവൻ:

എമിലിയാനോ മാർട്ടിനെസ് (GK), മൊളിന, ക്രിസ്റ്റ്യൻ റൊമേരോ, ലിസാൻഡ്രോ മാർട്ടിനെസ്, ഫാകുണ്ടോ മെദീന, റോഡ്രിഗോ ഡി പോൾ, മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ഗോൺസാലസ്, ലയണൽ മെസ്സി, ജൂലിയൻ അൽവാരസ്.

ഓസ്ട്രിയ സാധ്യതാ ഇലവൻ:

പാട്രിക് പെൻസ് (GK), സ്റ്റെഫാൻ പോഷ്, കെവിൻ ഡാൻസോ, ഫിലിപ്പ് ലിൻഹാർട്ട്, ഫിലിപ്പ് മ്വെനെ, കോൺറാഡ് ലൈമർ, നിക്കോളാസ് സിവോൾഡ്, പാട്രിക് വിമ്മർ, ക്രിസ്റ്റോഫ് ബാംഗാർട്ടനർ, മാർസെൽ സബിറ്റ്സർ, മൈക്കൽ ഗ്രിഗോറിറ്റ്ഷ്.

Forty years after Diego Maradona produced the iconic “Hand of God” and “Goal of the Century,” Lionel Messi leads Argentina against Austria in a crucial World Cup group match in Dallas. Coach Lionel Scaloni is expected to retain his 4-3-3 system, with Julian Alvarez replacing Lautaro Martínez in attack. Austria, coached by Ralf Rangnick, will rely on intense pressing and quick counterattacks. A victory would secure Argentina’s place in the Round of 32.

Madism Digital
madismdigital.com