ആറാം ലോകകപ്പിൽ കരിയർ അവസാനിപ്പിച്ച് മെക്സികോയുടെ ഒച്ചാവോ; ആസ്ടെകയിൽവെച്ച് അണിഞ്ഞ ഗ്ലൗസ് അതേ സ്റ്റേഡിയത്തിൽ അഴിച്ചുവെച്ച് മെമോ

1985 ജൂലൈ 13ന് മെക്സിക്കോയിൽ ജനിച്ച ഒച്ചാവോ, 2004ൽ 18ാം വയസ്സിലാണ് മെക്സിക്കൻ ക്ലബായ ക്ലബ് അമേരിക്കയിലൂടെ പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിക്കുന്നത്
ആറാം ലോകകപ്പിൽ കരിയർ അവസാനിപ്പിച്ച് മെക്സികോയുടെ ഒച്ചാവോ; ആസ്ടെകയിൽവെച്ച് അണിഞ്ഞ ഗ്ലൗസ് അതേ സ്റ്റേഡിയത്തിൽ അഴിച്ചുവെച്ച് മെമോ
Published on

ചരിത്രപ്രസിദ്ധമായ മെക്സികോയിലെ എസ്റ്റാഡിയോ ആസ്ടെക സ്റ്റേഡിയത്തിൽ ഇന്നലെ വികാരനിർഭരമായ നിമിഷങ്ങളായിരുന്നു കടന്നുപോയത്. മെക്സികോയുടെ എക്കാലത്തെയും മികച്ച ​ഗോൾ കീപ്പറായ ​ഗില്ലർമോ ഒച്ചാവോ തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചു. ലോകകപ്പിലെ മൂന്നാം റൗണ്ടിൽ ചെക്ക് റിപ്പബ്ലികിനെതിരെ ​ഗ്ലൗസണിഞ്ഞാണ് താരം പ്രൊഫഷണൽ ഫുട്ബോളിൽനിന്ന് വിട പറഞ്ഞത്.

ചെക്കിനെതിരായ മത്സരത്തിൽ 77ാം മിനിറ്റിൽ സബ്‌സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയാണ് 40കാരനായ ഒച്ചാവോ കരിയറിലെ തന്റെ അവസാന മത്സരം കളിച്ചത്. മെസ്സി, റൊണാൾഡോ എന്നിവർക്കൊപ്പം ആറാം ലോകകപ്പ് സാനിധ്യമായിരുന്നു താരം ഈ സീസണോടെ റെക്കോർഡ് കുറിച്ചത്. 22 വർഷം മുൻപ് അസ്ടെക്ക സ്റ്റേഡിയത്തിൽ കരിയർ തുടങ്ങിയ ഒച്ചാവോ അതേ സ്റ്റേഡിയത്തിൽതന്നെ വിടവാങ്ങിയത് സ്റ്റേഡിയം മുഴുവൻ വൈകാരിക സന്ദർഭമാക്കി.

1985 ജൂലൈ 13ന് മെക്സിക്കോയിൽ ജനിച്ച ഒച്ചാവോ, 2004ൽ 18ാം വയസ്സിലാണ് മെക്സിക്കൻ ക്ലബായ ക്ലബ് അമേരിക്കയിലൂടെ പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിക്കുന്നത്. കരിയറിലെ ഭൂരിഭാഗം സമയവും യൂറോപ്പിലെ വിവിധ ക്ലബുകളിലാണ് ഒച്ചാവോ ചെലവഴിച്ചത്. ഫ്രഞ്ച് ക്ലബായ അജാസിയോ, സ്പാനിഷ് ക്ലബുകളായ മലാഘ, ഗ്രനാഡ, ബെൽജിയൻ ക്ലബ് സ്റ്റാൻഡേർഡ് ലീജ്, ഇറ്റാലിയൻ ക്ലബ് സാലെർനിറ്റാന എന്നിവയ്ക്കായി അദ്ദേഹം ഗ്ലൗസണിഞ്ഞിട്ടുണ്ട്. കരിയറിന്റെ അവസാന ഘട്ടത്തിൽ സൈപ്രസ് ക്ലബായ എഇഎൽ ലിമാസോളിലാണ് അദ്ദേഹം കളിച്ചിരുന്നത്.

ആറാം ലോകകപ്പിൽ കരിയർ അവസാനിപ്പിച്ച് മെക്സികോയുടെ ഒച്ചാവോ; ആസ്ടെകയിൽവെച്ച് അണിഞ്ഞ ഗ്ലൗസ് അതേ സ്റ്റേഡിയത്തിൽ അഴിച്ചുവെച്ച് മെമോ
അലിറേസ എന്ന പ്രതിഭാസം | Alireza Beiranvand | FIFA Worldcup 2026

2005ൽ മെക്സിക്കോയുടെ ദേശീയ ജേഴ്സിയിൽ അരങ്ങേറിയ ഒച്ചാവോ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പം ചരിത്രത്തിൽ ആറ് ഫിഫ ലോകകപ്പ് സ്ക്വാഡുകളിൽ (2006, 2010, 2014, 2018, 2022, 2026) ഉൾപ്പെടുന്ന അപൂർവ്വ നേട്ടം ഒച്ചാവോ സ്വന്തമാക്കി. ഇന്നലത്തെ അവസാന മത്സരത്തിൽ 40 വയസ്സും 346 ദിവസവും പ്രായമുള്ളപ്പോൾ കളത്തിലിറങ്ങിയ ഒച്ചാവോ, ലോകകപ്പ് ചരിത്രത്തിൽ മെക്സിക്കോയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റാഫേൽ മാർക്വേസിന്റെ റെക്കോർഡ് മറികടന്നു.

മെക്സിക്കോയോടൊപ്പം കരിയറിൽ ആറ് കോൺകകാഫ് ഗോൾഡ് കപ്പ് കിരീടങ്ങൾ നേടി. 2020 ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡലും സ്വന്തമാക്കി. 2014 ലോകകപ്പിൽ ബ്രസീലിന്റെ സൂപ്പർ താരങ്ങളായ നെയ്മർ അടക്കമുള്ളവരുടെ ഉറച്ച 6 ഗോളവസരങ്ങൾ തടുത്തിട്ട് ബ്രസീലിനെ ​ഗോളടിപ്പിക്കാതെ സമനിലയിൽ തളച്ചതും, 2018 ലോകകപ്പിൽ ജർമ്മനിയെ 1-0 ന് തോൽപ്പിച്ച മത്സരത്തിലെ പ്രകടനവും, 2022ൽ ലെവൻഡോവ്സ്കിയുടെ പെനാൽറ്റി തടുത്തതും ഫുട്ബോൾ ലോകം ഒരിക്കലും മറക്കില്ല.

ഇന്നലത്തെ വികാരനിർഭരമായ വിടവാങ്ങൽ കളിയിൽ 85,000ത്തിലധികം വരുന്ന കാണികൾ ഒരേ സ്വരത്തിൽ മെമോ, മെമോ എന്ന് ആർത്തുവിളിച്ചാണ് തങ്ങളുടെ ഇതിഹാസത്തെ സ്വീകരിച്ചത്. താരം പന്ത് തൊട്ടപ്പോഴെല്ലാം ഗാലറി ഇരമ്പി. കണ്ണ് നിറഞ്ഞുകൊണ്ടാണ് ഒച്ചാവോ കളി പൂർത്തിയാക്കിയത്. മത്സരം മൂന്ന് ​ഗാേളിന് ജയിച്ചതിന് പിന്നാലെ സഹതാരങ്ങൾ ഒച്ചാവോയെ വായുവിലേക്ക് ഉയർത്തിയാണ് യാത്രയാക്കിയത്.

Mexican goalkeeping legend Guillermo Ochoa brought down the curtain on his 22-year professional career in an emotional farewell at the iconic Azteca Stadium. The 40-year-old made his final appearance as a substitute against Czech Republic at the 2026 World Cup, becoming one of only a few players, alongside Lionel Messi and Cristiano Ronaldo, to feature in six World Cup squads. A six-time CONCACAF Gold Cup winner, Ochoa is remembered for his heroic displays against Brazil in 2014, Germany in 2018, and Poland in 2022. Fans gave him a thunderous farewell.

Madism Digital
madismdigital.com