മെസ്സിയുടെ ആ സ്വപ്‌നം പൊലിഞ്ഞോ? ലൂസേഴ്‌സിൽ എംബാപ്പെ സ്‌ട്രോക്ക്! സാധ്യത ഇങ്ങനെ

ലൂസേഴ്‌സ് ഫൈനലിൽ എംബാപ്പെയുടെ ഇരട്ടഗോളോടെ ഗോൾഡൻ ബൂട്ട് പോരിൽ മെസ്സി പിന്നിലായി. ഫൈനലിൽ മെസ്സിക്ക് അത്ഭുത പ്രകടനം അനിവാര്യമാണ്
മെസ്സിയുടെ ആ സ്വപ്‌നം പൊലിഞ്ഞോ? ലൂസേഴ്‌സിൽ എംബാപ്പെ സ്‌ട്രോക്ക്! സാധ്യത ഇങ്ങനെ
Published on

ഫിഫ ലോകകപ്പിന്റെ ലൂസേഴ്‌സ് ഫൈനലിൽ പിറന്നത് 10 ഗോളുകൾ ! ആറ് ഗോളുകൾ സ്‌കോർ ചെയ്ത് ഇംഗ്ലണ്ടും നാല് ഗോളുകളുമായി ഫ്രാൻസും കളംനിറഞ്ഞു. ഫ്രാൻസിന് വേണ്ടി കിലിയെൻ എംബാപ്പെ നേടിയ ഇരട്ട ഗോളുകൾ പണി കൊടുത്തത് ഫൈനൽ കളിക്കാൻ ഒരുങ്ങുന്ന അർജന്റീന നായകൻ ലയണൽ മെസിക്കാണ്.

ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും ഒന്നിച്ച് നേടുകയെന്ന ചരിത്രത്തിലേക്ക് നടന്നടുക്കുകയായിരുന്നു മെസി. അപ്പോഴാണ് ലൂസേഴ്‌സ് ഫൈനലിലെ എംബാപ്പെയുടെ ഇരട്ടഗോൾ. ഇതോടെ ഗോൾഡൻ ബൂട്ട് മെസിക്ക് നഷ്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി.

പത്ത് ഗോളുകളും നാല് അസിസ്റ്റുമായി ഗോൾഡൻ ബൂട്ട് പോരിൽ എംബാപ്പെ ഒന്നാം സ്ഥാനത്താണ്. അർജന്റീന നായകൻ ലയണൽ മെസിക്ക് എട്ട് ഗോളുകളും നാല് അസിസ്റ്റും ഉണ്ട്. അവശേഷിക്കുന്ന ഫൈനൽ മത്സരത്തിൽ രണ്ട് ഗോളും ഒരു അസിസ്റ്റും നേടുകയോ അല്ലെങ്കിൽ മൂന്ന് ഗോളുകൾ നേടുകയോ ചെയ്താൽ മാത്രമേ മെസിക്ക് ഇനി എംബാപ്പയെ മറികടക്കാൻ സാധിക്കൂ.

മെസ്സിയുടെ ആ സ്വപ്‌നം പൊലിഞ്ഞോ? ലൂസേഴ്‌സിൽ എംബാപ്പെ സ്‌ട്രോക്ക്! സാധ്യത ഇങ്ങനെ
ഗോൾ വേട്ടയിൽ മെസ്സിയെ മറികടന്ന് എംബാപ്പെ; ലോകകപ്പ് ചരിത്രത്തിന്റെ നെറുകയിൽ ഫ്രഞ്ച് നായകൻ

രണ്ട് ഗോളുകൾ മാത്രം നേടിയാൽ മെസി എംബാപ്പെയ്‌ക്കൊപ്പം പത്ത് ഗോളുകൾ, നാല് അസിസ്റ്റ് എന്ന നിലയിലേക്ക് എത്തും. അപ്പോഴും എംബാപ്പെയ്ക്കാകും ഗോൾഡൻ ബൂട്ട് ലഭിക്കുക. കാരണം ഗോൾഡൻ ബൂട്ടിനായുള്ള കണക്കുകളിൽ രണ്ട് താരങ്ങൾ ഒന്നിച്ചെത്തിയാൽ ആരാണോ കുറവ് സമയം കളിച്ചിരിക്കുന്നത് അവർക്കാണ് മുൻതൂക്കം. അങ്ങനെ നോക്കിയാൽ മെസിയേക്കാൾ കുറവ് സമയം കളിച്ച എംബാപ്പെയ്ക്ക് ഗോൾഡൻ ബൂട്ട് ലഭിക്കും.

അതേസമയം ഗോൾഡൻ ബോൾ മെസിക്ക് തന്നെയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. 2022 ലെ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് കിലിയെൻ എംബാപ്പെയ്ക്ക് തന്നെയാണ് ലഭിച്ചത്, ഗോൾഡൻ ബോൾ മെസിക്കും. ഇത്തവണയും 2022 ന്റെ ആവർത്തനം കണ്ടേക്കാം.

Summary

Kylian Mbappé's brace in the FIFA World Cup losers' final has put Lionel Messi's Golden Boot hopes in jeopardy. Mbappe now leads the scoring chart with 10 goals and four assists, while Messi has eight goals and four assists. The Argentina captain must score three goals, or register two goals and an assist in the final, to overtake Mbappe. However, Messi remains the favourite to win the Golden Ball award for the tournament's best player.

Madism Digital
madismdigital.com