​ഗോൾ ആഘോഷിക്കാനായി ​ഗ്രൗണ്ടിലേക്ക് ഓടി വരുന്ന സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളെ റഫറി ശിക്ഷിക്കുമോ? നിയമങ്ങൾ നോക്കാം

ജിയോ റെയ്‌ന നേടിയ ഗോളിന് പിന്നാലെ യുഎസ് പരിശീലകൻ മൗറിസിയോ പോച്ചട്ടിനോയും താരങ്ങളും മൈതാനത്തേക്ക് കുതിച്ചെത്തിയതും വലിയ ചർച്ചയായിരുന്നു
​ഗോൾ ആഘോഷിക്കാനായി ​ഗ്രൗണ്ടിലേക്ക് ഓടി വരുന്ന സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളെ റഫറി ശിക്ഷിക്കുമോ? നിയമങ്ങൾ നോക്കാം
Published on

2022 ഖത്തർ ലോകകപ്പ് മുതലാണ് ​ഗോൾ ആ​ഘോഷങ്ങൾക്കായി ബെഞ്ചിലിരിക്കുന്ന താരങ്ങൾ ​ഗ്രണ്ടിലേക്ക് ഓടി വരുന്ന പ്രവണത കണ്ടു തുടങ്ങിയത്. ഈ ലോകകപ്പോടെ ഈ രീതി ഭൂരിപക്ഷം ടീമുകളും പിന്തുടരുന്നുണ്ട്. വെള്ളിയാഴ്ചനടന്ന നാല് ഗ്രൂപ്പ് മത്സരങ്ങളിൽ മൂന്നിലും പകരക്കാരായ താരങ്ങൾ മൈതാനത്തേക്ക് ഓടിയെത്തി ആഘോഷത്തിൽ പങ്കുചേർന്നിരുന്നു. അമേരിക്കയുടെ ആദ്യ മത്സരത്തിൽ പരാഗ്വേയ്‌ക്കെതിരെ ജിയോ റെയ്‌ന നേടിയ ഗോളിന് പിന്നാലെ പരിശീലകൻ മൗറിസിയോ പോച്ചറ്റിനോയും നിരവധി താരങ്ങളും മൈതാനത്തേക്ക് കുതിച്ചെത്തിയത് വലിയ ചർച്ചയായിരുന്നു.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിലും സമാന രംഗങ്ങൾ ആവർത്തിച്ചു. അലക്സ് ഫ്രീമാന്റെ ഗോൾ വാർ പരിശോധനയ്ക്ക് ശേഷം റഫറി അംഗീകരിച്ചതോടെ ബെഞ്ചിലുണ്ടായിരുന്ന അമേരിക്കൻ താരങ്ങൾ ആഘോഷത്തിൽ പങ്കാളികളായി. ബ്രസീൽ-ഹെയ്തി മത്സരത്തിലും വിനീഷ്യസ് ജൂനിയർ നേടിയ ഗോളിന് പിന്നാലെ ബെഞ്ചിലുണ്ടായിരുന്ന താരങ്ങൾ മൈതാനത്തേക്ക് ഓടിയെത്തി. തുർക്കിക്കെതിരായ മത്സരത്തിൽ മതിയാസ് ഗലാർസയുടെ ഗോളിന് ശേഷം പരാഗ്വേയുടെ പകരക്കാരും ആഘോഷത്തിൽ പങ്കുചേർന്നിരുന്നു.

ഫുട്ബോളിന്റെ നിയമാവലി പ്രകാരം അനുമതിയില്ലാതെ മൈതാനത്തേക്ക് പ്രവേശിക്കുന്ന താരങ്ങളെ റഫറിമാർക്ക് ശിക്ഷിക്കാനുള്ള അധികാരമുണ്ട്. എന്നാൽ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡിന്റെ നിയമപ്രകാരം, മത്സരത്തെ നേരിട്ട് ബാധിക്കുന്ന സാഹചര്യമുണ്ടെങ്കിൽ മാത്രം നടപടി ആവശ്യമായി വരും.

​ഗോൾ ആഘോഷിക്കാനായി ​ഗ്രൗണ്ടിലേക്ക് ഓടി വരുന്ന സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളെ റഫറി ശിക്ഷിക്കുമോ? നിയമങ്ങൾ നോക്കാം
ലയണൽ ആൻഡ്രേസ് മെസ്സി, ദ അൾട്ടിമേറ്റ് ​ഗോട്ട്; ഫുട്ബോളിൽ അയാൾക്ക് ഇനി ഒന്നും നേടാനില്ല

അതുകൊണ്ടുതന്നെ ഇത്തരം ആഘോഷങ്ങൾ കളിയെ തടസ്സപ്പെടുത്തുന്നില്ലെങ്കിൽ മഞ്ഞക്കാർഡ് നൽകാൻ റഫറിമാർ സാധ്യത കുറവാണ്. എന്നാൽ ഗോൾ നേടിയ ശേഷവും കളി പുനരാരംഭിക്കുന്നതും തമ്മിലുള്ള സമയം റഫറിമാർ പ്രത്യേകം കണക്കിലെടുക്കും. ആഘോഷങ്ങൾ മൂലം നഷ്ടമാകുന്ന സമയം പിന്നീട് അധികസമയമായി കൂട്ടിച്ചേർക്കുകയും ചെയ്യും.

2022 ഖത്തർ ലോകകപ്പിലും സമാനമായ ആഘോഷരംഗങ്ങൾ കണ്ടിരുന്നു. എന്നാൽ എല്ലാ ടീമുകളും ഈ രീതിയെ പിന്തുടരുന്നില്ല. എന്നിരുന്നാലും, ടീമിന്റെ ഐക്യവും ആവേശവും പ്രകടിപ്പിക്കുന്ന ഇത്തരം ആഘോഷങ്ങൾ 2026 ലോകകപ്പിലെ ശ്രദ്ധേയ കാഴ്ചകളിലൊന്നായി മാറിക്കഴിഞ്ഞു.

The trend of substitutes running onto the pitch to celebrate goals, first widely noticed during the 2022 Qatar World Cup, has become increasingly common at the 2026 tournament. Similar scenes were witnessed in matches involving the United States, Brazil and Paraguay. Although referees can punish players for entering the field without permission, IFAB rules require action only if they interfere with play. Therefore, bookings are unlikely. Any time lost during celebrations is added as stoppage time, making the practice a popular display of team spirit rather than a disciplinary issue.

Madism Digital
madismdigital.com