ഇനി 'അജ്ഞാത നമ്പര്‍' കണ്ട് തലപുകക്കേണ്ട, വിളിക്കുന്നത് ആരെന്ന് ഫോണില്‍ കാണാം; നവംബര്‍ ഒന്ന് മുതല്‍ പുതിയ നിയമം വരുന്നു

നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കില്‍, വിളിക്കുന്നയാള്‍ ഉപയോഗിക്കുന്ന ടെലികോം ഓപ്പറേറ്ററുടെ ഔദ്യോഗിക റെക്കോര്‍ഡിലുള്ള പേര് (സിം എടുക്കുമ്പോള്‍ നല്‍കിയ പേര്) സ്‌ക്രീനില്‍ തെളിയും
ഇനി 'അജ്ഞാത നമ്പര്‍' കണ്ട് തലപുകക്കേണ്ട, വിളിക്കുന്നത് ആരെന്ന് ഫോണില്‍ കാണാം; നവംബര്‍ ഒന്ന് മുതല്‍ പുതിയ നിയമം വരുന്നു
Published on: 

ഫോണിലേക്ക് ഒരു അജ്ഞാത നമ്പര്‍ വരുമ്പോള്‍ 'ഇത് ആരായിരിക്കും?' എന്ന ചിന്ത ഒട്ടുമിക്ക പേര്‍ക്കും ഉണ്ടാകും. എന്നാല്‍ നവംബര്‍ ഒന്നു മുതല്‍ ആ ശങ്ക വേണ്ടിവരില്ല. വിളിക്കുന്ന ആളുടെ പേരും നമ്പറും നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കുന്ന 'കോളിംഗ് നെയിം പ്രസന്റേഷന്‍' (സിഎന്‍എപി) സംവിധാനം നവംബര്‍ ഒന്നു മുതല്‍ നടപ്പാക്കാന്‍ ടെലികോം വകുപ്പ് സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്പാം കോളുകളും തട്ടിപ്പുകളും തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം. 4ജി, 5ജി മൊബൈല്‍ നെറ്റ്വര്‍ക്കുകളിലാണ് ഈ സേവനം ലഭ്യമാവുക.

എന്താണ് സിഎന്‍എപി? ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

ടെലികോം ഓപ്പറേറ്റര്‍മാരുടെ ഔദ്യോഗിക വരിക്കാരുടെ വിവരങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന, ഇന്ത്യയുടെ ഔദ്യോഗിക കോളര്‍ ഐഡന്റിഫിക്കേഷന്‍ സിസ്റ്റമാണ് സിഎന്‍എപി. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഒരു കോള്‍ വരുമ്പോള്‍ നിങ്ങളുടെ ഫോണ്‍ സ്‌ക്രീനില്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ തെളിയും. ഒന്ന്, വിളിക്കുന്ന ആളുടെ നമ്പര്‍ കാണിക്കും. രണ്ടാമത്തേത്, നിങ്ങളുടെ ഫോണില്‍ ഈ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ നല്‍കിയ പേരും തെളിയും. എന്നാല്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കില്‍, വിളിക്കുന്നയാള്‍ ഉപയോഗിക്കുന്ന ടെലികോം ഓപ്പറേറ്ററുടെ ഔദ്യോഗിക റെക്കോര്‍ഡിലുള്ള പേര് (സിം എടുക്കുമ്പോള്‍ നല്‍കിയ പേര്) സ്‌ക്രീനില്‍ തെളിയും. അതായത് കോളര്‍ ഐഡി ആപ്പുകളെ ആശ്രയിക്കാതെ തന്നെ ഒഫീഷ്യല്‍ റെക്കോര്‍ഡിലുള്ള വ്യക്തിഗത വിവരങ്ങള്‍ കാണാനാകും.

ഇന്ത്യയ്ക്കുള്ളിലെ കോളുകള്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. എന്നാല്‍ അന്താരാഷ്ട്ര കോളുകള്‍ വരുമ്പോള്‍ സ്‌ക്രീനില്‍ 'ഇന്റര്‍നാഷണല്‍ കോള്‍' എന്ന് മാത്രമായിരിക്കും പ്രദര്‍ശിപ്പിക്കുക. 2ജി, 3ജി നെറ്റ്വര്‍ക്കുകളിലും ലാന്‍ഡ്ലൈനുകളിലും ഈ സംവിധാനം നടപ്പാക്കുന്നത് പിന്നീട് പരിഗണിക്കുമെന്നും ടെലികോം വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇനി 'അജ്ഞാത നമ്പര്‍' കണ്ട് തലപുകക്കേണ്ട, വിളിക്കുന്നത് ആരെന്ന് ഫോണില്‍ കാണാം; നവംബര്‍ ഒന്ന് മുതല്‍ പുതിയ നിയമം വരുന്നു
സ്ത്രീകളുടെ ശരീരത്തിൽ ഒരു 'പുതിയ' അവയവം! ഉപയോഗശൂന്യം എന്ന് ഡോക്ടർമാർ വിധിയെഴുതിയ 'റെറ്റെ ഓവറി'

സുരക്ഷയും വരിക്കാരുടെ സ്വകാര്യതയും

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി 'സെക്യൂരിറ്റി ബൈ ഡിസൈന്‍' രീതിയിലാണ് ഈ സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് ഒരു കോള്‍ അവസാനിച്ചാല്‍, ആ കോളര്‍ ഐഡി അന്വേഷണ വിവരങ്ങള്‍ സിസ്റ്റത്തില്‍ സൂക്ഷിച്ചുവെക്കാന്‍ പാടില്ല. കൂടാതെ, 'കോളിംഗ് ലൈന്‍ ഐഡന്റിഫിക്കേഷന്‍ റെസ്ട്രിക്ഷന്‍' സൗകര്യം ഔദ്യോഗികമായി ഉപയോഗിക്കുന്ന വ്യക്തികളുടെ പേരുകള്‍ ഫോണ്‍ സ്‌ക്രീനില്‍ തെളിയുകയുമില്ല.

അതേസമയം, വ്യാപാര സ്ഥാപനങ്ങള്‍ക്കും ബള്‍ക്ക് കണക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്കും സിമ്മില്‍ നല്‍കിയിട്ടുള്ള വ്യക്തിഗത പേരിന് പകരം തങ്ങളുടെ ഔദ്യോഗിക ബ്രാന്‍ഡ് നാമം പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഇതിനായി ട്രേഡ് മാര്‍ക്ക് രജിസ്ട്രിയില്‍ ഉപയോക്താവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ട്രേഡ് മാര്‍ക്കോ, ജിഎസ്ടി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ട്രേഡ് നാമോ ആയിരിക്കണം നല്‍കേണ്ടത്. അനുബന്ധ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ടെലികോം കമ്പനികള്‍ ഈ പേരുകള്‍ അംഗീകരിക്കുകയുള്ളൂ. നിലവിലുള്ള വരിക്കാര്‍ തങ്ങളുടെ ഇഷ്ടാനുസൃതമായ ബ്രാന്‍ഡ് പേര് അപ്ഡേറ്റ് ചെയ്യുന്നതിനായി ബന്ധപ്പെട്ട ഓപ്പറേറ്റര്‍മാര്‍ക്ക് അപേക്ഷ നല്‍കേണ്ടതുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി 4ജി, 5ജി നെറ്റ്വര്‍ക്കുകളില്‍ നടത്തിയ വിജയകരമായ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ടെലികോം വകുപ്പ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2024 ഫെബ്രുവരിയില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയ ശുപാര്‍ശകളില്‍, ഉപയോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ മാത്രം സിഎന്‍എപി നല്‍കാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ 2025 ഒക്ടോബറില്‍ ടെലികോം വകുപ്പ് മുന്നോട്ടുവെച്ച, 'എല്ലാ ഉപയോക്താക്കള്‍ക്കും സിഎന്‍എപി ലഭ്യമാക്കുക' എന്ന നിര്‍ദ്ദേശം ട്രായ് അംഗീകരിക്കുകയായിരുന്നു.

Summary

India is set to introduce Calling Name Presentation (CNAP), a caller identification service designed to display the caller’s registered name and phone number on the recipient’s screen. According to the supplied report, the Department of Telecommunications has directed service providers to implement the system from November 1, 2026, across 4G and 5G mobile networks. CNAP will use official subscriber records maintained by telecom operators, allowing users to identify callers without relying on third-party caller ID applications. If a number is saved in the recipient’s contacts, the saved name will appear; otherwise, the caller’s name registered with the telecom operator will be displayed. For international calls, the screen will display 'International Call'.

Madism Digital
madismdigital.com