എഐയോ ക്യാമറയോ 5ജിയോ അല്ല; ഇന്ത്യക്കാരെക്കൊണ്ട് പുതിയ ഫോണ്‍ വാങ്ങിപ്പിക്കുന്ന യഥാര്‍ത്ഥ 'വില്ലന്‍' ഡിസ്‌പ്ലേ

സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം പേരും ഡിസ്‌പ്ലേ റിപ്പയര്‍ ചെയ്യുന്നതിനായി 2,000 രൂപയില്‍ കൂടുതല്‍ ചെലവഴിച്ചതായി വ്യക്തമാക്കി. പ്രീമിയം ഫോണ്‍ ഉപയോക്താക്കളില്‍ 61% പേരും ഗ്ലാസ് പൊട്ടിയാല്‍ ഫോണ്‍ മാറ്റാന്‍ താല്പര്യപ്പെടുന്നവരാണ്.
എഐയോ ക്യാമറയോ 5ജിയോ അല്ല; ഇന്ത്യക്കാരെക്കൊണ്ട് പുതിയ ഫോണ്‍ വാങ്ങിപ്പിക്കുന്ന യഥാര്‍ത്ഥ 'വില്ലന്‍' ഡിസ്‌പ്ലേ
Published on

വളരെ വേഗതയേറിയ പ്രൊസസ്സറുകള്‍, എഐ ഫീച്ചറുകള്‍, തടസ്സമില്ലാത്ത 5ജി തുടങ്ങിയവ പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ പുതിയ ഫോണ്‍ വാങ്ങലിനെ സ്വാധീനിക്കുന്നത് ഇവയൊന്നുമല്ല. ഫോണിന്റെ ഡിസ്‌പ്ലേ പോകുന്നതാണ്. 1,509 സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളില്‍ നടത്തിയ സര്‍വേയില്‍ 53 ശതമാനം പേരും പറഞ്ഞത് ഡിസ്‌പ്ലേയിലെ ഗ്ലാസ് പൊട്ടിയതാണ് തങ്ങളെ പുതിയ ഫോണ്‍ വാങ്ങാന്‍ പ്രേരിപ്പിച്ചത് എന്നാണ്. ഫോണ്‍ കൈയില്‍ നിന്ന് താഴെ വീഴുന്നത് അപൂര്‍വ്വമായി സംഭവിക്കുന്ന ഒന്നല്ല. സര്‍വേയില്‍ പങ്കെടുത്ത 87% ആളുകളും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഫോണ്‍ താഴെ വീഴ്ത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു. കവര്‍ ഗ്ലാസിന്റെ ഡ്യൂറബിലിറ്റിയെക്കുറിച്ചുള്ള ആശങ്ക കാരണം 56% ആളുകളും ഫോണ്‍ വീഴുന്നതിനെക്കുറിച്ച് നിരന്തരം വേവലാതിപ്പെടുന്നവരാണെന്നും ഗോറില്ല ഗ്ലാസിന്റെ നിര്‍മ്മാതാക്കളായ യു.എസ് കമ്പനി 'കോര്‍ണിങ്' നടത്തിയ ഓണ്‍ലൈന്‍ സര്‍വേ വ്യക്തമാക്കി.

2025 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യയിലുടനീളം നടത്തിയ ഈ സര്‍വേ ഫലം 2026 ജൂലൈയിലാണ് പുറത്തുവിട്ടത്. വിവിധ പ്രായക്കാര്‍, വിവിധ മേഖലകളില്‍ നിന്നുള്ളവര്‍, ഗെയിമര്‍മാര്‍, പ്രൊഫഷണലുകള്‍, ക്യാമറ ഉപയോഗത്തിന് മുന്‍ഗണന നല്‍കുന്നവര്‍ തുടങ്ങി വിവിധ രീതിയിലുള്ള സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളെ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഫോണിന്റെ ഡിസ്‌പ്ലേയുടെ ആയുസ്സ് എന്നത് ഒരു ഫീച്ചര്‍ മാത്രമല്ലെന്നും അത് ഫോണ്‍ ഉപയോഗത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണെന്നും കോര്‍ണിങ് ഗോറില്ല ഗ്ലാസിന്റെ വൈസ് പ്രസിഡന്റും ജനറല്‍ മാനേജറുമായ ആന്‍ഡ്രൂ ബെക്ക് പറഞ്ഞു.

ഫോണുകളുടെ ആയുസ്സ് കുറയ്ക്കുന്ന സ്‌ക്രീനുകള്‍

സ്‌ക്രീന്‍ പൊട്ടിയാലും ഫോണ്‍ ഉപയോഗിക്കാന്‍ പറ്റുമെന്ന് നമ്മുക്ക് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അത് റിപ്പയര്‍ ചെയ്യുന്നതിനുള്ള ഉയര്‍ന്ന ചെലവ് കാരണം ഒരു പുതിയ ഫോണ്‍ വാങ്ങുന്നതാണ് ലാഭകരമെന്നാണ് ഉപഭോക്താക്കള്‍ ചിന്തിക്കുക. ഡിസ്‌പ്ലേ തകരാറിലാകുമ്പോള്‍ അഞ്ചില്‍ ഒരു ഉപഭോക്താവ് അത് റിപ്പയര്‍ ചെയ്യുകയോ അല്ലെങ്കില്‍ ഫോണ്‍ പൂര്‍ണ്ണമായും മാറ്റുകയോ ചെയ്യുന്നതായി സര്‍വേ സൂചിപ്പിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം പേരും ഡിസ്‌പ്ലേ റിപ്പയര്‍ ചെയ്യുന്നതിനായി 2,000 രൂപയില്‍ കൂടുതല്‍ ചെലവഴിച്ചതായി വ്യക്തമാക്കി. പ്രീമിയം ഫോണ്‍ ഉപയോക്താക്കളില്‍ 61% പേരും ഗ്ലാസ് പൊട്ടിയാല്‍ ഫോണ്‍ മാറ്റാന്‍ താല്പര്യപ്പെടുന്നവരാണ്. എന്നാല്‍ ബജറ്റ് ഫോണ്‍ ഉപയോക്താക്കളുടെ കാര്യത്തിലും ഈ കണക്കില്‍ വലിയ വ്യത്യാസമില്ല. 42% ബജറ്റ് ഫോണ്‍ ഉപയോക്താക്കളും സ്‌ക്രീന്‍ പൊട്ടിയാല്‍ പുതിയ ഫോണിലേക്ക് മാറാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി.

എഐയോ ക്യാമറയോ 5ജിയോ അല്ല; ഇന്ത്യക്കാരെക്കൊണ്ട് പുതിയ ഫോണ്‍ വാങ്ങിപ്പിക്കുന്ന യഥാര്‍ത്ഥ 'വില്ലന്‍' ഡിസ്‌പ്ലേ
ഇന്ത്യയിൽ നിന്നൊരു വ്യാജവാർത്ത, കണ്ണുംപൂട്ടി വിശ്വസിച്ച് നെതന്യാഹു; യുഎസ്-ഇറാൻ ആണവ ചർച്ചകളിൽ പോലും സ്വാധീനം!

മൊബൈല്‍ വാങ്ങലില്‍ പരസ്യം പ്രധാന ഘടകം

സര്‍വേ പ്രകാരം 61% ഇന്ത്യന്‍ ഉപഭോക്താക്കളും ഫോണ്‍ വാങ്ങുന്ന തീരുമാനത്തെ പരസ്യങ്ങള്‍ സ്വാധീനിക്കുന്നുണ്ടെന്ന് സമ്മതിക്കുന്നു. 52% പേര്‍ വീഴ്ചകളെ പ്രതിരോധിക്കാനുള്ള ശേഷിക്കും 48% പേര്‍ സ്‌ക്രാച്ച് വീഴാതിരിക്കാനുള്ള ശേഷിക്കും 52% പേര്‍ ഫോണിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ഒരേപോലെ ലഭിക്കുന്ന സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നു. ബാറ്ററി ലൈഫും ഫോണിന്റെ ഈടുമാണ് 63% പേരും ആഗ്രഹിക്കുന്ന ഫീച്ചറുകള്‍. 58% ആളുകള്‍ ഡിസ്‌പ്ലേയ്ക്കും 53% പേര്‍ ക്യാമറ ലെന്‍സിന്റെ സംരക്ഷണത്തിനും മുന്‍ഗണന നല്‍കി. കുറേകാലം ഈടുനില്‍ക്കുന്ന, നല്ല പെര്‍ഫോമന്‍സ് നല്‍കുന്ന ഫോണുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കാന്‍ തയ്യാറാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 74% പേരും വ്യക്തമാക്കി.

അതേസമയം, നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കളെ മാത്രം കേന്ദ്രീകരിച്ചാണ് ഈ സര്‍വേ നടത്തിയതെന്നും ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളുടെ അഭിപ്രായം ഇതില്‍നിന്നും വ്യത്യസ്തമായിരിക്കുമെന്നും കോര്‍ണിങ് വ്യക്തമാക്കി. അത്യാധുനിക ചിപ്സെറ്റ്, ക്യാമറ സംവിധാനങ്ങള്‍, 5ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയാണ് ഓരോ പുതിയ ഫോണ്‍ മോഡലുകളും വിപണിയിലെത്തിക്കുമ്പോള്‍ ഹൈലൈറ്റ് ചെയ്യപ്പെടുന്നത്. യാഥാര്‍ത്ഥത്തില്‍, പെട്ടെന്നൊരു വീഴ്ചയില്‍ ഫോണിന്റെ ഡിസ്‌പ്ലേ ഗ്ലാസ് തകരുമ്പോഴാണ് ഒരു ഫോണ്‍ മാറ്റി പുതിയൊരെണ്ണം വാങ്ങാനുള്ള തീരുമാനം സംഭവിക്കുന്നത്.

Summary

A new survey by Corning, the US-based manufacturer of Gorilla Glass, reveals that cracked smartphone screens are a major reason why Indian consumers decide to replace their phones. Among 1,509 smartphone users surveyed, 53% said broken display glass had prompted them to buy a new phone. The survey, conducted across India in November and December 2025 and released in July 2026, found that 87% of respondents had dropped their phones at least once in the previous year, while 56% regularly worried about screen durability. Repair costs also influence replacement decisions. Nearly half of the respondents said they had spent more than ₹2,000 repairing their phone displays, while 61% of premium smartphone users and 42% of budget-phone users said they would prefer replacing their device if the screen cracked.

Madism Digital
madismdigital.com