മെസ്സിയോ യമാലോ? ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫൈനൽ; മെറ്റ്ലൈഫിൽ ചരിത്രം കുറിക്കാൻ സ്പെയിനും അർജന്റീനയും

2026 ഫിഫ ലോകകപ്പിന്റെ കിരീടപ്പോരാട്ടം ഇന്ന് ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുമ്പോൾ ടൂർണമെന്റിലെ ഏറ്റവും സ്ഥിരതയാർന്ന രണ്ട് ടീമുകളാണ് നേർക്കുനേർ എത്തുന്നത്
മെസ്സിയോ യമാലോ? ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫൈനൽ; മെറ്റ്ലൈഫിൽ ചരിത്രം കുറിക്കാൻ സ്പെയിനും അർജന്റീനയും
Published on

ഒരു വശത്ത് യൂറോ ചാമ്പ്യൻമാരായ ടിക്കി ടാക്ക സ്പെയിൻ. മറുവശത്ത് ലോക ചാമ്പ്യൻമാരായ അർജന്റീന. 2026 ഫിഫ ലോകകപ്പിന്റെ കിരീടപ്പോരാട്ടം ഇന്ന് ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുമ്പോൾ ടൂർണമെന്റിലെ ഏറ്റവും സ്ഥിരതയാർന്ന രണ്ട് ടീമുകളാണ് നേർക്കുനേർ എത്തുന്നത്. യൂറോ കിരീടത്തിന് പിന്നാലെ ലോകകപ്പും സ്വന്തമാക്കി ഇരട്ടകിരീടം നേടാനാണ് സ്പെയിന്റെ ലക്ഷ്യം. അതേസമയം 1962ൽ ബ്രസീലിനുശേഷം ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമാകാനാണ് ലയണൽ മെസ്സിയുടെ അർജന്റീന ഇറങ്ങുന്നത്.

സ്പെയിൻ ടൂർണമെന്റിലുടനീളം മികവുറ്റ കൂട്ടായ്മയാണ് കാഴ്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ചെറിയ പിഴവുകൾ ഉണ്ടായെങ്കിലും പിന്നീട് സൗദി അറേബ്യ, ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ് എന്നിവരെ മറികടന്ന് തുടർച്ചയായ ആറ് വിജയങ്ങളുമായാണ് ലൂയിസ് ഡി ലാ ഫുവെന്റെയുടെ ടീം ഫൈനലിലെത്തിയത്. ഫ്രാൻസിനെതിരായ സെമിയിൽ ഫാബിയൻ റൂയിസും റോഡ്രിയും മധ്യനിര പൂർണമായും നിയന്ത്രിച്ചതോടെ കിലിയൻ എംബാപ്പെയെയും കൂട്ടരെയും സ്പെയിൻ നിഷ്പ്രഭരാക്കി.

അർജന്റീനയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. കേപ് വെർഡെ, ഈജിപ്ത്, സ്വിറ്റ്സർലൻഡ് എന്നിവർക്കെതിരായ കടുത്ത മത്സരങ്ങൾ അതിജീവിച്ച അർജന്റീന സെമിയിൽ ഇംഗ്ലണ്ടിനെതിരെ കംബാക്ക് നടത്തിയാണ് ഫൈനൽ ഉറപ്പിച്ചത്. നിർണായക ഘട്ടങ്ങളിൽ ലയണൽ മെസ്സിയുടെ അനുഭവസമ്പത്തും ക്യാപ്റ്റൻസിയും ടീമിന് വലിയ കരുത്തായി. ഇംഗ്ലണ്ടിനെതിരായ രണ്ട് വിജയഗോളുകൾക്കും വഴിയൊരുക്കിയത് മെസ്സിയായിരുന്നു.

മെസ്സിയോ യമാലോ? ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫൈനൽ; മെറ്റ്ലൈഫിൽ ചരിത്രം കുറിക്കാൻ സ്പെയിനും അർജന്റീനയും
പന്തുരുണ്ടു, ലോകം പിന്തുടര്‍ന്നു; ഒരു ഫുട്‌ബോളും നാല്‍പത് ദിന രാത്രങ്ങളും

ഈ മത്സരത്തിലെ ഏറ്റവും വലിയ പോരാട്ടം സ്പെയിനിന്റെ റോഡ്രിയും അർജന്റീനയുടെ എൻസോ ഫെർണാണ്ടസ്– മാക് അലിസ്റ്റർ സഖ്യവും തമ്മിലായിരിക്കും. റോഡ്രിക്ക് പന്തിൽ സമയം ലഭിച്ചാൽ മത്സരം സ്പെയിൻ നിയന്ത്രിക്കുമെന്നതിനാൽ അദ്ദേഹത്തെ സമ്മർദത്തിലാക്കുക അർജന്റീനയുടെ പ്രധാന ലക്ഷ്യമായിരിക്കും.

വലതുവിങ്ങിൽനിന്ന് അകത്തേക്ക് കയറി കളി നിയന്ത്രിക്കുന്ന മെസ്സിയെ എങ്ങനെ തടയുമെന്നതും സ്പെയിനിന് വലിയ വെല്ലുവിളിയാണ്. ഇടതുപ്രതിരോധ താരം മാർക്ക് കുക്കുറെല്ലക്കും മധ്യനിരക്കും മെസ്സിയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടിവരും. എന്നാൽ മെസ്സിയെമാത്രം തടയാൻ ശ്രമിക്കുന്നത് അപകടകരമാണെന്ന് സ്പാനിഷ് ഇതിഹാസം ആൻഡ്രസ് ഇനിയസ്റ്റ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെസ്സിയെ പൂർണമായി തടയുക അസാധ്യമാണെന്നും സ്വന്തം ടീമിന്റെ കൂട്ടായ മികവിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സ്പെയിൻ ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറ്റൊരു വശത്ത്, ടൂർണമെന്റിലുടനീളം തന്റെ യഥാർഥ മികവിന്റെ സൂചനകൾമാത്രം നൽകിയ 19കാരൻ ലാമിൻ യമാൽ ഫൈനലിൽ പൊട്ടിത്തെറിക്കുമെന്ന പ്രതീക്ഷയിലാണ് സ്പാനിഷ് ആരാധകർ. യമാലിനെ തടയാനുള്ള ചുമതല പരിചയസമ്പന്നനായ നിക്കോളാസ് ടാഗ്ലിയാഫിക്കോയ്ക്കായിരിക്കും.

മെസ്സിയോ യമാലോ? ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫൈനൽ; മെറ്റ്ലൈഫിൽ ചരിത്രം കുറിക്കാൻ സ്പെയിനും അർജന്റീനയും
ഒന്നാം സ്ഥാനം പ്രീമിയർ ലീഗിനാണെങ്കിലും ലോകകപ്പിന് പിള്ളേർ കൂടുതൽ ലാലിഗയിൽനിന്ന്; ഫൈനൽ മുഴുവൻ സ്പെയിൻ മയം

സ്പെയിനിനായി റോഡ്രി, ഫാബിയൻ റൂയിസ്, ലാമിൻ യമാൽ, നിക്കോ വില്യംസ്, മിക്കൽ ഒയാർസബാൽ, ഉനായ് സിമോൺ എന്നിവരാകും പ്രധാന പ്രതീക്ഷകൾ. അർജന്റീനയ്ക്ക് മെസ്സിക്കൊപ്പം എമിലിയാനോ മാർട്ടിനെസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ, ജൂലിയൻ അൽവാരസ് അല്ലെങ്കിൽ ലൗട്ടാരോ മാർട്ടിനെസ് എന്നിവർ മത്സരഫലം നിർണയിക്കാൻ കഴിവുള്ള താരങ്ങളാണ്.

Summary

Spain and Argentina will clash in the 2026 FIFA World Cup final at MetLife Stadium in New Jersey. Spain aim to complete a historic Euro-World Cup double after reaching the final with six straight wins, while defending champions Argentina hope to become the first team since Brazil in 1962 to retain the title. Key battles include Rodri against Enzo Fernandez and Alexis Mac Allister, and Marc Cucurella against Lionel Messi. Young star Lamine Yamal and captain Messi are expected to headline the title decider.

Madism Digital
madismdigital.com