2002 ലോകകപ്പ് അടക്കിഭരിച്ച RRR.'ഡെർ ടൈറ്റൻ' ഒലിവർ​കാനെ കരയിപ്പിച്ച ബ്രസീൽ Trio

ഒറ്റ മത്സരത്തിലും പരാജയത്തിന്റെ കൈപുനീരറിയാതെ ടൂർണ്ണമെന്റിലുടനീളം 15 ​ഗോളുകൾ വാരിക്കൂട്ടിയാണ് ഈ ത്രയം 2002 ലോകകപ്പ് കിരീടമുയർത്തിയത്.
2002 ലോകകപ്പ് അടക്കിഭരിച്ച RRR.'ഡെർ ടൈറ്റൻ' ഒലിവർ​കാനെ കരയിപ്പിച്ച ബ്രസീൽ Trio
Published on

2002 ജൂൺ 30, ജപ്പാനിലെ യോകോഹമ സ്റ്റേഡിയത്തിൽ രാത്രി 9.30 നോടുക്കുന്നു. വേദിയും പരിസരവും ജപ്പാൻ അതുവരെ കണ്ടിട്ടില്ലാത്ത സാംബ താളത്തിലേക്ക് ലയിക്കുകയാണ്. ജപ്പാൻ മാത്രമല്ല, ലോകത്താകമാനമുള്ള ബ്രസീൽ ആരാധകരും. മറ്റൊന്നും പറയുന്നില്ല, ബ്രസീൽ 2002 ലോക കനകക്കിരീടം നേടിയിരിക്കുന്നു.

ആ സംഘത്തിന് ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. 94 ലോകകപ്പ് കിരീടത്തിനുശേഷം 1998 ഫൈനലിൽ ഫ്രാൻസിനോട് അടിയറവ് പറയേണ്ടിവന്ന നിരാശ ടീമിനേയും ആരാധകരേയും വിട്ടു മാറിയിട്ടില്ല. 3 ​ഗോളുകൾ​ക്ക് സിനദിൻ സിദാന്റെ പടയോട് തോറ്റ് പുറത്തുപോകുമ്പോൾ നഷ്ടപ്പെട്ടത് ബാക്ക് ടു ബാക്ക് ബഹുമതികൂടെയായിരുന്നു. മാത്രമല്ല, 2002 ലോകകപ്പിന് മുൻപ് നടന്ന യോഗ്യതാ മത്സരങ്ങളിൽ 18 എണ്ണത്തിൽ 9 കളിയിൽ മാത്രമേ ടീമിന് ജയിക്കാനായൊള്ളൂ. ചരിത്രത്തിലാദ്യമായി ലോകകപ്പിൽ യോ​ഗ്യത നേടില്ലെന്ന് ആരാകധകർ ഭയപ്പെട്ടെന്ന് ചരിത്രം.

എന്നാൽ ആശങ്കകളെയൊക്കെ അസ്ഥാനത്താക്കി അവരത് നേടി. കഫു, റോബർട്ടോ കാർലോസ്, റൊണാൾഡീഞ്ഞോ, റിവാൾഡോ, ​ഗിൽബേർട്ടോ സിൽവ തുടങ്ങി എണ്ണം പറഞ്ഞ താരങ്ങൾ, കൂടെ 90 കിഡ്സിനെ കാൽപന്തിനെ പ്രണയിപ്പിച്ച സാക്ഷാൽ റൊണാൾഡോ നസാരിയോയും. ബ്രസീൽ ആരാധകരുടെ സ്വകാര അഹങ്കാരത്തിന് ഇനിയെന്തുവേണം.

2002 ലോകകപ്പ് അടക്കിഭരിച്ച RRR.'ഡെർ ടൈറ്റൻ' ഒലിവർ​കാനെ കരയിപ്പിച്ച ബ്രസീൽ Trio
ടച്ച്‌ലൈനിൽ യൂറോപ്യൻ പരിശീലകപ്പട; താരപ്പോരിനപ്പുറം കോച്ചുമാരുടെ പോരാട്ടമാവുന്ന 2026 ലോകകപ്പ്

2002ലെ ലോകകപ്പിൽ ബ്രസീലിന്റെ മാർച്ചിങ് ലൈനിൽ താരങ്ങളുടെ മുഖത്തേക്ക് ക്യാമറ ഫോക്കസ് ചെയ്യുമ്പോൾ രോമം എഴുന്നേറ്റ് നിൽക്കാത്ത ഒരു ബ്രസീൽ ആരാധകനും ഇല്ല. ബ്രസീൽ ആരാധകർ മാത്രമല്ല, ലോകത്തെ മറ്റു ടീമുകളുടെ ഫാൻസിനും അസൂയയോടെയല്ലാതെ ആ സംഘത്തെ നോക്കിക്കട്ടിട്ടില്ല.

2002 ലോകകപ്പിൽ ലോകം സാക്ഷിയായ എക്കാലത്തെയും മനോഹര ട്രിയോയായിരുന്നു റൊണാൾഡോ, റൊണാൾഡിഞ്ഞോ, റിവാൾഡോ. ലോകകപ്പ് അതുവരെ കണ്ടിട്ടില്ലാത്ത, പിന്നീട് കാണാനും സാധിക്കാത്ത എതിരാളികളുടെ ശ്വാസം നിലപ്പിച്ച മൂവർ സംഘം. മുന്നേറ്റനിരയിൽ റൊണാൾഡോയും റിവാൾഡോയും അരങ്ങ് തകർക്കുമ്പോൾ ​ഗ്രൗണ്ട് നിറഞ്ഞാടി കളി നിയന്ത്രിച്ച് റൊണാൾഡിഞ്ഞൊയും. ഒറ്റ മത്സരത്തിലും പരാജയത്തിന്റെ കൈപുനീരറിയാതെ ടൂർണ്ണമെന്റിലുടനീളം 15 ​ഗോളുകൾ വാരിക്കൂട്ടി ലോകകപ്പിൽ‍ കൂടുതൽ ​ഗോൾ നേടിയ ട്രിയോ എന്ന ബഹുതിയും കൊണ്ടാണ് മൂന്നുപേരും ജപ്പാൻ വിട്ടത്.

98 ഫൈനലിലെ പരാജയത്തിനു ശേഷം കാൽമുട്ടിനേറ്റ മാരക പരിക്കിൽ മൈതാന സ്വപനം മരിവിച്ച റൊണാൾഡോ നസാരിയോ. ആരാധകരുടെ പ്രിയപ്പെട്ട ആർ ണയൺ. ഇനി കളിവേണ്ടെന്ന് അന്ത്യശാസനം നൽകിയ മോഡേൺ മെസിസിനേയും തോൽപിച്ച് അയാൽ വീണ്ടും ബൂട്ടണിഞ്ഞു. വൈദ്യശാസ്ത്രത്തേക്കാൾ ശക്തനായിരുന്നു "ഒ ഫെനോമേനോ" .തന്റെ രണ്ടാം ലോകകപ്പിനായി അയാൾ അടിച്ചുകൂട്ടിയത് 8 ​ഗോളുകളാണ്. ആ സ്വർണ്ണകിരീടവുമായി ബ്രസീൽ യാത്ര തിരിക്കുമ്പോൾ അയാളുടെ കൂടെ ആ സീസണിലെ ​ഗോൾഡൻ ബൂട്ടുമുണ്ടായിരുന്നു. ഫൈനലിൽ ജർമ്മനിക്കെതിരെ നേടിയ ഇരട്ടഗോളുകളൂടെ 2002 വേൾഡ് കപ്പിന് ഫുൾസ്റ്റോപ്പിട്ടായിരുന്നു ആ ​ഗോൾഡൻ ബൂട്ടിന്റെ നാൾവഴി.

2002 ലോകകപ്പ് അടക്കിഭരിച്ച RRR.'ഡെർ ടൈറ്റൻ' ഒലിവർ​കാനെ കരയിപ്പിച്ച ബ്രസീൽ Trio
ഹാലൻഡും റോഡ്രിയും റയലിൽ? പെരസിന്റെ ഫി​ഗോ വാ​ഗ്ദാനത്തെ കോപ്പിയടിക്കുന്ന എൻറികെ റിക്വെൽമെ

ടൂർണമെന്റിൽ 5 ഗോളുകൾ നേടി റിവാൾഡോയും കട്ടക്ക് നിന്നു. ടീമിന്റെ മസ്തിഷ്കമായിരുന്ന റിവാൾഡൊ ക്വാർട്ടർ ഫൈനലിൽ ഇം​ഗ്ലണ്ടിനെതിരെ നേടിയ സമനില ​ഗോൾ ആരാധകർ മറക്കാനിടയില്ല. ഫൈനലിൽ റൊണാൾഡോയുടെ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയന്ത്രികൻ.

റൊണാൾ‍‍ഡീഞ്ഞൊയെ കുറിച്ച് പറയേണ്ടതില്ല. ഇയാളൊരു പ്ലയരാണോ അതോ മായാജാലക്കാനനാണോ എന്നാണ് ലോകം ആശ്ചര്യപ്പെടാറുള്ളത്. കളിക്കുകയും കളിപ്പിക്കുകയും പുഞ്ചിരിക്കുകുയം പു‍ഞ്ചിരിപ്പിക്കുയും ​ഗോളടിക്കുകയും ചെയ്യുന്ന നല്ല അസ്സൽ ഫെയിം. ഓരോ ടച്ചിലും ഒരോ പുഞ്ചിരി തെളിയിച്ച റൊണാൾഡിഞ്ഞൊ. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ ഏകദേശം 40 യാർഡ് അകലെ നിന്ന് തൊടുത്തുവിട്ട ഫ്രീകിക്ക് ലോകത്തെ ഞെട്ടിച്ചു. ഇന്നും പന്ത് വലയിലേക്ക് വീണ ആ നിമിഷം ​ഗോൾ കീപ്പർ ഡേവിഡ് സീമാന് മറക്കാനാവില്ലെന്നുറപ്പാണ്.

എന്നാൽ പിന്നീടൊരു ലോകകപ്പിൽ ഈ ത്രയത്തെ ലോകം കണ്ടിട്ടില്ല. 2006 വേൾ‍‍കപ്പിൽ റിവാൾഡോക്ക് പകരം കക്കയും അഡ്രിയാനോയും വന്നെങ്കിലും ആ കനകക്കിരീടം ബ്രസീലിലെത്തിയില്ല. തങ്ങളുടെ പ്രിയപ്പെട്ട ത്രീ ആറിനെ നെയ്മരിലും,വിനീഷ്യസിലും, റഫിഞ്ഞയിലും തിരയുകയാണ് 2026 ൽ ബ്രസീൽ ആരാധകർ.

English Summary: Brazil overcame a difficult road to the 2002 World Cup, bouncing back from their 1998 final defeat and a challenging qualification campaign. Led by the iconic trio of Ronaldo, Rivaldo, and Ronaldinho, they won every match and scored 15 goals between them. Ronaldo completed a remarkable comeback from serious injuries, finishing as the tournament's top scorer with eight goals. A 2-0 victory over Germany in the final secured Brazil's record fifth World Cup title.

Madism Digital
madismdigital.com