

ലോകകപ്പ് സെമി ഫൈനലിൽ ഒരു ഗോൾ പോലുമില്ലാതെ സ്പെയിനിനോട് തോൽക്കേണ്ടി വന്നതിന് പിന്നാലെ തികച്ചും വൈകാരികമായ പ്രതികരണങ്ങളാണ് ഫ്രഞ്ച് ടീമിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
ലോകകപ്പ് ഫൈനൽ യോഗ്യത നേടാനാകാഞ്ഞത് ടീമിന് സംഭവിച്ച തന്ത്രപരവും സാങ്കേതികവുമായ പിഴവാണെന്നാണ് എംബാപ്പെയുടേതടക്കം പ്രതികരണം. തുടർച്ചയായ മൂന്ന് ലോകകപ്പുകൾ പ്രതീക്ഷിച്ച എംബാപ്പെ, ടീമിന്റെ പ്രകടനത്തിൽ നിരാശയും പ്രകടിപ്പിച്ചു.
എംബാപ്പെയുടെ വാക്കുകൾ-
വിചാരിച്ച രീതിയിൽ സെമി കളിക്കാൻ ഫ്രാൻസിന് കഴിഞ്ഞില്ല എന്നത് യാഥാർഥ്യമാണ്. തന്ത്രപരമായും സാങ്കേതികപരമായുമൊക്കെ ഒരുപാട് പിഴവുകൾ സംഭവിച്ചിട്ടുണ്ട്. ടീമിന്റെ ആകെയുള്ള പെർഫോമൻസിലും പാകപ്പിഴകളുണ്ടായി. ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തില്ല എങ്കിൽ ലോകകപ്പ് മത്സരങ്ങളിൽ വിജയം സാധ്യമല്ല.
സ്പെയിൻ ടീമിനെ ഒതുക്കിനിർത്തുകയായിരുന്നു ഞങ്ങൾക്ക് മുന്നിലുണ്ടായിരുന്ന കടമ്പ. അതിന് സാധിച്ചില്ല. ഗെയിം തങ്ങൾക്ക് അനുകൂലമായി നിയന്ത്രിക്കാൻ കഴിവുള്ള ടീമാണ് സ്പെയിൻ. അത് കളിയിലുടനീളം കാണുകയും ചെയ്തു.
ഫ്രാൻസിന്റെ സെമിഫൈനൽ വരെയുള്ള കുതിപ്പിൽ ഏറ്റവും തിളങ്ങിയ താരങ്ങളിലൊരാളായിരുന്നു കിലിയൻ എംബാപ്പെ. എട്ട് ഗോളുകൾ നേടിഫ്രഞ്ച് ആക്രമണനിരയുടെ കുന്തമുനയായാണ് ലോകകപ്പിൽ എംബാപ്പെ തിളങ്ങിയത്.
എന്നാൽ മറ്റൊരു ലോകകപ്പ് ഫൈനൽ കളിക്കണമെന്ന എംബാപ്പെയുടെ സ്വപ്നങ്ങൾക്ക് ആർലിങ്ടൺ, ടെക്സസിലെ ഡാലസ് സ്റ്റേഡിയത്തിൽ സ്പെയിൻ വിരാമമിട്ടു. ലെ ബ്ലൂസിനെ എല്ലാ മേഖലകളിലും മറികടന്ന ലാ റോജയുടെ ആധിപത്യ പ്രകടനത്തിന് മുന്നിൽ ഫ്രാൻസ് നിസ്സഹായരായി വീണു.
മത്സരത്തിലെ പ്രധാന പ്രശ്നം മധ്യനിരയിലായിരുന്നുവെന്നാണ് എംബാപ്പെ ചൂണ്ടിക്കാട്ടുന്നത്. അഡ്രിയൻ റാബിയോയും ഔറേലിയൻ ഷുവാമേനിയും ചേർന്ന ഫ്രാൻസിന്റെ മിഡ്ഫീൽഡ് സഖ്യത്തെ സ്പെയിനിന്റെ റോഡ്രി, ഡാനി ഒൽമോ, ഫാബിയൻ റൂയിസ് എന്നിവരടങ്ങിയ ത്രയം പൂർണമായും നിഷ്പ്രഭരാക്കുകയായിരുന്നു.
തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ശക്തമായി ടീം തിരിച്ചുവരുമെന്നാണ് എംബാപ്പെ ഉറപ്പ് നൽകുന്നത്. ഈ കാലവും മറികടക്കുമെന്നും തിരിച്ചടികളിൽ ഫ്രഞ്ച് പട തളരില്ലെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർക്കുന്നുണ്ട്.
ഫൈനലിലെത്തുക എന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. സ്വപ്നം കാണാൻ രാജ്യത്തിന് അവസരം നൽകാനും ചരിത്രത്തിന്ർറെ ഭാഗമാകാനും ഞങ്ങൾ അതിയായി ആഗ്രഹിച്ചു. എന്നാൽ വിധി മറ്റൊന്നാണ്. തലയുയർത്തി തന്നെ നേരിടുകയാണ് ഞങ്ങളതിനെ.
വിജയത്തെ അഭിമാനത്തോടെയല്ലേ നാം നേരിടുക. പരാജയത്തെയും അതുപോലെ തന്നെ കാണണം. തലയുയർത്തി തന്നെയാണ് രാജ്യത്തേക്ക് മടങ്ങുന്നത്. പക്ഷേ ഉള്ളിലുള്ള സങ്കടവും നിരാശയും പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമുണ്ട്.
ഈ കാലം മറികടക്കാൻ ശ്രമിക്കുകയാണ് അടുത്ത വഴി. തിരിച്ചടികളെ അതിജീവിച്ചല്ലേ പറ്റൂ. അതിന് നമ്മൾ തന്നെ മുന്നിട്ടിറങ്ങണം. ഒരു വെക്കേഷനിലൂടെയൊക്കെ ചിലപ്പോൾ അതിന് കഴിയും. എത്രയും പെട്ടെന്നത് വേണം താനും. കാരണം ഫുട്ബോൾ ആർക്ക് വേണ്ടിയും കാത്തുനിൽക്കില്ല.
Following Frances goalless defeat to Spain in the World Cup semifinal, emotional reactions have begun to emerge from the French camp.
Kylian Mbappe, along with his teammates, admitted that France's failure to reach the final was the result of tactical and technical shortcomings. Mbappé also did not hide his disappointment after seeing his dream of playing in a third consecutive World Cup final come to an end