പേപ്പറിൽ പുലികൾ തിരിച്ചുവരുമോ? അഭിമാന പോരിന് കച്ചമുറുക്കി പാണ്ഡ്യെയും സംഘവും

മുംബൈയുടെ 'ഡ്രീം ടീം', തന്നെയാവും ഐപിഎല്ലിൽ ഏറ്റവും കിരീട സാധ്യതയുള്ള സ്ക്വാഡ്
പേപ്പറിൽ പുലികൾ തിരിച്ചുവരുമോ? അഭിമാന പോരിന് കച്ചമുറുക്കി പാണ്ഡ്യെയും സംഘവും
Published on

അഞ്ച് തവണ ഐപിഎൽ കിരീടം ചൂടി ഇന്ത്യൻ ക്രിക്കറ്റിനെ വിസ്മയിപ്പിച്ച മുംബൈ ഇന്ത്യൻസ് (MI), തങ്ങളുടെ നഷ്ടപ്പെട്ട സിംഹാസനം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. 2020-ലാണ് മുംബൈ അവസാനമായി കിരീടമുയർത്തിയത്. രോഹിത് ശർമ്മ ഇന്ത്യൻ ടീമിന്റെ മുഴുവൻ സമയ നായകനായി ചുമതലയേൽക്കാത്തതുമായ കാലഘട്ടമായിരുന്നു അത്. എന്നാൽ വർഷങ്ങൾക്കിപ്പുറം, 2026-ൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ വീണ്ടുമൊരു സീസണിന് കച്ചമുറുക്കുമ്പോൾ കിരീടധാരണത്തിൽ കുറച്ചൊന്നും മുംബൈ ആ​ഗ്രഹിക്കുന്നില്ല. രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ് തുടങ്ങിയ ഇന്ത്യൻ ക്രിക്കറ്റിലെ പ്രതാപികളാണ് മുംബൈ പാളയത്തിന്റെ കരുത്ത്. മുംബൈയുടെ 'ഡ്രീം ടീം', തന്നെയാവും ഐപിഎല്ലിൽ ഏറ്റവും കിരീട സാധ്യതയുള്ള സ്ക്വാഡ്.

ലോകകപ്പ് ഹീറോസിൽ തുടങ്ങി ലോകക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ വമ്പൻനിര ഇത്തവണ മുംബൈയിലുണ്ട്. ഹിറ്റ്മാനും ക്വിന്റൺ ഡി കോക്കും ചേരുന്ന ഓപ്പണിംഗ് ജോഡി നൽകുന്ന മികച്ച തുടക്കത്തിലാണ് ടീമിന്റെ ആത്മവിശ്വാസം. പവർ പ്ലേ ഓവറുകൾ വിസ്ഫോടനം തീർക്കാൻ കഴിയുന്ന ബാറ്റർമാരാണ് ഇരുവരും. കഴിഞ്ഞ സീസണുകളിൽ മികച്ച ഫോം നിലനിർത്തിയ രോഹിത്തിന് ഇത്തവണ വർധിത ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങുക. മൂന്നാം നമ്പറിൽ തിലക് വർമ്മയും നാലാം നമ്പറിൽ ടി20 ലോകത്തെ ഒന്നാം നമ്പർ ബാറ്ററായ സൂര്യകുമാർ യാദവും എത്തുന്നതോടെ ടോപ് ഓഡർ ശക്തമാകും. ഇതിനുപുറമെ, ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ടീമിലെത്തിയ ഷെർഫാൻ റഥർഫോർഡ്, വെടിക്കെട്ട് താരം വിൽ ജാക്സ് എന്നിവർ ബാറ്റിംഗ് നിരയ്ക്ക് കരുത്താകും. ലേലത്തിലൂടെ ടീമിലെത്തിച്ച വിദേശ താരങ്ങളുടെ സാന്നിധ്യം ടീമിന് തന്ത്രപരമായ മേൽക്കൈ നൽകുന്നുണ്ട്. പ്രത്യേകിച്ച് മിച്ചൽ സാന്റ്നറുടെ വരവ് ബൗളിംഗിലും ബാറ്റിംഗിലും മുംബൈയ്ക്ക് വലിയൊരു ആശ്വാസമാണ്. ഫിനിഷർ റോളിലും മധ്യനിരയിൽ പക്വതയുള്ള ഇന്നിങ്സ് പടത്തുയർത്താനും ശേഷിയുള്ള നായകൻ ഹർദ്ദിക് പാണ്ഡ്യ കൂടെയെത്തുന്നതോടെ മുംബൈ ബാറ്റിങ് ഡിപാർട്ട്മെന്റ് ഡബിൾ സ്ട്രോങാവും.

ലോകത്തിലെ ഏറ്റവും മികച്ച ടി20 ബൗളറായ ജസ്പ്രീത് ബുമ്രയാണ് മുംബൈയുടെ ബൗളിങ് സ്ക്വാഡിലെ വജ്രായുധം. ബുമ്രയ്‌ക്കൊപ്പം ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ട് കൂടി ചേരുന്നതോടെ പവർപ്ലേ ഓവറുകളിൽ എതിരാളികൾക്ക് റൺസ് കണ്ടെത്തുക പ്രയാസകരമാകും. ദീപക് ചഹർ, ശാർദുൽ താക്കൂർ എന്നിവരുടെ സാന്നിധ്യം ബൗളിംഗിൽ വൈവിധ്യം ഉറപ്പാക്കുന്നുണ്ട്. നമൻ ധീർ, അശ്വാനി കുമാർ തുടങ്ങിയ യുവതാരങ്ങളും അവസരത്തിനൊത്തുയരാൻ സജ്ജരാണ്. എങ്കിലും ടീമിന് ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. മധ്യ ഓവറുകളിൽ പാണ്ഡ്യയ്ക്കൊപ്പം ആര് പന്തെറിയുമെന്നതിലാണ് പ്രധാന ആശങ്ക. റിസ്റ്റ് സ്പിന്നറുടെ അഭാവവും ഇതോടൊപ്പം പ്രകടമാണ്. മയാങ്ക് മാർക്കണ്ഡെ ടീമിലുണ്ടെങ്കിലും മധ്യ ഓവറുകളിൽ സമ്മർദ്ദം ചെലുത്താൻ മറ്റൊരു സ്പിന്നറെ കൂടി ടീമിന് ആവശ്യമുണ്ട്.

കഴിഞ്ഞ സീസണിലെ നേരിട്ട പാളിച്ചകൾ തിരുത്തിക്കൊണ്ട് മുന്നേറാനാണ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ലക്ഷ്യമിടുന്നത്. ക്യാപ്റ്റൻസി മാറ്റത്തെത്തുടർന്നുണ്ടായ ആരാധകരുടെ പ്രതികരണങ്ങളും വാർത്തകളും ഹാർദിക്കിലുണ്ടാക്കിയ മാനസിക സമ്മർദ്ദം ചെറുതായിരുന്നില്ല. ഇത്തവണ പക്ഷേ അത്തരം വിവാദങ്ങൾ നായകനെ പ്രതികൂലമായി ബാധിക്കില്ല. പേപ്പറിൽ അതീവ ശക്തമായ ഈ ടീം ഇത്തവണ ടോപ്പ് ഫോറിൽ എത്തുമെന്നും കിരീടത്തിനായി ശക്തമായി പോരാടുമെന്നുമാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്.

രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, തിലക് വർമ്മ, ജസ്പ്രീത് ബുമ്ര തുടങ്ങിയവർ അടങ്ങുന്ന ശക്തമായ ഇന്ത്യൻ അടിത്തറ ടീമിനുണ്ട്. അത് തന്നെയാണ് മുംബൈയുടെ ആത്മവിശ്വാസവും. മാർച്ച് 29 ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുമ്പോൾ ലോകകപ്പിന് ശേഷമുള്ള താരങ്ങളുടെ ശാരീരികക്ഷമത കൂടി പരീക്ഷിക്കപ്പെടും. ചുരുക്കത്തിൽ, അനുഭവസമ്പന്നരായ താരങ്ങളും തന്ത്രപരമായ നീക്കങ്ങളും ഒത്തുചേർന്നാൽ 2026 ഐപിഎൽ സീസൺ മുംബൈ ഇന്ത്യൻസിന്റെ തിരിച്ചുവരവിന്റേതാകും.

മുംബൈ ഇന്ത്യൻസ് നിലനിർത്തിയ താരങ്ങൾ: Rohit Sharma, Suryakumar Yadav, Tilak Varma, Robin Minz, Ryan Rickelton, Hardik Pandya, Naman Dhir, Mitchell Santner, Will Jacks, Corbin Bosch, Raj Bawa, Trent Boult, Jasprit Bumrah, Deepak Chahar, Ashwani Kumar, Raghu Sharma, AM Ghazanfar, Shardul Thakur (traded from LSG), Sherfane Rutherford (traded from GT), Mayank Markande (traded from KKR)

2026 ലെ ഐ‌പി‌എൽ ലേലത്തിൽ വാങ്ങിയ കളിക്കാർ: Quinton de Kock (Rs 1 crore), Danish Malewar (Rs 30 lakh), Mohammad Izhar (Rs 30 lakh), Atharva Ankolekar (Rs 30 lakh), Mayank Rawat (Rs 30 lakh)

മികച്ച പ്ലെയിംഗ് XII (ഇംപാക്ട് പ്ലെയർ ഉൾപ്പെടെ): Rohit Sharma, Quinton de Kock (wk), Tilak Varma, Suryakumar Yadav, Hardik Pandya (c), Naman Dhir, Will Jacks, Mitchell Santner, Deepak Chahar, Jasprit Bumrah, Trent Boult, Ashwani Kumar

English Summary: Mumbai Indians are eyeing a strong comeback in IPL 2026 under Hardik Pandya, with a star-studded lineup including Rohit Sharma and Jasprit Bumrah. Despite a powerful batting and bowling unit, some middle-over concerns remain as they chase another title.

Related Stories

No stories found.
Madism Digital
madismdigital.com