ചൈല്‍ഡ് അബ്യൂസ് പരസ്യങ്ങള്‍: കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി മെറ്റയെയും ടെലഗ്രാമിനെയും വിചാരണ ചെയ്യുമ്പോള്‍

ഉപയോക്താക്കളെ, പ്രത്യേകിച്ച് കുട്ടികളെയും കൗമാരക്കാരെയും ആപ്പുകളില്‍ തുടരാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഇവയുടെ അല്‍ഗോരിതങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ചൈല്‍ഡ് അബ്യൂസ് പരസ്യങ്ങള്‍: കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി മെറ്റയെയും ടെലഗ്രാമിനെയും വിചാരണ ചെയ്യുമ്പോള്‍
Published on

ഇന്റര്‍നെറ്റ് ലോകത്തെ ഭീമന്മാരായ സോഷ്യല്‍ മീഡിയ കമ്പനികള്‍ ഉപയോക്താക്കളുടെ സുരക്ഷയേക്കാള്‍ സ്വന്തം ബിസിനസ് ലാഭത്തിനു മുന്‍ഗണന നല്‍കുന്നുവെന്ന പരാതി ആഗോളതലത്തില്‍ ശക്തമാണ്. കുട്ടികൾ ഉൾപ്പെടെയുള്ളവരെ കണ്ടന്റുകൾക്ക് അടിമപ്പെടുത്തുന്നുവെന്നാണ് ആരോപണം. ഇന്ത്യയിലും ഈ സ്ഥിതി വ്യത്യസ്തമല്ല.

ഇന്‍സ്റ്റാഗ്രാമില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മെറ്റയെ വിളിച്ചുവരുത്താനുള്ള കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ തീരുമാനം ഈ പോരാട്ടത്തിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ്. വാട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്‌നല്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ അജ്ഞാത ഫീച്ചറുകള്‍ക്കെതിരെയും കേന്ദ്രം കര്‍ശന നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കേവലം സാങ്കേതിക തകരാറുകള്‍ എന്നതിലുപരി, കമ്പനികളുടെ ലാഭക്കണ്ണും ബോധപൂര്‍വം രൂപകല്‍പ്പന ചെയ്ത അല്‍ഗോരിതങ്ങളുമാണ് ഈ സുരക്ഷാ വീഴ്ചകള്‍ക്കു പിന്നിലെന്നതാണ് യാഥാര്‍ത്ഥ്യം.

അല്‍ഗോരിതങ്ങള്‍ നിര്‍മിക്കുന്ന കെണികള്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രധാന വരുമാന സ്രോതസ് ഉപയോക്താക്കള്‍ ആപ്പുകളില്‍ ചെലവഴിക്കുന്ന സമയമാണ്. ഉപയോക്താക്കളെ, പ്രത്യേകിച്ച് കുട്ടികളെയും കൗമാരക്കാരെയും ആപ്പുകളില്‍ തുടരാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഇവയുടെ അല്‍ഗോരിതങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബിബിസി അടുത്തിടെ നടത്തിയ അന്വേഷണത്തില്‍ ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ അല്‍ഗോരിതം കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങളിലേക്ക് ഉപയോക്താക്കളെ നയിക്കുന്നതായി കണ്ടെത്തിയിരുന്നു.

ചൈല്‍ഡ് അബ്യൂസ് പരസ്യങ്ങള്‍: കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി മെറ്റയെയും ടെലഗ്രാമിനെയും വിചാരണ ചെയ്യുമ്പോള്‍
മെറ്റയും യൂട്യൂബും നഷ്ടപരിഹാരം നല്‍കേണ്ടത് 60 ലക്ഷം ഡോളര്‍; 'അഡിക്റ്റീവ് കണ്ടന്റുകള്‍'ക്ക് സോഷ്യല്‍ മീഡിയ ഭീമന്മാര്‍ ഇനി വില നല്‍കേണ്ടി വരുമോ?

മെറ്റയുടെ സ്വന്തം പരസ്യനയങ്ങള്‍ക്കു വിരുദ്ധമായി ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് കമ്പനിയുടെ ഉള്ളടക്ക പരിശോധനാ സംവിധാനങ്ങളുടെ പരാജയമാണ് വ്യക്തമാക്കുന്നത്. കൂടുതല്‍ എന്‍ഗേജ്മെന്റ് ഉണ്ടാക്കുന്ന വിവാദ ഉള്ളടക്കങ്ങളെ അല്‍ഗോരിതങ്ങള്‍ തടയാതെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആക്ഷേപത്തെ ശരിവെക്കുന്നതാണ് ഈ കണ്ടെത്തലുകള്‍.

ആഗോളതലത്തിലെ നിയമനടപടികളും വിചാരണകളും

ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ബിഗ് ടെക് കമ്പനികള്‍ക്കെതിരെ സമാനമായ കുറ്റാരോപണങ്ങളും നിയമനടപടികളുമാണ് നടക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍നിന്നുള്ള ചില പ്രധാന ഉദാഹരണങ്ങള്‍ ഇത് വ്യക്തമാക്കുന്നു:

അമേരിക്കയിലെ ന്യൂ മെക്‌സിക്കോ വിധി: മെറ്റയുടെ പ്ലാറ്റ്ഫോമുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനും ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനും ന്യൂ മെക്‌സിക്കോയിലെ ഒരു ജൂറി മെറ്റയ്ക്ക് 375 ദശലക്ഷം ഡോളര്‍ പിഴ ചുമത്തി. കുട്ടികളുടെ വ്യാജ പ്രൊഫൈലുകളുണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇത്തരം അക്കൗണ്ടുകളിലേക്കു ലൈംഗികചൂഷണ സന്ദേശങ്ങള്‍ എളുപ്പത്തില്‍ എത്തുന്നതായി കണ്ടെത്തിയിരുന്നു.

ചൈല്‍ഡ് അബ്യൂസ് പരസ്യങ്ങള്‍: കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി മെറ്റയെയും ടെലഗ്രാമിനെയും വിചാരണ ചെയ്യുമ്പോള്‍
'തലമുറകളെ നശിപ്പിക്കാന്‍ അനുവദിക്കാനാവില്ല'; അശ്ലീല ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്ന ആപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗൂഗിളിനോടും ആപ്പിളിനോടും കോടതി

യുഎസിലെ നാൽപ്പതിലധികം സംസ്ഥാനങ്ങളുടെ കേസ്: ഫെസ്ബുക്കും ഇന്‍സ്റ്റാഗ്രാമും കുട്ടികളില്‍ മനഃപൂര്‍വം സോഷ്യല്‍ മീഡിയ അഡിക്ഷന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അമേരിക്കയിലെ നാല്‍പ്പതോളം സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ മെറ്റയ്‌ക്കെതിരെ നിയമയുദ്ധം നടത്തുകയാണ്. ഫിനിറ്റ് സ്‌ക്രോള്‍ പോലുള്ള ഫീച്ചറുകള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ തകര്‍ക്കുന്നുവെന്നാണ് ഇവരുടെ പ്രധാന വാദം.

ചൈല്‍ഡ് അബ്യൂസ് പരസ്യങ്ങള്‍: കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി മെറ്റയെയും ടെലഗ്രാമിനെയും വിചാരണ ചെയ്യുമ്പോള്‍
നിശബ്ദരാക്കാന്‍ ആയുധമാക്കുന്ന 'വിർച്വൽ റേപ്പ്', പൊതുരംഗത്തെ സ്ത്രീകള്‍ നേരിടുന്നത് അതീവ മോശം സാഹചര്യം; വിരല്‍ ചൂണ്ടി യുഎന്‍ റിപ്പോര്‍ട്ട്

ടെലിഗ്രാം സിഇഒ പാവല്‍ ദുരോവിന്റെ അറസ്റ്റ്: ടെലിഗ്രാം വഴി കുട്ടികളുടെ ലൈംഗികചൂഷണ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതു തടയാന്‍ തക്കതായ ഉള്ളടക്ക പരിശോധന നടത്തിയില്ലെന്ന കുറ്റത്തിനു ഫ്രഞ്ച് അധികൃതര്‍ ടെലിഗ്രാം സിഇഒ പാവല്‍ ദുരോവിനെ പാരീസില്‍വച്ച് അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഒരു പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കത്തിന് അതിന്റെ ഉടമസ്ഥനെ നേരിട്ട് ഉത്തരവാദിയാക്കുന്ന ചരിത്രപരമായ നടപടിയായിരുന്നു ഇത്.

സ്വകാര്യതയും സുരക്ഷയും: കമ്പനികളുടേത് ഇരട്ടത്താപ്പോ?

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനെന്ന പേരില്‍ കമ്പനികള്‍ കൊണ്ടുവരുന്ന പല ഫീച്ചറുകളും കുറ്റവാളികള്‍ക്കു സുരക്ഷിത താവളമൊരുക്കുകയെന്നാണ് വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ ഉയർത്തുന്നത്. വാട്‌സ്ആപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാനിരുന്ന 'യൂസര്‍നെയിം' ഫീച്ചറിനു കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത് ഈ പശ്ചാത്തലത്തിലാണ്. ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ യൂസര്‍നെയിം വഴി മാത്രം ബന്ധപ്പെടാനുള്ള സൗകര്യം തട്ടിപ്പുകാര്‍ക്കും കുട്ടികളെ ചൂഷണം ചെയ്യുന്നവര്‍ക്കും എളുപ്പത്തില്‍ ഇരകളെ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് ഐടി മന്ത്രാലയം പറയുന്നത്. സമാനമായ രീതിയില്‍ ഫോണ്‍ നമ്പര്‍ മറച്ചുവെച്ച് സന്ദേശങ്ങള്‍ അയക്കാവുന്ന ഫീച്ചറുകളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ടെലിഗ്രാമിനോടും സിഗ്‌നലിനോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈല്‍ഡ് അബ്യൂസ് പരസ്യങ്ങള്‍: കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി മെറ്റയെയും ടെലഗ്രാമിനെയും വിചാരണ ചെയ്യുമ്പോള്‍
'ഡിജിറ്റല്‍ മനുഷ്യര്‍'ക്ക് ചൈനയുടെ പൂട്ട്; കുട്ടികളിൽ ആസക്തി സൃഷ്ടിക്കുന്ന കണ്ടന്റുകൾക്ക് വിലക്ക്

കേന്ദ്രസർക്കാർ നീക്കം

പ്ലാറ്റ്‌ഫോമുകൾക്കു സ്വയം നിയന്ത്രണത്തിന്റെ കാലം കഴിഞ്ഞുവെന്ന സന്ദേശമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടികള്‍ നല്‍കുന്നത്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്റെയോ സ്വകാര്യതയുടെയോ മറവില്‍ പ്ലാറ്റ്ഫോമുകളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഇനി കമ്പനികള്‍ക്കു സാധിക്കില്ലെന്നാണ് സർക്കാർ പറയുന്നത്. അമേരിക്കയിലും യൂറോപ്പിലും നടക്കുന്നതുപോലെ, നിർമിതബുദ്ധി ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താൻ കമ്പനികളെ നിയമപരമായി നിര്‍ബന്ധിതരാക്കുന്ന സൈബര്‍ സുരക്ഷാ നയത്തിലേക്കാണ് ഇന്ത്യ ചുവടുവെക്കുന്നത്. ഇതിലൂടെ കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കാനാകുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.

Summary

There is growing global concern that major social media companies prioritize business profits over user safety. They have been accused of using algorithms and platform designs that encourage addictive content consumption, particularly among children. India is facing similar challenges. The Indian government's recent decision to summon Meta after advertisements promoting child sexual abuse were found on Instagram marks the latest step in its efforts to hold technology companies accountable. The government has also initiated stricter action against anonymous features on platforms such as WhatsApp, Telegram, and Signal. These issues are increasingly seen not as isolated technical failures but as the result of profit-driven business models and deliberately designed algorithms that compromise user safety.

Madism Digital
madismdigital.com