ആ 'ചേഞ്ചിന്' വലിയ വില കൊടുക്കേണ്ടിവന്നു; കണ്ണീരണിഞ്ഞ് ക്വാർട്ടോയി

ഹൈഡ്രേഷൻ ബ്രേക്കിനിടെ അൽപ്പം വിശ്രമിച്ച് ക്വാർട്ടോയി വീണ്ടും പോസ്റ്റിന് മുന്നിൽ കാവലാളായി. പക്ഷേ നാല് മിനിറ്റ് ആകും മുൻപ് വേദന അസഹനീയമാകുകയും സബ്സ്റ്റിറ്റിയൂഷൻ നടത്താൻ ബെൽജിയം നിർബന്ധിതരാകുകയും ചെയ്തു
ആ 'ചേഞ്ചിന്' വലിയ വില കൊടുക്കേണ്ടിവന്നു; കണ്ണീരണിഞ്ഞ് ക്വാർട്ടോയി
Published on

ഫുട്‌ബോൾ പ്രേമികളുടെ കണ്ണുനനയിപ്പിച്ച് ബെൽജിയം ഗോൾകീപ്പർ തിബോ ക്വാർട്ടോയി. സ്‌പെയിനെതിരായ ക്വാർട്ടർ മത്സരത്തിൽ പരുക്കിനെ തുടർന്ന് ക്വാർട്ടോയിക്ക് കളംവിടേണ്ടി വന്നു. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബെൽജിയം തോൽക്കുകയും ചെയ്തു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ക്വാർട്ടോയിക്ക് പരുക്കേൽക്കുന്നത്. കടുത്ത വേദനയ്ക്കിടയിലും ടീമിന് വേണ്ടി കളി തുടരാൻ തീരുമാനിച്ചെങ്കിലും താരത്തിനു ഗ്രൗണ്ട് വിടേണ്ടിവന്നു. മത്സരത്തിന്റെ 67-ാം മിനിറ്റിലാണ് ക്വാർട്ടോയിക്ക് തുടയ്ക്കു പരുക്കേറ്റത്. ശക്തമായ പേശിവേദന കാരണം നടക്കാൻ പോലും ബുദ്ധിമുട്ടിയിരുന്നു.

ഹൈഡ്രേഷൻ ബ്രേക്കിനിടെ അൽപ്പം വിശ്രമിച്ച് ക്വാർട്ടോയി വീണ്ടും പോസ്റ്റിന് മുന്നിൽ കാവലാളായി. പക്ഷേ നാല് മിനിറ്റ് ആകും മുൻപ് വേദന അസഹനീയമാകുകയും സബ്സ്റ്റിറ്റിയൂഷൻ നടത്താൻ ബെൽജിയം നിർബന്ധിതരാകുകയും ചെയ്തു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു. മികച്ച ഫോമിൽ കളിച്ച സ്‌പെയിൻ പലവട്ടം ബെൽജിയത്തിന്റെ പോസ്റ്റിലേക്ക് ആർത്തിരമ്പി എത്തിയതാണ്. യുവതാരം ലമിൻ യമാലിന്റെ അടക്കം ഗോളാകാൻ സാധ്യതയുള്ള ഏതാണ്ട് നാല് സേവുകൾ ക്വാർട്ടോയി നടത്തി. അതുകൊണ്ടാണ് ആദ്യ പകുതി 1-1 എന്ന നിലയിലാക്കാൻ ബെൽജിയത്തിനു സാധിച്ചത്.

രണ്ടാം പകുതിയിലും ക്വാർട്ടോയി പലവട്ടം ബെൽജിയത്തിന്റെ രക്ഷകനായി. എന്നാൽ പരുക്കേറ്റതോടെ ക്വാർട്ടോയിയെ മാറ്റുകയായിരുന്നു. രണ്ടാം പകുതിയിൽ ഒരു ലോങ് കിക്ക് എടുക്കുന്നതിനിടെയാണ് തുടയിൽ പേശിവലിവ് അനുഭവപ്പെട്ടത്. എത്ര വേദനയുണ്ടെങ്കിലും കളി തുടരാനാണ് താരം ആദ്യം തീരുമാനിച്ചത്. ക്വാർട്ടോയി കളംവിട്ട ശേഷമാണ് ബെൽജിയം രണ്ടാം ഗോൾ വഴങ്ങുന്നത്. ഇതോടെ പുറത്തേക്കുള്ള വഴിയും തുറന്നു. സബ്സ്റ്റിറ്റിയൂഷൻ സമയത്ത് വളരെ വൈകാരികമായാണ് ക്വാർട്ടോയിയെ കാണപ്പെട്ടത്. കളംവിടുന്ന സമയത്തും അതിനുശേഷവും ക്വാർട്ടോയി കരയുന്നുണ്ടായിരുന്നു.

ആ 'ചേഞ്ചിന്' വലിയ വില കൊടുക്കേണ്ടിവന്നു; കണ്ണീരണിഞ്ഞ് ക്വാർട്ടോയി
മെറിനോയുടെ 'സൂപ്പര്‍-സബ്' മാജിക്; സ്‌പെയിന്‍ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് സെമിയില്‍

ബെൽജിയം പരിശീലകനും സഹതാരങ്ങളും ആശ്വസിപ്പിച്ചെങ്കിലും രണ്ടാം ഗോൾ വഴങ്ങിയ സമയത്ത് ഏറെ വേദനയോടെ ബെഞ്ചിൽ ഒറ്റക്കിരിക്കുന്ന ക്വാർട്ടോയിയുടെ ചിത്രം ആരാധകരുടെ നെഞ്ചുലച്ചു. 'പരുക്കേറ്റ ശേഷവും ഞാൻ ചില സേവുകൾ നടത്തി. വേദനയുണ്ടെങ്കിലും കുഴപ്പമില്ല കളി തുടരാം എന്നാണ് കരുതിയത്. പക്ഷേ വീണ്ടും ഒരു കിക്കെടുത്തതോടെ വേദന കൂടി. നിങ്ങളുടെ ടീം ക്വാർട്ടർ ഫൈനലിൽ പുറത്താകുമ്പോൾ ഒരിക്കലും സന്തോഷിക്കാൻ കഴിയില്ലല്ലോ. വലിയ വിഷമം തോന്നുന്നുണ്ട്,' മത്സരശേഷം ക്വാർട്ടോയി പറഞ്ഞു.

Summary

Belgium goalkeeper Thibaut Courtois was left in tears after suffering a thigh injury during his team's 2-1 quarter-final defeat to Spain. Courtois tried to continue despite severe pain and even made crucial saves after the injury, but was eventually substituted in the 67th minute. Belgium conceded the decisive goal after his exit, ending their World Cup campaign. An emotional Courtois admitted after the match that he was devastated by the team's elimination.

Madism Digital
madismdigital.com