അട്ടിമറികളുടെ ലോകകപ്പ്, ഒടുവില്‍ ബ്രസീലും വീണു. ഇനിയാര്... ഫുട്‌ബോള്‍ ആരാധകരുടെ കണ്ണുകള്‍ ഡാലസിലേക്ക് നീളുകയാണ്. ഫിഫ ലോകകപ്പിന്റെ റൗണ്ട് 16ല്‍ പോര്‍ച്ചുഗല്‍ - സ്‌പെയിന്‍ പോരാട്ടം തീപാറുമെന്ന് ഉറപ്പ്.
ലോക കപ്പിന്റെ താരമാകാന്‍ ഇറങ്ങുന്ന ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കിരീടത്തിലേക്കുള്ള യാത്ര തുടരാനാകുമോ എന്നതാണ് മത്സരത്തിന്റെ പ്രധാന ആകര്‍ഷണം. ഇത്തവണ കപ്പുയര്‍ത്താന്‍ സാധ്യതയുള്ള ടീമുകളെന്ന് ആദ്യം മുതല്‍ വിലയിരുത്തപ്പെട്ടവയിലും പോര്‍ച്ചുഗല്ലും സ്‌പെയിനും ഉണ്ടായിരുന്നു.
ഐബീരിയന്‍ ഡെര്‍ബി
യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപദ്വീപാണ് ഐബീരിയന്‍ ഉപദ്വീപ്. യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റ പടിഞ്ഞാറേ അറ്റത്താണിത്. ഇവിടെ അയല്‍ക്കാരായ പോര്‍ച്ചുഗല്‍ - സ്‌പെയിന്‍ ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിന്റെ തന്നെ പഴക്കമുണ്ട്. 1921-ല്‍ ക്രിസ്മസിന് ആറ് ദിവസം മുമ്പ് മാഡ്രിഡില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ആണ് ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടുന്നത്. ആ മത്സരത്തില്‍ സ്പെയിന്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു. ഇതിന് ശേഷം 41 തവണ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്: 29 സൗഹൃദ മത്സരങ്ങളും 12 മത്സരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 2026 ഫിഫ ലോകകപ്പിലെ അവസാന 16-ല്‍ ഇരുടീമുകളും വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ ചരിത്രത്തിലെ ചില സുപ്രധാന മത്സരങ്ങള്‍ പരിശോധിക്കാം.
ലോകകപ്പ് ക്വാളിഫയര്‍ 1934
സ്‌പെയിന്‍ - പോര്‍ച്ചുഗല്‍ മത്സരങ്ങളില്‍ ഏറ്റവും കുടുതല്‍ ഗോള്‍ പിറന്ന മത്സരം. ഇപ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂ സ്റ്റേഡിയം എന്നറിയപ്പെടുന്ന സ്ഥലത്ത് 50,000 ത്തോളം വരുന്ന ആരാധകരുടെ മുന്നില്‍ എതിരില്ലാത്ത 9 ഗോളുകള്‍ക്കായിരുന്നു അന്ന് പോര്‍ച്ചുഗല്ലിനെ സ്‌പെയിന്‍ തകര്‍ത്തത്.
യൂറോ കപ്പ് 2004
പോര്‍ച്ചുഗല്‍ ആതിഥേയത്വം വഹിച്ച 2004 യൂറോ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സ്‌പെയിനിനെ പരാജയപ്പെടുത്തി. ലൂയിസ് ഫിഗോ, റൂയി കോസ്റ്റ, ഡെക്കോ, റിക്കാര്‍ഡോ കാര്‍വാലോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരടങ്ങുന്ന മികച്ച ടീമായിരുന്നു അത്തവണ പോര്‍ച്ചുഗല്‍. ഗ്രൂപ്പ് വിജയികളായി പോര്‍ച്ചുഗല്‍ നോക്കൗട്ടിലേക്ക് കടന്നപ്പോള്‍ ഗോള്‍ ശരാശരിയുടെ പേരില്‍ സ്‌പെയിന്‍ പുറത്താവുകയും ചെയ്തു.
ലോകകപ്പ് 2010
സ്‌പെയിന്‍ ലോക കിരീടം ഉയര്‍ത്തിയ 2010. ഫൈനലിലേക്കുള്ള കുതിപ്പില്‍ റൗണ്ട് 16 ആയിരുന്നു പോര്‍ച്ചുഗല്‍ - സ്‌പെയിന്‍ ടീമുകള്‍ നേര്‍ക്കുനേര്‍ എത്തിയത്. എതിരില്ലാത്ത ഒരു ഗോളിന് പോര്‍ച്ചുഗല്ലിനെ പിടിച്ചുകെട്ടി സ്‌പെയിന്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു.
യൂറോ 2012
2012 യൂറോ കപ്പില്‍ സെമി ഫൈനലില്‍ ആയിരുന്നു ഇരു ടീമുകളും ഏറ്റുമുട്ടിയത്. ടൂര്‍ണമെന്റിലെ ക്ലാസിക് പോരാട്ടങ്ങളില്‍ ഒന്നായിരുന്നു അത്. ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിയാത്ത 90 മിനിറ്റുകള്‍. അധിക സമയവും കഴിഞ്ഞ് ഷൂട്ടൗട്ടിലേക്ക് പോയ മത്സരത്തില്‍ 4-2 ന് സ്‌പെയിന്‍ വിജയം കണ്ടു.
ലോകപ്പ് 2018
2014 ലോക കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ സ്പെയിനിനും പോര്‍ച്ചുഗലിനും ഒരു തിരിച്ചുവരവിനുള്ള അവസരമായിരുന്നു റഷ്യന്‍ ലോകകപ്പ്. ഗ്രൂപ്പ് എയില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.
യുവേഫ നാഷണല്‍ ലീഗ് 2025
2025 യുവേഫ നാഷണല്‍ ലീഗ് ഫൈനലാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ പ്രധാന മത്സരങ്ങളില്‍ മറ്റൊന്ന്. നിശ്ചിത സമയത്ത് രണ്ട് ഗോളുകള്‍ വീതം ഇരു ടീമുകളും നേടിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ സ്‌പെയിനിനെ പരാജയപ്പെടുത്തി.
Following Brazil's shock exit from the FIFA World Cup, attention now turns to another blockbuster Round of 16 clash as Portugal take on Spain in Dallas. The match is expected to be one of the most exciting knockout fixtures of the tournament, with a place in the quarter-finals at stake. A major focus will be on Cristiano Ronaldo, who is aiming to keep Portugal's World Cup dream alive, while both Portugal and Spain entered the tournament as strong title contenders.