ഞങ്ങളെ നന്മയുടെ ആൾരൂപങ്ങളാക്കരുത്

കാഴ്ചയില്ലാത്തവർ എന്നാൽ നന്മ മാത്രം ചെയ്യുന്ന പാവങ്ങളാണോ? സിനിമകൾ പലപ്പോഴും കാഴ്ചയില്ലാത്തവരെ അസാധാരണ കഴിവുകളുള്ളവരായോ മറ്റുള്ളവർക്ക് പ്രചോദനമാകുന്നവരായോ ആണ് ചിത്രീകരിക്കുന്നത്. എന്നാൽ യഥാർഥ ജീവിതം അങ്ങനെയല്ല. കാഴ്ചയില്ലാത്തവർക്കിടയിലും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളും തെറ്റായ ചിന്തകളും പെരുമാറ്റങ്ങളുമുള്ളവരുണ്ട്. കാഴ്ചയില്ലാത്തവരെ സമൂഹം എങ്ങനെ മനസ്സിലാക്കുന്നു, അവർ ലോകത്തെ എങ്ങനെ അനുഭവിക്കുന്നു, അവരെ ഉൾക്കൊള്ളുന്നതിൽ നമ്മുടെ സംവിധാനങ്ങൾ എത്രത്തോളം പരാജയപ്പെടുന്നു തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുകയാണ് പ്രൊഫസർ റീം ഷംസുദ്ദീനും സാമൂഹിക പ്രവർത്തകനായ മുഹമ്മദ് അഫ്സൽ എം.എച്ചും ഈ അഭിമുഖത്തിൽ.

Madism Digital
madismdigital.com