നിങ്ങളുടെ ചിത്രങ്ങളും എഐ എടുത്തേക്കാം; ഇൻസ്റ്റഗ്രാമിന്റെ പുതിയ ഫീച്ചർ വിവാദത്തിൽ

ആരോപണങ്ങളെ തള്ളിക്കളഞ്ഞ മെറ്റ, കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് മ്യൂസ് ഇമേജ് തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്
നിങ്ങളുടെ ചിത്രങ്ങളും എഐ എടുത്തേക്കാം; ഇൻസ്റ്റഗ്രാമിന്റെ പുതിയ ഫീച്ചർ വിവാദത്തിൽ
Published on

മെറ്റയുടെ പുതിയ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഇമേജ് ജനറേറ്റർ ടൂളായ 'മ്യൂസ് ഇമേജ്' (Muse Image) ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയ ഭീഷണിയാകുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ പുതിയ സംവിധാനം ഉപയോഗിച്ച്, പബ്ലിക് അക്കൗണ്ടുകളുള്ള ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ മുഖം ഉൾപ്പെടുത്തിക്കൊണ്ട് മറ്റുള്ളവർക്ക് എളുപ്പത്തിൽ എഐ ചിത്രങ്ങൾ നിർമിക്കാൻ സാധിക്കും.

ഇതിനായി പ്രസ്തുത വ്യക്തിയുടെ പബ്ലിക് പ്രൊഫൈൽ ടാഗ് ചെയ്താൽ മാത്രം മതിയാകും. എന്നാൽ ഇത്തരത്തിൽ ഒരാളുടെ ചിത്രം ഉപയോഗിച്ച് എഐ ചിത്രങ്ങൾ നിർമിക്കുമ്പോൾ ആ വ്യക്തിക്ക് ഇൻസ്റ്റാഗ്രാമിൽ നിന്ന് യാതൊരുവിധ മുന്നറിയിപ്പും ലഭിക്കില്ല എന്നതാണ് സൈബർ സുരക്ഷാ വിദഗ്ധരെയും സ്വകാര്യതാ പ്രവർത്തകരെയും ഏറ്റവുമധികം ആശങ്കയിലാഴ്ത്തുന്നത്. ഈ സാഹചര്യത്തിൽ ഉപയോക്താക്കൾ തങ്ങളുടെ പ്രൈവസി സെറ്റിങ്സ് അടിയന്തരമായി പരിശോധിക്കണമെന്ന് അവർ നിർദേശിക്കുന്നു.

നിങ്ങളുടെ ചിത്രങ്ങളും എഐ എടുത്തേക്കാം; ഇൻസ്റ്റഗ്രാമിന്റെ പുതിയ ഫീച്ചർ വിവാദത്തിൽ
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ എഐയും ഡീപ്പ് ഫേക്കും; സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ച് സൈബർ കുറ്റവാളികൾ

വർഷങ്ങൾക്ക് മുൻപ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വരെ ഉപയോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റുള്ളവർക്ക് ഉപയോഗിക്കാമെന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ഇലക്ട്രോണിക് ഫ്രോണ്ടിയർ ഫൗണ്ടേഷൻ, പ്രോട്ടോൺ, മാൽവെയർബൈറ്റ്സ് തുടങ്ങിയവയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ചിത്രങ്ങൾ ഇത്തരത്തിൽ മറ്റുള്ളവർ ഉപയോഗിക്കുന്നത് തടയാനുള്ള ഏറ്റവും മികച്ചതും എളുപ്പമുള്ളതുമായ വഴി അക്കൗണ്ട് പ്രൈവറ്റ് ആക്കി മാറ്റുക എന്നതാണ്.

പബ്ലിക് അക്കൗണ്ട് തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഇൻസ്റ്റാഗ്രാം സെറ്റിങ്‌സിലെ 'ഷെയറിങ് ആൻഡ് റീയൂസ്' എന്ന വിഭാഗത്തിൽ പോയി മറ്റുള്ളവർ ചിത്രങ്ങൾ ഉപയോഗിക്കുന്നത് തടയാനുള്ള ഓപ്ഷൻ ഓഫ് ചെയ്യാം. എന്നാൽ, ഉപയോക്താക്കളുടെ സമ്മതം മുൻകൂട്ടി ചോദിക്കുന്നതിന് പകരം, അവർ സ്വയം പോയി ഈ ഫീച്ചർ സെറ്റിങ്‌സിൽ നിന്ന് ഓഫ് ചെയ്യണം എന്ന മെറ്റായുടെ നയം രൂക്ഷമായി വിമർശിക്കപ്പെടുന്നുണ്ട്. മാത്രമല്ല, ഈ സെറ്റിങ്‌സ് കണ്ടെത്താൻ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടാണെന്നും വിദഗ്ധർ പറയുന്നു.

അതേസമയം, ആരോപണങ്ങളെ തള്ളിക്കളഞ്ഞ മെറ്റ, കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് മ്യൂസ് ഇമേജ് തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 18 വയസ്സിന് താഴെയുള്ളവരുടെയും പ്രൈവറ്റ് അക്കൗണ്ട് ഉപയോഗിക്കുന്നവരുടെയും ചിത്രങ്ങൾ എഐ ടൂളിനായി ഉപയോഗിക്കാൻ കഴിയില്ലെന്ന് കമ്പനി ഉറപ്പുനൽകുന്നു. കൂടാതെ, അനുചിതമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നത് തടയാൻ കർശനമായ നിയന്ത്രണങ്ങളുണ്ടെന്നും, അഥവാ അത്തരം ചിത്രങ്ങൾ ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യാൻ സാധിക്കുമെന്നും മെറ്റാ അറിയിച്ചു.

നിങ്ങളുടെ ചിത്രങ്ങളും എഐ എടുത്തേക്കാം; ഇൻസ്റ്റഗ്രാമിന്റെ പുതിയ ഫീച്ചർ വിവാദത്തിൽ
സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടും, വാട്‌സ്ആപ്പ് യൂസര്‍നെയിം ഇന്ത്യയിലില്ല; കേന്ദ്രത്തിന്റെ വിലക്ക്

ഉപയോക്താക്കൾക്ക് വ്യത്യസ്ത വസ്ത്രങ്ങളും ഡിസൈനുകളും പശ്ചാത്തലങ്ങളും പരീക്ഷിക്കാൻ ഈ ടൂൾ സഹായകമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിൽ അമേരിക്കയിൽ മെറ്റാ എഐ ആപ്പിലും ഇൻസ്റ്റാഗ്രാം സ്റ്റോറികളിലും, തിരഞ്ഞെടുക്കപ്പെട്ട ചില രാജ്യങ്ങളിൽ വാട്സ്ആപ്പിലുമാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളതെങ്കിലും വൈകാതെ തന്നെ ഫേസ്ബുക്കിലേക്കും ഇത് വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Privacy experts are raising alarms over Meta’s newly launched AI image generator, "Muse Image," which allows users to create AI-generated photos using the faces of individuals with public Instagram profiles. By simply tagging a public account, anyone can use a person's existing photos as source material to generate new images. This feature is enabled by default for all adult public accounts, and Instagram does not send any notifications to the account owner when their likeness is utilized in this manner, sparking major privacy concerns.

Madism Digital
madismdigital.com