സീറ്റിങ് കപ്പാസിറ്റി 90000ലധികം, ഓപ്പൺ-ക്ലോസ് മേൽക്കൂര; പരിചയപ്പെടാം ലോകകപ്പ് സ്റ്റേഡിയങ്ങൾ

മൂന്ന് രാജ്യങ്ങളിലെ 16 സ്റ്റേഡിയങ്ങളും ലോകോത്തര നിലവാരം ഉള്ളവയാണ്
സീറ്റിങ് കപ്പാസിറ്റി 90000ലധികം, ഓപ്പൺ-ക്ലോസ് മേൽക്കൂര; പരിചയപ്പെടാം ലോകകപ്പ് സ്റ്റേഡിയങ്ങൾ
Published on

2026 ഫിഫ ലോകകപ്പിനായി അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലെ 16 സ്റ്റേഡിയങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. 48 ടീമുകളും 104 മത്സരങ്ങളുമായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് വേദിയാകുന്ന ഈ സ്റ്റേഡിയങ്ങൾ വെറും മത്സരവേദികളല്ല. ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ ഓർമ്മകളും ഇതേ മൈതാനങ്ങളിലാണുള്ളത്.

എസ്റ്റാഡിയോ ആസ്ടെക്ക

മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ ആസ്ടെക്കയാണ് ലോകകപ്പ് ​ഗ്രൗണ്ടുകളുടെ ഏറ്റവും വലിയ ആകർഷണം. 1970ൽ പെലെയും 1986ൽ മറഡോണയും ലോകകപ്പ് ഉയർത്തിയ സ്റ്റേഡിയം 2026ൽ വീണ്ടും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകും. ലോകകപ്പ് മൂന്ന് തവണ ആതിഥേയത്വം വഹിക്കുന്ന ആദ്യ സ്റ്റേഡിയം എന്ന അപൂർവ നേട്ടവും അസ്റ്റെക്ക സ്വന്തമാക്കും. ഉദ്ഘാടന മത്സരവും ഇവിടെ തന്നെയായിരിക്കും. മറഡോണയുടെ കുപ്രസിദ്ധമായ ദൈവത്തിന്റെ കൈ ഗോളും നൂറ്റാണ്ടിന്റെ ഗോളായി വിശേഷിപ്പിക്കപ്പെടുന്ന ഇംഗ്ലണ്ടിനെതിരായ സോളോ റണ്ണും പിറന്നത് ഇതേ മൈതാനത്താണ്. അതുകൊണ്ടുതന്നെ പല ആരാധകരും അസ്റ്റെക്കയെ ഫുട്ബോളിന്റെ തലസ്ഥാനം എന്നാണ് വിശേഷിപ്പിക്കുന്നത്.

മെറ്റ്‌ലൈഫ്

2026 ലോകകപ്പിന്റെ ഫൈനൽ നടക്കുന്ന സ്റ്റേഡിയമാണ് മെറ്റ്ലൈഫ് സ്റ്റേഡിയം. അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട സ്പോർട്സ് വേദികളിലൊന്നായ ഈ സ്റ്റേഡിയം ഏകദേശം 82,000ത്തിലധികം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ്. ന്യൂ ജഴ്സിയിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്.

സീറ്റിങ് കപ്പാസിറ്റി 90000ലധികം, ഓപ്പൺ-ക്ലോസ് മേൽക്കൂര; പരിചയപ്പെടാം ലോകകപ്പ് സ്റ്റേഡിയങ്ങൾ
മെസ്സി മുതൽ ​ഗബ്രിയേൽവരെ; പെനൽറ്റി മിസ്സാക്കി കിരീടം നഷ്ടപ്പെടുത്തിവർ

എടി&ടി സ്റ്റേഡിയം

ഡാലസിയിൽ സ്ഥിതിചെയ്യുന്ന എടി&ടി സ്റ്റേഡിയം ലോകത്തിലെ ഏറ്റവും ആധുനിക സ്റ്റേഡിയങ്ങളിലൊന്നാണ്. ഭീമൻ വീഡിയോ സ്ക്രീനും 90,000ത്തിലധികം ആരാധകരെ ഉൾക്കൊള്ളാനുള്ള ശേഷിയുമാണ് പ്രധാന പ്രത്യേകത. ചില നിർണായക ലോകകപ്പ് മത്സരങ്ങൾക്ക് ഈ സ്റ്റേഡിയം വേദിയാകുമെന്നാണ് റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ വീഡിയോ സ്ക്രീനുകളിൽ ഒന്നാണ് ഈ സ്റ്റേഡിയം. അമേരിക്കൻ ഫുട്ബോൾ ടീമായ ഡല്ലാസ് കൗബോയ്സിന്റെ ഹോം ഗ്രൗണ്ടാണ്.

സോഫി സ്റ്റേഡിയം

ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയം ലോകത്തിലെ ഏറ്റവും ചെലവേറിയ സ്റ്റേഡിയങ്ങളിലൊന്നാണ്. സുതാര്യ മേൽക്കൂരയുള്ള സ്റ്റേഡിയത്തിന് നിർമ്മാണച്ചെലവ് 5 ബില്യൺ ഡോളറിലധികമാണെന്നാണ് കണക്ക്. രാത്രിയിൽ ലൈറ്റുകൾ തെളിയുമ്പോൾ ഒരു ബഹിരാകാശ കപ്പൽപോലെ തോന്നുമെന്നാണ് സോഷ്യൽമീഡിയയിലെ സ്റ്റേഡിയത്തിന്റെ വിശേഷണം. ഹോളിവുഡിനും ലോസ് ആഞ്ചലസിലെ വിനോദ മേഖലകൾക്കും അടുത്താണ് സ്ഥിതി ചെയ്യുന്നത്.

ലൂമൻ ഫീൽഡ്

സിയാറ്റിലിലെ ലൂമൻ ഫീൽഡ് ലോകത്തിലെ ഏറ്റവും ശബ്ദമുള്ള സ്റ്റേഡിയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ആരാധകരുടെ ആർപ്പുവിളി മൂലം ചെറിയ ഭൂചലനസമാനമായ പ്രകമ്പനങ്ങൾ രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ മുൻപ് വാർത്തകളിൽ ഇടം നേടിയിരുന്നു. ലോകകപ്പിൽ ഏറ്റവും ആവേശകരമായ അന്തരീക്ഷം പ്രതീക്ഷിക്കുന്ന വേദികളിലൊന്നാണിത്.

എസ്റ്റാഡിയോ അക്രോൺ

പുറത്ത് നിന്ന് നോക്കുമ്പോൾ ഒരു അഗ്നിപർവ്വതം പോലെ തോന്നുന്ന ഡിസൈനിൽ നിർമിച്ച ഈ സ്റ്റേഡിയം മെക്സിക്കോയിലാണ്.

ബി സി പ്ലേസ്

തുറക്കാനും അടക്കാനും കഴിയുന്ന ഭീമൻ മേൽക്കൂരയുള്ള ഈ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് കാനഡയിലാണ്. വാങ്കൂവറിലെ കാലാവസ്ഥയെ നേരിടാനാണ് സ്റ്റേഡിയത്തിന്റെ ഈ രൂപകൽപ്പന.

English Summary: The 2026 FIFA World Cup will be hosted across 16 stadiums in the United States, Mexico, and Canada, making it the biggest World Cup in history with 48 teams and 104 matches. Historic venues like Estadio Azteca, which witnessed Pelé and Maradona lift the trophy, will once again take center stage. Modern marvels such as MetLife Stadium, AT&T Stadium, and SoFi Stadium will showcase cutting-edge infrastructure and massive capacities. Other unique venues, including Seattle’s noisy Lumen Field, Mexico’s volcano-inspired Estadio Akron, and Vancouver’s roofed BC Place, add to the tournament’s global appeal.

Madism Digital
madismdigital.com