ലയണൽ ആൻഡ്രേസ് മെസ്സി, ദ അൾട്ടിമേറ്റ് ​ഗോട്ട്; ഫുട്ബോളിൽ അയാൾക്ക് ഇനി ഒന്നും നേടാനില്ല

ലയണൽ ആൻഡ്രേസ് മെസ്സി. ദ അൾട്ടിമേറ്റ് ​ഗോട്ട്. അയാളൊരിക്കലും റൊക്കോർഡുകൾക്ക് പിന്നാലെ ഓടിയിട്ടില്ല. റെക്കോർഡുകളും കിരീടങ്ങളും അയാൾക്കു പിന്നാലെയായിരുന്നു. യുറോപിൽ ഇനി മെസ്സിക്ക് നേടാനായി ഒന്നും ബാക്കിയില്ല. 8 ബാലൻ ഡി ഓർ, 4 ചാമ്പ്യൻസ് ലീ​ഗ്, 10 ലാ​ലി​ഗ, 2 ലീ​ഗ് വൺ..... പട്ടികയങ്ങനെ നീണ്ടുപോകും. അർജന്റീനക്കായി നേടിയെടുത്തത് പിന്നെ പറയേണ്ടതില്ലല്ലോ..

തന്റെ നിശ്ചയ ദാർഡ്യത്തിനൊപ്പം മെസ്സിയുടെ പല വൈകാരിക മുഖങ്ങളും ഇതിനിടയിൽ മിന്നി മറിഞ്ഞു. 2016 ൽ ചിലിക്കെതിരെ കോപ അമേരിക്കൻ ഫൈനലിൽ പെനൽറ്റി നഷ്ടപ്പെടുത്തി കിരീടം കൈവിട്ടതിൽ അയാൾ പൊട്ടിക്കരഞ്ഞു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്, ഇനി കളിക്കുന്നില്ലെന്ന് ശപഥം ചെയ്തു. എന്നാൽ ലോകം അയാളെ അതിനനുവദിച്ചില്ല. രാജ്യത്തിനും കോടിക്കണക്കിനുവരുന്ന ആരാധകർക്കും സമ്മാനിക്കാനായി അയാളുടെ ഇടം കാലിന് ഇനിയും ചെയ്തുകൂട്ടാനുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. മെസ്സി വീണ്ടും ബൂട്ടുകെട്ടി. പിന്നാലെ കിരീടങ്ങളും എത്തിത്തുടങ്ങി. പക്ഷെ ചരിത്രത്തിൽ തങ്കലിപികളാൽ കൊത്തിവെക്കപ്പെട്ട ആ ഏടുകളിൽ ഒരിടം മാത്രം ശൂന്യമായിതുടർന്നു. അതെ, ലോകകപ്പെന്ന ആ കനകക്കിരീടം

Madism Digital
madismdigital.com