

കായിക മത്സരങ്ങൾ നടക്കുമ്പോൾ എതിർ ടീമിന്റെ താരങ്ങളെ ശല്യപ്പെടുത്താനായി ആരാധകർ പല രീതിയിൽ ഉപദ്രവിക്കുന്നത് പലപ്പോഴും വാർത്തയാകാറുണ്ട്. ഗ്രൗണ്ടിൽവെച്ച് മുഖത്തേക്ക് ലേസർ/ലൈറ്റ് അടിക്കുക, ചാണ്ടിങ്, വാഹനം തടയാനായി റോഡിൽ മനപ്പൂർവം ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുക എന്നീ ഉപദ്രവങ്ങൾക്കെതിരെ താരങ്ങൾ പരാതി നൽകാറുമുണ്ട്
മെക്സികോയിൽ ഇന്നലെ ഇംഗ്ലണ്ട് താരങ്ങൾക്ക് മെക്സിക്കൻ ആരാധകരിൽനിന്ന് നേരിട്ടത് അത്തരമൊരു ഉപദ്രമായിരുന്നു. നാളെ പുലർച്ചെ മെക്സികോ-ഇംഗ്ലണ്ട് മത്സരത്തിൽ പങ്കെടുക്കാനായാണ് താരങ്ങൾ മെക്സികോയിലെ ആസ്ടെക സ്റ്റേഡിയത്തിനടുത്തുള്ള ഹോട്ടലിൽ താമസിക്കാനെത്തിയത്. വാഹനം എത്തിയപ്പോൾതന്നെ കൂവൽ വിളികളോടെയായിരുന്നും മെക്സിക്കൻ ഫാൻ താരങ്ങൾ വരവേറ്റത്.
എന്നാൽ രാത്രിയായപ്പോഴേക്കും സംഗതി മാറി. താരങ്ങൾ താമസിക്കുന്ന ഹോട്ടലിന് പുറത്ത് പടക്കം പൊട്ടിച്ചും ഉച്ചത്തിൽ പാട്ട് വെച്ചുമാണ് ഇംഗ്ലണ്ട് താരങ്ങളുടെ ഉറക്കം കളഞ്ഞത്. ഇംഗ്ലണ്ടിന്റെ ടീം താമസിക്കുന്ന ഹോട്ടൽ കണ്ടെത്തിയ മെക്സിക്കോ ആരാധകർ വെള്ളിയാഴ്ച താരങ്ങൾ എത്തുമ്പോൾ മെക്സിക്കോ... മെക്സിക്കോ... മുദ്രാവാക്യങ്ങളും ബൂ വിളികളും ഉയർത്തിയിരുന്നു. മറുപടിയായി ഇംഗ്ലണ്ട് ആരാധകരും മുദ്രാവാക്യങ്ങൾ മുഴക്കിയെങ്കിലും സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് നീങ്ങാതെ പൊലീസ് ഇടപെടുകയായിരുന്നു.
മെക്സിക്കോക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിനുമുമ്പ് ഇക്വഡോർ ടീം ഹോട്ടലിന് പുറത്ത് രാത്രി മുഴുവൻ ശബ്ദമുണ്ടാക്കി ഉറക്കം നഷ്ടപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് ഫിഫക്ക് ഇക്വഡോർ ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗിക പരാതി നൽകിയിരുന്നു. ഇതേ സാഹചര്യം ആവർത്തിക്കാതിരിക്കാനാണ് ഇംഗ്ലണ്ടിന്റെ ടീം ഹോട്ടലിന് പുറത്ത് സുരക്ഷ ശക്തമാക്കിയത്. മെക്സിക്കൻ പൊലീസ്, നാഷണൽ ഗാർഡ് അംഗങ്ങൾ എന്നിവരെ ഹോട്ടലിന് മുന്നിൽ വിന്യസിച്ചിരുന്നു.
മെക്സിക്കോ–ഇക്വഡോർ മത്സരത്തിൽ മെക്സികോ വിജയിച്ച ശേഷം നടന്ന ആഘോഷങ്ങൾക്കിടെ നാല് പേർ മരിച്ചിരുന്നു. ഞായറാഴ്ച മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ എസ്റ്റാഡിയോ ആസ്ടെക സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടും മെക്സിക്കോയും നേർക്കുനേർ എത്തുക. സമുദ്രനിരപ്പിൽ നിന്ന് 7,300 അടിയിലധികം ഉയരത്തിലുള്ള ഈ സ്റ്റേഡിയത്തിലെ കുറഞ്ഞ ഓക്സിജൻ നിലയും ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാകും. മെക്സിക്കോയുടെ എക്കാലത്തെയും ശക്തികേന്ദ്രമായ ഈ വേദിയിൽ അവസാന 89 മത്സരങ്ങളിൽ വെറും രണ്ട് തോൽവികൾ മാത്രമാണ് ആതിഥേയർക്കുള്ളത്. ലോകകപ്പിൽ ഈ സ്റ്റേഡിയത്തിൽ കളിച്ച 10 മത്സരങ്ങളിലും മെക്സിക്കോ തോൽവിയറിയാതെയാണ് മുന്നേറിയത്.
England's players endured a hostile welcome from Mexico fans ahead of their 2026 FIFA World Cup Round of 16 clash. Supporters booed the team on arrival, then set off fireworks and blasted loud music outside the squad's hotel overnight in an apparent attempt to disrupt the players' sleep. Security was strengthened following similar incidents involving Ecuador earlier in the tournament. England must now overcome both intense home support and the high-altitude challenge at Mexico City's Estadio Azteca.