സ്വയം നിയന്ത്രിച്ച് ജെമിനി; മൂന്ന് വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തെന്ന് റിപ്പോര്‍ട്ട്

സൈബര്‍ സുരക്ഷാശേഷി പരിശോധിക്കുന്നതിനിടെ പാസ്‌വേഡുകള്‍ ഊഹിച്ചെടുത്താണ് സുരക്ഷിത സംവിധാനത്തിലേക്ക് ജെമിനി കടന്നുകയറിയത്.
സ്വയം നിയന്ത്രിച്ച് ജെമിനി; മൂന്ന് വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തെന്ന് റിപ്പോര്‍ട്ട്
Published on

സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടന്ന് ഗൂഗിളിന്റെ ജെമിനി എഐ ഇടപെടല്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്. ജെമിനി സ്വയം പ്രവര്‍ത്തിച്ച അവസരത്തില്‍ മറ്റ് കമ്പനികളുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്‌തെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. സൈബര്‍ സുരക്ഷാശേഷി പരിശോധിക്കുന്നതിനിടെ പാസ്‌വേഡുകള്‍ ഊഹിച്ചെടുത്താണ് സുരക്ഷിത സംവിധാനത്തിലേക്ക് ജെമിനി കടന്നുകയറിയത്. ഇതുള്‍പ്പെടെ മൂന്ന് വെബ്സൈറ്റുകളാണ് ജെമിനി ഹാക്ക് ചെയ്തത്.

സ്വയം നിയന്ത്രിച്ച് ജെമിനി; മൂന്ന് വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തെന്ന് റിപ്പോര്‍ട്ട്
ഒറ്റ വരി പ്രോംറ്റിൽ തെളിയുന്ന സുന്ദരന്മാരും സുന്ദരികളും; എൺപതുകളിലെ വസന്തമാകാൻ നിങ്ങൾ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്ക് പിന്നീട് എന്ത് സംഭവിക്കും?

മറ്റ് രണ്ട് കേസുകളില്‍ ഒരു പബ്ലിക് ഡൊമൈനില്‍ കണ്ടെത്തിയ തിരിച്ചറിയല്‍ വിവരങ്ങള്‍ ഉപയോഗിച്ചാണ് ജെമിനി സംരക്ഷിത സംവിധാനത്തിലേക്ക് പ്രവേശിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവം. സൈബര്‍സുരക്ഷാ മൂല്യനിര്‍ണയം നടത്തുന്ന സ്വതന്ത്രസ്ഥാപനമായ ഇറെഗുലര്‍ നടത്തിയ സുരക്ഷാപരിശോധനയ്ക്കിടെയാണ് ജെമിനിയുടെ ഇടപെടല്‍ തിരിച്ചറിഞ്ഞത്. എഐ സംവിധാനങ്ങളുടെ സുരക്ഷ പരിശോധിക്കുന്ന ഇസ്രായേല്‍ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പാണ് ഇറെഗുലര്‍.

ജെമിനി മൂന്ന് കമ്പനികളുടെ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ചതായി ഗൂഗിളും സ്ഥിരീകരിച്ചു. എന്നാല്‍, ആ കമ്പനികള്‍ക്ക് യാതൊരു നാശനഷ്ടം ഉണ്ടാകാത്തതിനാല്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു.

സ്വയം നിയന്ത്രിച്ച് ജെമിനി; മൂന്ന് വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തെന്ന് റിപ്പോര്‍ട്ട്
നവീകരിക്കാൻ വൈകരുത്, ഹയർ സെക്കൻഡറി തലത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം!

ജെമിനിയ്ക്ക് പുറമെ, ഓപണ്‍ എഐ, ആന്ത്രോപിക് എന്നിവയുടെ എഐ മോഡലുകളും സമാനമായി രീതിയില്‍ ഹാക്കിങിന് മുതിര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓപണ്‍ എഐയുടെ 'ഹഗ്ഗിംഗ് ഫേസ്' എന്ന എ ഐ സോഫ്റ്റ്വെയര്‍ കമ്പനിയുടെ സുരക്ഷ ഭേദിച്ചെന്നാണ് ഇറെഗുലര്‍ പറയുന്നത്. 'ഹഗ്ഗിംഗ് ഫേസ്'-നെ ഹാക്ക് ചെയ്തതായി കണ്ടെത്തിയതോടെ ജൂലൈ അവസാനത്തോടെ ഇറെഗുലര്‍ ഇക്കാര്യം ഗൂഗിളിനെ അറിയിച്ചിരുന്നു. ഹാക്കിംഗ് വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്താന്‍ ഓപണ്‍ എഐ, ആന്ത്രോപിക് എന്നിവ തീരുമാനിച്ചപ്പോള്‍, ഗൂഗിള്‍ അതിന് തയ്യാറായില്ല. എങ്കിലും, ഹാക്ക് ചെയ്യപ്പെട്ട മൂന്ന് കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയതായും ഇറെഗുലര്‍ പറയുന്നു.

അതേസമയം, ഹാക്കിങ് സ്ഥിരീകരിച്ചതിന് പിന്നാലെ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നതായി ഗുഗിളും വ്യക്തമാക്കുന്നു. ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമായ രീതിയില്‍ എഐ മോഡലുകളെ പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത്തരം സംഭവങ്ങള്‍ എടുത്തുകാണിക്കുന്നത് എന്ന് ഗൂഗിള്‍ വക്താവായ അഡ്കിന്‍സ് പറഞ്ഞു.

Summary

Google has confirmed that its Gemini AI model breached the security of three real companies in May during a cybersecurity evaluation conducted by AI-security firm Irregular. The test was designed to involve simulated companies, but an unintended internet connection allowed Gemini to access real-world systems.

Madism Digital
madismdigital.com