ആഞ്ചലോട്ടിക്ക് പാളി, ഹാലണ്ട് സ്‌ട്രോക്കിൽ ബ്രസീൽ പുറത്ത്; നെയ്മർ അവസാനിപ്പിച്ചു

സ്വതസിദ്ധമായ ആക്രമണശൈലി പുറത്തെടുക്കാതെ പ്രതിരോധത്തിലൂന്നിയ പരിശീലകൻ കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങൾക്കു രണ്ടാം പകുതിയിൽ ബ്രസീൽ വിലകൊടുക്കേണ്ടി വന്നു
ആഞ്ചലോട്ടിക്ക് പാളി, ഹാലണ്ട് സ്‌ട്രോക്കിൽ ബ്രസീൽ പുറത്ത്; നെയ്മർ അവസാനിപ്പിച്ചു
Published on

ലോകമെമ്പാടുമുള്ള ബ്രസീൽ ആരാധകരെ കണ്ണീരണിയിച്ച് നോർവേ. ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ മുൻ ചാംപ്യൻമാരായ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കു നോർവേ തോൽപ്പിച്ചു. 2002 ൽ അവസാനമായി ലോകകിരീടം ചൂടിയ ബ്രസീലിനു ഇത്തവണയും നിരാശയോടെ മടക്കം !

കളിയിൽ നോർവേയുടെ ആധിപത്യം തുടക്കംമുതലേ ബ്രസീലിനു ഭീഷണിയായിരുന്നു. നോർവേയുടെ സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലണ്ടിനെ പൂട്ടുന്നതിലായിരുന്നു ബ്രസീലിന്റെ ശ്രദ്ധ. സ്വതസിദ്ധമായ ആക്രമണശൈലി പുറത്തെടുക്കാതെ പ്രതിരോധത്തിലൂന്നിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങൾക്കു രണ്ടാം പകുതിയിൽ ബ്രസീൽ വിലകൊടുക്കേണ്ടി വന്നു. 79, 90 മിനിറ്റുകളിൽ ഹാലണ്ട് തന്നെയാണ് നോർവേയ്ക്കായി വല കുലുക്കിയത്. ലോകകപ്പിലെ ഗോളുകളുടെ എണ്ണം ഹാലണ്ട് ഏഴിലേക്ക് ഉയർത്തി. ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ ലയണൽ മെസിക്കും കിലിയെൻ എംബാപ്പെയ്ക്കും ഒപ്പം ഒന്നാം സ്ഥാനത്താണ് ഹാലണ്ട് ഇപ്പോൾ. മത്സരം അവസാനിക്കാൻ ഏതാനും മിനിറ്റുകൾ മാത്രം ശേഷിക്കെ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മർ ബ്രസീലിന്റെ തോൽവിയുടെ ആഘാതം കുറച്ചത് മാത്രം ആശ്വാസം..!

സൂപ്പർ ഗോളി

കൗണ്ടർ അറ്റാക്കുകളിലൂടെയാണ് ബ്രസീൽ കൂടുതൽ മുന്നേറ്റം നടത്തിയത്. എന്നാൽ നോർവേ ഗോളി ഓർജാൻ നൈലാൻഡ് ബ്രസീൽ ആക്രമണങ്ങളെ മുഴുവൻ നിർവീര്യമാക്കി. പെനാൽറ്റി അടക്കം ഗോളെന്ന് ഉറപ്പിച്ച അഞ്ചോളം ഷോട്ടുകളാണ് നൈലാൻഡ് തട്ടിയകറ്റിയത്.

ആഞ്ചലോട്ടിക്ക് പാളി, ഹാലണ്ട് സ്‌ട്രോക്കിൽ ബ്രസീൽ പുറത്ത്; നെയ്മർ അവസാനിപ്പിച്ചു
നോക്ക് ഔട്ടിൽ കളിച്ച കേപ് വെർഡെക്ക് ഫിഫയുടെ പ്രതിഫലം 196 കോടി; ഇത് രാജ്യത്തിന്റെ ജിഡിപിയുടെ 0.4 ശതമാനത്തോളം

പെനാൽറ്റി നഷ്ടം, എൻഡ്രിക്കിന്റെ പാളിച്ച

12-ാം മിനിറ്റിൽ ബ്രസീലിനു പെനാൽറ്റി ലഭിച്ചിരുന്നു. ഒരുപക്ഷേ അത് ഗോളായിരുന്നെങ്കിൽ മത്സരഫലം തന്നെ മാറിയേനെ. പെനാൽറ്റിയെടുത്ത ബ്രൂണോ ഗിമേഴ്‌സന് പിഴച്ചു. മോശം ഷോട്ട് ഗോളി നൈലാൻഡ് കൃത്യമായി തടുക്കുകയായിരുന്നു. 59-ാം മിനിറ്റിലും ബ്രസീൽ സുവർണാവസരം തുലച്ചു. ഗോളെന്ന് ഉറപ്പിച്ച അവസരം പാഴാക്കിയത് സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ എൻഡ്രിക് ആണ്.

ബൂട്ടഴിച്ച് നെയ്മർ

ബ്രസീൽ സൂപ്പർതാരം നെയ്മർ രാജ്യാന്തര ഫുട്‌ബോൾ കരിയർ അവസാനിപ്പിച്ചു. തന്റെ ടീമിനു വേണ്ടി നിരന്തരം എല്ലാം ചെയ്‌തെന്നും പക്ഷേ നിരാശയോടെ പടിയിറങ്ങുകയാണെന്നും താരം അറിയിച്ചു. മത്സരശേഷം ഗ്രൗണ്ടിൽ നിന്ന് പൊട്ടിക്കരയുന്ന നെയ്മർ ഫുട്‌ബോൾ ആരാധകർക്കിടയിൽ വലിയ നോവായി.

ആഞ്ചലോട്ടിക്ക് പാളി, ഹാലണ്ട് സ്‌ട്രോക്കിൽ ബ്രസീൽ പുറത്ത്; നെയ്മർ അവസാനിപ്പിച്ചു
ഫ്രാൻസിനെതിരെ പരാഗ്വേയുടെ 'ആന്റി ഫുട്ബോൾ'; അപമാനമോ, അതോ അണ്ടർഡോഗുകളുടെ അതിജീവന തന്ത്രമോ?

നോർവേ ക്വാർട്ടറിൽ

ലോകകപ്പിന്റെ അവസാന എട്ടിലേക്ക് പ്രവേശിച്ച നോർവേയുടെ എതിരാളികളെ അൽപ്പസമയത്തിനകം അറിയാം. ഇംഗ്ലണ്ട് vs മെക്‌സിക്കോ കളിയിലെ വിജയികളെയാണ് ശനിയാഴ്ച ക്വാർട്ടറിൽ നോർവെ നേരിടേണ്ടത്.

Summary

Norway stunned five-time champions Brazil with a 2-1 victory in the FIFA World Cup Round of 16, knocking the South American giants out of the tournament. The defeat extends Brazil's wait for a sixth World Cup title, with their last triumph still dating back to 2002. Norway's memorable win secures a place in the quarter-finals, while Brazil's campaign ends in disappointment.

Madism Digital
madismdigital.com