ഫേക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്‌തത് കൊണ്ടോ അക്കൗണ്ട് ഡി-ആക്‌ടിവേറ്റ് ചെയ്‌തത് കൊണ്ടോ ഫലം ഇല്ല; സൈബര്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്

വീഡിയോ കോൾ തട്ടിപ്പിനെതിരെ പൊലീസിന്റെ ജാഗ്രത നിർദേശം
ഫേക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്‌തത് കൊണ്ടോ അക്കൗണ്ട് ഡി-ആക്‌ടിവേറ്റ് ചെയ്‌തത് കൊണ്ടോ ഫലം ഇല്ല; സൈബര്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്
Published on

ഇൻസ്റ്റാഗ്രാമിലെ പുതിയ ഫീച്ചറായ “ഇൻസ്റ്റന്റ്സ്” പോലുള്ള സാമൂഹ്യമാധ്യമ ഫീച്ചറുകൾ ഉപയോഗിക്കുമ്പോൾ അബദ്ധങ്ങൾ സംഭവിക്കാമെന്നതിനേക്കാൾ വലിയ അപകടങ്ങൾ സൈബർ തട്ടിപ്പുകളുടെ രൂപത്തിൽ ഉണ്ടാകാമെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്‌സ്‌ആപ്പ്, മെസഞ്ചർ തുടങ്ങിയ മെസേജിംഗ് ആപ്പുകൾ വഴി നടക്കുന്ന വീഡിയോ കോൾ അധിഷ്ഠിത തട്ടിപ്പുകളെക്കുറിച്ചാണ് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകുന്നത്.

അപരിചിതരിൽനിന്ന് വരുന്ന വീഡിയോ കോൾ സ്വീകരിക്കുന്നതോടെ തന്നെ തട്ടിപ്പിന് തുടക്കം കുറിക്കപ്പെടുന്ന സാഹചര്യമാണെന്ന് മുന്നറിയിപ്പിൽ പറയുന്നു. കോൾ സ്വീകരിച്ചാൽ മറുവശത്ത് അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കപ്പെടുകയും അതോടൊപ്പം കോൾ സ്വീകരിക്കുന്ന വ്യക്തിയുടെ മുഖവും മറ്റു ദൃശ്യങ്ങളും സ്ക്രീൻ റെക്കോർഡ് ചെയ്യപ്പെടുകയും ചെയ്യുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണി ഉയർത്തി പണം ആവശ്യപ്പെടുന്നതാണ് പ്രധാന തട്ടിപ്പ് രീതി.

ഫേക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്‌തത് കൊണ്ടോ അക്കൗണ്ട് ഡി-ആക്‌ടിവേറ്റ് ചെയ്‌തത് കൊണ്ടോ ഫലം ഇല്ല; സൈബര്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്
‘പീസ് സൈൻ’ സെൽഫികൾ സൂക്ഷിക്കുക!; എഐ വിരലടയാള മോഷണത്തിന്‍റെ അടുത്ത ഇര നിങ്ങളാവാം?

റെക്കോർഡ് ചെയ്ത വീഡിയോ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുനൽകുമെന്ന് ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും സമ്മർദ്ദം ചെലുത്തുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ മാനഹാനി ഭയന്ന് പലരും പണം നൽകാൻ തയ്യാറാകുന്നുണ്ടെങ്കിലും പണം നൽകിയാലും ഭീഷണി അവസാനിക്കില്ലെന്ന് പൊലീസ് പറയുന്നു. സൈബർ കുറ്റവാളികൾ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ വ്യക്തികളുടെ വിവരങ്ങൾ മുൻകൂട്ടി ശേഖരിച്ച ശേഷം ലക്ഷ്യങ്ങളെ തിരഞ്ഞെടുക്കുന്നതായും അതിനാൽ ബ്ലോക്ക് ചെയ്യുക, അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുക തുടങ്ങിയ നടപടികൾ മാത്രം പ്രശ്നത്തിന് പരിഹാരമല്ലെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

ഫേക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്‌തത് കൊണ്ടോ അക്കൗണ്ട് ഡി-ആക്‌ടിവേറ്റ് ചെയ്‌തത് കൊണ്ടോ ഫലം ഇല്ല; സൈബര്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്
റീച്ച് കൂട്ടാൻ '@followers' എന്ന് നൽകാറുണ്ടോ? ഫേസ്ബുക്ക് ഉപയോക്താക്കളെ നയിക്കുന്നത് അശ്ലീല പേജുകളിലേക്ക്; പ്രതിഷേധം

അറിയാത്ത നമ്പറുകളിൽനിന്ന് വരുന്ന വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിക്കുന്നു. ഇത്തരം തട്ടിപ്പുകളിൽ ആരെങ്കിലും കുടുങ്ങിയാൽ വൈകാതെ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും പൊലീസ് നിർദ്ദേശം നൽകി.

English Summary: Kerala Police has warned people about rising cyber fraud through video calls on WhatsApp, Messenger, and Instagram. Fraudsters use obscene video calls to record victims and blackmail them for money, and police say blocking accounts alone will not stop such scams.

Madism Digital
madismdigital.com