സോഷ്യല്‍ മീഡിയ അത്ര നിസ്സാരമല്ല; ചെറുപ്പത്തിലേയുള്ള ഉപയോഗം കുട്ടികളുടെ പഠനമികവ് കുറയ്ക്കുമെന്ന് പഠനം

പഠനത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ള മറ്റ് പല ഘടകങ്ങളും ഗവേഷകര്‍ കണക്കിലെടുത്തിട്ടുണ്ട്. കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് മുന്‍പുള്ള അവരുടെ പഠന നിലവാരം, കുടുംബ പശ്ചാത്തലം, മാതാപിതാക്കളുടെ വിദ്യാഭ്യാസം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സോഷ്യല്‍ മീഡിയ അത്ര നിസ്സാരമല്ല; ചെറുപ്പത്തിലേയുള്ള ഉപയോഗം കുട്ടികളുടെ പഠനമികവ് കുറയ്ക്കുമെന്ന് പഠനം
Published on

സെക്കന്‍ഡറി സ്‌കൂള്‍ പഠനത്തിന്റെ തുടക്കത്തില്‍ തന്നെ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് തുടങ്ങുന്ന കുട്ടികള്‍ പഠനത്തില്‍ പിന്നിലാവുന്നു എന്ന് പഠനം. നിരന്തരം അപ്ഡേറ്റുകള്‍ പരിശോധിക്കുന്ന ശീലം കുട്ടികളുടെ ശ്രദ്ധ തിരിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് ഗവേഷകര്‍ കരുതുന്നു. 11 മുതല്‍ 12 വയസ്സ് വരെ പ്രായത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ തുടങ്ങിയ വിദ്യാര്‍ഥികള്‍ ഗണിതത്തിലും വായനയിലും കുറഞ്ഞ മാര്‍ക്കുകള്‍ ആണ് നേടിയതെന്ന് പഠനത്തില്‍ പറയുന്നു. കുറച്ചുകൂടി മുതിര്‍ന്ന ശേഷം സോഷ്യല്‍ മീഡിയ ഉപയോഗിച്ച് തുടങ്ങിയവരുമായാണ് ഇവരെ താരതമ്യം ചെയ്തത്. 16-ാം വയസ്സിലെ ഇവരുടെ പഠന നിലവാരത്തിന്റെ വ്യത്യാസം ഏകദേശം ആറുമാസത്തെ പഠന നഷ്ടത്തിന് തുല്യമാണെന്ന് പഠനം വ്യക്തമാക്കുന്നു.

സോഷ്യല്‍ മീഡിയ മാത്രമാണ് ഇതിന് കാരണം എന്ന് പഠനം പൂര്‍ണ്ണമായി പറയുന്നില്ല. പഠനത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ള മറ്റ് പല ഘടകങ്ങളും ഗവേഷകര്‍ കണക്കിലെടുത്തിട്ടുണ്ട്. കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് മുന്‍പുള്ള അവരുടെ പഠന നിലവാരം, കുടുംബ പശ്ചാത്തലം, മാതാപിതാക്കളുടെ വിദ്യാഭ്യാസം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

'കുട്ടിക്കാലത്തിനും കൗമാരത്തിനും ഇടയിലുള്ള പ്രായത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഞങ്ങളുടെ ഗവേഷണം കണ്ടെത്തി. ഈ പ്രശ്‌നം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിര്‍മ്മിച്ചിരിക്കുന്ന രീതിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്', ഇറ്റലിയിലെ മിലാനോ-ബികോക്ക സര്‍വകലാശാലയിലെ പ്രധാന ഗവേഷകനായ ഡോ. മാര്‍ക്കോ ഗുയി പറഞ്ഞു. ഇറ്റലിയിലെ അയ്യായിരത്തോളം വിദ്യാര്‍ഥികളുടെ സോഷ്യല്‍ മീഡിയ ഉപയോഗ ശീലങ്ങളെ കുറിച്ചാണ് ഗുയിയും സഹപ്രവര്‍ത്തകരും പരിശോധിച്ചത്. കൂടാതെ ഗണിതം, ഇറ്റാലിയന്‍, ഇംഗ്ലീഷ് പരീക്ഷകളിലെ അവരുടെ മാര്‍ക്കുകളും വിശകലനം ചെയ്തു.

സോഷ്യല്‍ മീഡിയ അത്ര നിസ്സാരമല്ല; ചെറുപ്പത്തിലേയുള്ള ഉപയോഗം കുട്ടികളുടെ പഠനമികവ് കുറയ്ക്കുമെന്ന് പഠനം
യുഎസ്-ഇറാൻ ചർച്ചകൾ വീണ്ടും; യുദ്ധം ഒഴിവാക്കാനുള്ള ‘അവസാന അവസര’ മെന്ന് ട്രംപ്, സമാധാന ശ്രമങ്ങളുമായി സൗദിയും ഒമാനും

11-12 വയസ്സില്‍ സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങിയ കുട്ടികള്‍ക്ക് 13-14 വയസ്സില്‍ നടത്തിയ പരീക്ഷയില്‍, 14 വയസ്സ് കഴിഞ്ഞ് മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിച്ചു തുടങ്ങിയ കുട്ടികളെ അപേക്ഷിച്ച് ഗണിതത്തിലും ഭാഷയിലും കുറഞ്ഞ മാര്‍ക്കാണ് ലഭിച്ചത്. 15-16 വയസ്സിലെത്തിയപ്പോഴും ഈ അന്തരം രൂക്ഷമാവുകയാണ് ചെയ്തത്. 'നേച്ചര്‍ ഹ്യൂമന്‍ ബിഹേവിയര്‍' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍, പ്രകടനത്തിലെ ഈ വ്യത്യാസം ചെറുപ്പത്തിലേ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് തുടങ്ങിയ കുട്ടികള്‍ പഠനത്തില്‍ ആറുമാസം പിന്നിലായതിന് തുല്യമാണെന്ന് ഗവേഷകര്‍ പറയുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സോഷ്യല്‍ മീഡിയ ഉപയോഗം വൈകിപ്പിച്ച കുട്ടികള്‍ക്ക് ലഭിച്ച നേട്ടം, വലിയ തുക ചെലവഴിച്ച് നല്‍കുന്ന ട്യൂഷനുകളിലൂടെ ലഭിക്കുന്ന നേട്ടത്തിന്റെ പകുതിയോളം വരും.

സോഷ്യല്‍ മീഡിയയിലെ വലിയൊരു ഭാഗം ഉള്ളടക്കങ്ങളും ഇംഗ്ലീഷിലായതിനാല്‍ ഈ വിശയത്തില്‍ വിദ്യാര്‍ഥികളുടെ പഠനനിലവാരത്തില്‍ വലിയ മാറ്റമൊന്നും പഠനത്തില്‍ കണ്ടെത്താനായില്ല. വീഡിയോകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന സ്വാഭാവിക പരിശീലനം ഇതിന് കാരണമായിരിക്കാമെന്ന് ഗവേഷകര്‍ കരുതുന്നു. ഭൗതിക ലോകത്ത് മറ്റെന്തെങ്കിലും കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ ഓണ്‍ലൈന്‍ ലോകത്ത് എന്തെങ്കിലും സംഭവിക്കുന്നുണ്ടോ, മെസ്സേജുകള്‍ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള നിരന്തരമായ പ്രേരണ ഉണ്ടാകുന്നുവെന്ന് ഗുയി പറഞ്ഞു. ഇത് കുട്ടികളുടെ ചിന്താശേഷിയെ ബാധിക്കുമെന്നും കൂടുതല്‍ സമയമെടുത്ത് ചെയ്യേണ്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കാതെ വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ, യുകെയും സമാനമായ നിരോധനത്തിന് തയ്യാറെടുക്കുന്ന സമയത്താണ് ഈ പഠനം പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയ്ക്ക് വയസ്സ് പരിധി ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുമ്പോഴും നിരോധനം എന്നത് ഒരു അടിയന്തര നടപടി മാത്രമാണെന്നും പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്ന നടപടികള്‍ ആവശ്യമാണെന്നും ഗുയി പറഞ്ഞു.

സോഷ്യല്‍ മീഡിയ അത്ര നിസ്സാരമല്ല; ചെറുപ്പത്തിലേയുള്ള ഉപയോഗം കുട്ടികളുടെ പഠനമികവ് കുറയ്ക്കുമെന്ന് പഠനം
കൊടും വേനലും കത്തിയെരിയുന്ന കാടുകളും യൂറോപ്പിനെ വരിഞ്ഞുമുറുക്കുന്നു: കാലാവസ്ഥാ പ്രതിസന്ധിയുടെ പുതിയ മുഖം

ചെറുപ്പകാലത്തെ സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയെ ബാധിക്കുമെന്നതിന് വ്യക്തമായ തെളിവാണ് ഈ പഠനമെന്നാണ് ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്‌സിറ്റിയിലെ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് സൈക്യാട്രി പ്രൊഫസറായ ഡെനീസ് ഔഗ്രിന്‍ വ്യക്തമാക്കിയത്. 'സോഷ്യല്‍ മീഡിയ പൂര്‍ണ്ണമായി നിരോധിക്കുക എന്നതല്ല മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും നയരൂപകര്‍ത്താക്കള്‍ക്കുമുള്ള സന്ദേശം, മറിച്ച് സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ സഹായിക്കുക എന്നതാകണം', അദ്ദേഹം വ്യക്തമാക്കി.

Summary

Children who begin using social media at the start of secondary school are more likely to perform worse academically, according to a new study. Researchers found that students who opened their first social media account between the ages of 11 and 12 scored lower in mathematics and reading than those who waited until at least age 14. By age 16, the learning gap was equivalent to about six months of education. While the study does not claim social media is the sole cause, it suggests that constant notifications and the habit of repeatedly checking updates reduce attention span and make it harder for children to focus on sustained learning. Researchers and child mental health experts say the findings support delaying social media access and promoting healthier online habits rather than relying solely on outright bans.

Madism Digital
madismdigital.com