

അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ലോക കിരീടത്തില്‍ മുത്തമിട്ട സ്‌പെയിനിന് ഇത് സുവര്‍ണ രാവ്. ലോക കീരീടത്തിന് ഒപ്പം ലോക കപ്പിന്റെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളില്‍ ഭൂരിഭാഗവും സ്‌പെയിന്‍ താരങ്ങള്‍ സ്വന്തമാക്കി. എന്നാല്‍ 2026 ഫിഫ ലോകകപ്പിലെ ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് ഫ്രാന്‍സിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ സ്വന്തമാക്കി.
സ്‌പെയിന്‍ മധ്യനിര താരം റോഡ്രിഗോ ഹെര്‍ണാണ്ടസ് എന്ന റോഡ്രി ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടി. സ്‌പെയിനിനെ മധ്യനിരയുടെ നെടുംതൂണായ റോഡ്രി രാജ്യത്തെ വിശ്വ കിരീടത്തിലേക്ക് നയിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച താരം കുടിയാണ്. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ മാത്രം വഴങ്ങി സ്‌പെയിനിന്റെ ഗോള്‍വല സുരക്ഷിതമായി കാത്ത ഉനായ് സിമോന്‍ ആണ് ഗോള്‍ഡന്‍ ഗ്ലൗസ് പുരസ്‌കാരം നേടിയത്. അത്ലറ്റിക് ക്ലബിന്റെ ഗോള്‍കീപ്പറായ ഉനായ് സിമോന്‍ ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിന്റെ ചാള്‍സ് ഡി കെറ്റെലെയര്‍ മാത്രമാണ് സിമോണെ മറികടന്ന് ഗോള്‍ നേടിയത്.
അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസിയെ പിന്തള്ളിയാണ് ഫ്രാന്‍സിന്റെ മുന്‍നിര താരമായ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് റെയ്‌സില്‍ മുന്നിലെത്തിയത്. ഇതോടെ ഗോള്‍ഡന്‍ ബൂട്ട് രണ്ട് തവണ നേടുന്ന ആദ്യ കളിക്കാരനായി. ലൂസേഴ്‌സ് ഫൈനലിലെ രണ്ട് ഗോളുകള്‍ ഉള്‍പ്പെടെ എട്ട് മത്സരങ്ങളില്‍നിന്ന് 10 ഗോളുകളാണ് എംബാപ്പെ നേടിയത്. എട്ട് ഗോളുകളാണ് മെസിയുടെ അക്കൗണ്ടിലുള്ളത്. ഗെര്‍ഡ് മുള്ളര്‍ക്കുശേഷം ഒരു ലോകകപ്പില്‍ ഗോള്‍ നേട്ടം രണ്ടക്ക സംഖ്യ തികയ്ക്കുന്ന ആദ്യ താരം കൂടിയാണ് എംബാപ്പെ. ഒരു ടൂര്‍ണമെന്റില്‍ കൂടുതല്‍ വ്യക്തിഗത ഗോളുകള്‍ നേടിയവരില്‍ ഇനി 1958ല്‍ ഫ്രാന്‍സിനായി 13 ഗോളുകള്‍ അടിച്ച ജസ്റ്റ് ഫോണ്ടെയ്‌നും 1954ല്‍ ഹംഗറിയുടെ സാന്‍ഡോര്‍ കോക്‌സിസും (11 ഗോള്‍) മാത്രമാണ് എംബാപ്പെക്ക് മുന്നിലുള്ളത്.
France star Kylian Mbappé made World Cup history by becoming the first player to win the Golden Boot twice, further cementing his status as one of football's greatest forwards. Meanwhile, Spain midfielder Rodri was named the Best Player of the Tournament, earning the Golden Ball award for his outstanding performances and leadership throughout the 2026 FIFA World Cup. The individual honours capped a memorable tournament filled with exceptional performances and historic achievements.