ഇത് പകരം വെക്കാനില്ലാത്ത ചെമ്പട; ലോക ഫുട്ബാേൾ രാജാക്കൻമാർ സ്പെയിൻ

യൂറോ കിരീടത്തിന് പിന്നാലെ ലോകകപ്പും സ്വന്തമാക്കി ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായമാണ് ന്യൂയോർക്കിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ സ്പെയിൻ ഇന്ന് കുറിച്ചത്
ഇത് പകരം വെക്കാനില്ലാത്ത ചെമ്പട; ലോക ഫുട്ബാേൾ രാജാക്കൻമാർ സ്പെയിൻ
Published on

ലോക ഫുട്ബോൾ ചാമ്പ്യൻമാരായ അർജന്റീനയെ നിലം പരിശാക്കി ടിക്കി ടാക്കയുടെ പാരമ്പര്യവും പുതിയ തലമുറയുടെ വേഗവും ഒത്തുചേർന്ന സ്പെയിൻ ലോക കനക കിരീടം ചൂടി. യൂറോ കിരീടത്തിന് പിന്നാലെ ലോകകപ്പും സ്വന്തമാക്കി ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായമാണ് ന്യൂയോർക്കിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ സ്പെയിൻ ഇന്ന് കുറിച്ചത്. ലാ റോഹയുടെ സാങ്കേതിക മികവും കൂട്ടായ പോരാട്ടവീര്യവും ലോകത്തിലെ ഏറ്റവും വലിയ വേദിയിൽ വീണ്ടും തെളിയിച്ചപ്പോൾ ന്യൂജഴ്‌സിയിലെ രാത്രി സ്പാനിഷ് പതാകകൾകൊണ്ട് അലങ്കരിക്കപ്പെട്ടു.

നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനാകാത്തതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിലാണ് സ്‌പെയിൻ വിജയം പിടിച്ചെടുത്തത്. മത്സരത്തിന്റെ തുടക്കം മുതൽ പന്തടക്കത്തിലും ആക്രമണത്തിലും സ്‌പെയിൻ വ്യക്തമായ ആധിപത്യം പുലർത്തി. സ്‌പാനിഷ് മുന്നേറ്റങ്ങളെ അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടീനസ് അവിശ്വസനീയമായ സേവുകളിലൂടെ തടഞ്ഞുനിർത്തിയതോടെയാണ് കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിൽ ഒരു കീപ്പർ നടത്തുന്ന ഏറ്റവും ഉയർന്ന സേവുകളുമായി മാർട്ടീനസ് അർജന്റീനയുടെ രക്ഷകനായി.

നിശ്ചിത സമയത്തിന്റെ ഇൻജുറി ടൈമിൽ സ്‌പാനിഷ് പ്രതിരോധ താരം പോ ക്യൂബാർസിയെ ഫൗൾ ചെയ്തതിന് അർജന്റീനയുടെ മധ്യനിര താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് അർജന്റീനയ്ക്ക് കനത്ത തിരിച്ചടിയായി. തുടർന്ന് 10 പേരുമായി കളിച്ച അർജന്റീനയ്ക്കെതിരെ എക്സ്ട്രാ ടൈമിന്റെ 106-ാം മിനിറ്റിൽ സ്‌പെയിൻ കാത്തിരുന്ന ആ വിജയഗോൾ നേടി. പെഡ്രോ പോറോ നൽകിയ ക്രോസ് നികോ വില്യംസ് ഹെഡ് ചെയ്ത് നൽകിയപ്പോൾ, പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് ഫസ്റ്റ്-ടൈം ഷോട്ടിലൂടെ പന്ത് വലയിലാക്കുകയായിരുന്നു.

ഇത് പകരം വെക്കാനില്ലാത്ത ചെമ്പട; ലോക ഫുട്ബാേൾ രാജാക്കൻമാർ സ്പെയിൻ
മെസ്സിയോ യമാലോ? ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫൈനൽ; മെറ്റ്ലൈഫിൽ ചരിത്രം കുറിക്കാൻ സ്പെയിനും അർജന്റീനയും

തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരം കളിച്ച ലയണൽ മെസ്സിക്ക് കളിയിലുടനീളം സ്‌പാനിഷ് പ്രതിരോധത്തെ ഭേദിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നു. എക്സ്ട്രാ ടൈമിന്റെ 115-ാം മിനിറ്റിൽ മെസ്സിക്ക് ഒരു ഗോൾ അവസരം ലഭിച്ചെങ്കിലും അത് സ്‌പാനിഷ് താരം മിഖേൽ മെറീനോയുടെ തലയിൽ തട്ടി തെറിച്ചുപോയി. ഇതോടെ ലോകകിരീടത്തോടെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാമെന്ന മെസ്സിയുടെയും ആരാധകരുടെയും സ്വപ്നം പൊലിഞ്ഞു. ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം എന്ന റെക്കോർഡ് മെസ്സി ഈ മത്സരത്തോടെ സ്വന്തമാക്കി.

Summary

Spain defeated defending champions Argentina 1-0 after extra time to win the 2026 FIFA World Cup, completing a historic Euro-World Cup double. Ferran Torres scored the winner in the 106th minute after Nico Williams' headed assist. Argentina were reduced to 10 men after Enzo Fernandez was sent off late in normal time. Goalkeeper Emiliano Martinez produced a record-breaking performance with a series of stunning saves, while Lionel Messi's final World Cup appearance ended in heartbreak as Spain's disciplined defence denied him a fairytale finish.

Madism Digital
madismdigital.com