സ്ത്രീകളുടെ ശരീരത്തിൽ ഒരു 'പുതിയ' അവയവം! ഉപയോഗശൂന്യം എന്ന് ഡോക്ടർമാർ വിധിയെഴുതിയ 'റെറ്റെ ഓവറി'

സ്ത്രീകളുടെ പ്രത്യുൽപാദന വ്യവസ്ഥയിലെ ഒരു ഘടനയെക്കുറിച്ച് ഇത്രയും കാലം വേണ്ടത്ര ഗവേഷണം നടന്നില്ലെന്നതും അതിന്റെ ധർമം വ്യക്തമല്ലാത്തതിനാൽ അതിനെ പ്രയോജനരഹിതമായി കണക്കാക്കിയതും സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്
സ്ത്രീകളുടെ ശരീരത്തിൽ ഒരു 'പുതിയ' അവയവം! ഉപയോഗശൂന്യം എന്ന് ഡോക്ടർമാർ വിധിയെഴുതിയ 'റെറ്റെ ഓവറി'
Published on: 

സ്ത്രീകളുടെ ശരീരത്തിൽ ഒരു 'പുതിയ' അവയവം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. പുതിയത് എന്നാൽ, ഏകദേശം നൂറ് വർഷം മുമ്പ് ഉപയോഗശൂന്യം എന്ന് കരുതി ഏഴുതിത്തള്ളിയ ഒരു അവയവം. ഈ അവയവത്തിന് നിർണായകമായ പല ജോലികളുമുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ.

റെറ്റെ ഓവറി എന്നാണ് ഈ പുതിയ അവയവത്തിന്റെ പേര്. അണ്ഡാശയത്തിലുള്ള ഒരു ചെറിയ ഘടന ആണിത്. 1870ലാണ് ഈ ഘടന ആദ്യമായി ഡോക്ടർമാരുടെ കണ്ണിൽപ്പെടുന്നത്. പക്ഷേ അതിനും മുമ്പ് തന്നെ ഗ്രെയ്സ് അനാട്ടമി എന്ന ഹ്യൂമൻ അനാട്ടമി റെഫറൻസ് ബുക്കിൽ ഈ അവയവത്തെ കുറിച്ച് പരാമർശമുണ്ടായിരുന്നു. അതും റെറ്റെ ഓവറിയുടെ ചിത്രരേഖയടക്കം. അന്ന് പക്ഷേ, ഇതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല എന്ന കണ്ടെത്തലിനെ തുടർന്ന് ശാസ്ത്രജ്ഞർ ഇതിനെ അവഗണിച്ചു വിട്ടു. പതിയെ, മെഡിക്കൽ ടെക്സ്റ്റ് ബുക്കുകളിൽ നിന്ന് പോലും റെറ്റെ ഓവറി അപ്രത്യക്ഷമായി.

എന്നാൽ 2024ൽ നടന്ന ഒരു പഠനം ഈ മുൻവിധികളെ മാറ്റിമറിച്ചു. റീഡിസ്കവറിങ് റെറ്റെ ഓവറി എന്ന ഈ രഹസ്യ അവയവം അണ്ഡാശയത്തിന്റെ ആകെയുള്ള പ്രവർത്തനത്തെ സ്വാധീനിക്കുന്നതായി കണ്ടെത്തി. പിന്നാലെ ഇതിൽ കൂടുതൽ ധാരണ വരുത്തേണ്ടതുണ്ടെന്ന് വാദങ്ങളുയർന്നു. അടുത്തിടെ ഈ വിഷയത്തിൽ ചർച്ചകൾ കനക്കുകയും ചെയ്തു. സ്ത്രീശരീരത്തെ കുറിച്ചുള്ള പഠനങ്ങൾക്ക് ചരിത്രപരമായി ലഭിച്ച പ്രാധാന്യക്കുറവിനെ കുറിച്ചും വൈദ്യശാസ്ത്ര ഗവേഷണത്തിൽ നിലനിന്നിരുന്ന ലിംഗപരമായ പക്ഷപാതത്തെ കുറിച്ചുമൊക്കെയാണ് നിലവിൽ ചർച്ചകൾ കേന്ദ്രീകരിക്കുന്നത്.

സ്ത്രീകളുടെ ശരീരത്തിൽ ഒരു 'പുതിയ' അവയവം! ഉപയോഗശൂന്യം എന്ന് ഡോക്ടർമാർ വിധിയെഴുതിയ 'റെറ്റെ ഓവറി'
പോപ്പ് ലിയോ പതിനാലാമന് ബാധിച്ചത് 'അഡിനോകാർസിനോമ' ശ്വാസകോശ അർബുദം; രോഗത്തെ കുറിച്ച് അറിയാം

2024ലെ ഗവേഷണവുമായി ബന്ധപ്പെട്ട് ഹാസ്യനടിയായ മിഷേൽ വുൾഫ് പങ്കുവെച്ച ടിക്‌ടോക് വീഡിയോ വൈറലായതോടെയാണ് വിഷയം സമൂഹമാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധ നേടിയത്. സ്ത്രീകളുടെ പ്രത്യുൽപാദന വ്യവസ്ഥയിലെ ഒരു ഘടനയെക്കുറിച്ച് ഇത്രയും കാലം വേണ്ടത്ര ഗവേഷണം നടന്നില്ലെന്നതും അതിന്റെ ധർമം വ്യക്തമല്ലാത്തതിനാൽ അതിനെ പ്രയോജനരഹിതമായി കണക്കാക്കിയതും സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്.

എന്താണ് റെറ്റെ ഓവറി?

അണ്ഡാശയത്തിന് താഴെയായി സ്ഥിതി ചെയ്യുന്ന, മൂന്ന് ഭാഗങ്ങളായി തിരിക്കപ്പെട്ടിരിക്കുന്ന കോശ ശൃംഖലയാണ് റെറ്റെ ഓവറി. Extraovarian Rete (EOR), Connecting Rete (CR), Intraovarian Rete (IOR) എന്നിങ്ങനെയാണ് ഈ ഭാഗങ്ങൾക്ക് പേര്. ആൺ ശരീരത്തിലെ അണ്ഡാശയങ്ങളിലെ 'റെറ്റെ ടെസ്റ്റിസ്' (Rete testis) എന്ന ഭാഗത്തിന് തുല്യമായ നിർമ്മാണമാണ് ഇത്. ഗർഭപാത്രത്തിൽ ഭ്രൂണം വളരുമ്പോൾ ലിംഗനിർണ്ണയ ഘട്ടത്തിൽ ഉണ്ടാകുന്ന ഒരു സ്വാഭാവിക ശേഷിപ്പാണിത്.

ഈ ഘടന പ്രോട്ടീൻ ഉത്പാദിപ്പിക്കുകയും ഇത് നേരിട്ട് ഒരു കുഴൽ വഴി ഗർഭപാത്രത്തിലെത്തിക്കുകയും ചെയ്യുന്നതായി പുതിയ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഹോർമോൺ ഉത്പാദനത്തെ സ്വാധീനിക്കുന്നു:

പ്രായപൂർത്തിയാകുന്ന ഘട്ടത്തിലും പ്രത്യുത്പാദന പ്രായത്തിലും ഈ നാളികളിലെ കോശങ്ങൾ ചില സിഗ്നലുകൾ പുറപ്പെടുവിക്കുകയും അണ്ഡാശയത്തിന്റെ ഹോർമോൺ പ്രവർത്തനങ്ങളെ (ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയുടെ നിയന്ത്രണം) പിന്തുണയ്ക്കുകയും ചെയ്യുന്നു.

സ്ത്രീകളുടെ ശരീരത്തിൽ ഒരു 'പുതിയ' അവയവം! ഉപയോഗശൂന്യം എന്ന് ഡോക്ടർമാർ വിധിയെഴുതിയ 'റെറ്റെ ഓവറി'
വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും സ്ഥിരമായി കഴിച്ചാല്‍ പണികിട്ടും; മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ

ചില പഠനങ്ങൾ അനുസരിച്ച്, അണ്ഡാശയത്തിനുള്ളിലെ അണ്ഡങ്ങളുടെ (Oocytes) വളർച്ചയെയും വികാസത്തെയും സജീവമാക്കുന്നതിനും ക്രമീകരിക്കുന്നതിനും റെറ്റെ ഓവറിയിൽ നിന്നുള്ള കോശങ്ങൾ സഹായിക്കുന്നുണ്ട്. ലിംഗഭേദം രൂപപ്പെടുന്ന ഘട്ടത്തിൽ പ്രത്യുത്പാദന വ്യവസ്ഥ ശരിയായ രീതിയിൽ വികസിക്കാൻ സഹായിക്കുന്ന ഒരു അടിസ്ഥാന ഘടനയായി ഇത് പ്രവർത്തിക്കുന്നു.

ചുരുക്കത്തിൽ അണ്ഡാശയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിൽ നിർണായക പങ്കാണ് റെറ്റെ ഓവറി വഹിക്കുന്നത്.

വിമർശിക്കപ്പെടണം ഈ അവഗണന

അടിസ്ഥാന ശരീരശാസ്ത്രം ഒന്നുതന്നെയാണെന്ന അനുമാനത്തിൽ ഗവേഷണ സ്ഥാപനങ്ങൾ പുരുഷശരീരങ്ങളെ മാത്രം സൗകര്യപൂർവ്വം ആശ്രയിച്ചതായി നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹോർമോൺ വ്യതിയാനങ്ങൾ മൂലം സ്ത്രീകളുടെ ശരീരം ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് 'വളരെ സങ്കീർണ്ണമാണ്' എന്ന് ലേബൽ ചെയ്യുന്നതിലും ശാസ്ത്ര സമൂഹം കുറ്റക്കാരാണ്.

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കനുസരിച്ച്, സ്ത്രീകൾ ജനസംഖ്യയുടെ പകുതിയോളം വരുമെങ്കിലും, സ്വകാര്യ ആരോഗ്യ സംരക്ഷണ നിക്ഷേപത്തിന്റെ 6 ശതമാനം മാത്രമാണ് അവർക്കായി ലഭിക്കുന്നത്. മൈഗ്രേൻ, എൻഡോമെട്രിയോസിസ്, ഉത്കണ്ഠാ വൈകല്യങ്ങൾ തുടങ്ങി സ്ത്രീകളെ ബാധിക്കുന്ന പല ആരോഗ്യസ്ഥിതികളും വേണ്ടത്ര ഫണ്ടിംഗ് ലഭിക്കാത്ത മേഖലകളാണെന്നും 'നേച്ചർ' ജർണലിലെ ഒരു ലേഖനം ചൂണ്ടിക്കാണിക്കുന്നു.

Summary

Scientists have discovered a ‘new’ organ in the female body. New, that is, in the sense that it was dismissed as useless nearly a hundred years ago. According to recent findings, this organ may serve several important functions.

Called the rete ovarii, it is a small structure located in the ovaries. The structure was first observed by doctors in 1870. However, it had been mentioned even earlier in Gray’s Anatomy, a reference book on human anatomy, which also included an illustration of the rete ovarii.

At the time, scientists believed the structure served little purpose and chose to ignore it. Gradually, the rete ovarii disappeared even from medical textbooks

Madism Digital
madismdigital.com