ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസില്‍ തകർന്ന് ആംആദ്മി പാര്‍ട്ടി; ഇനി കെജ്രിവാളിന് മുന്നിലെന്ത്?

ഛദ്ദ വീണുപോയത് കേന്ദ്രമന്ത്രിസ്ഥാന വാഗ്ദാനത്തിലെന്ന് ആംആദ്മി പാർട്ടി
ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസില്‍ തകർന്ന് ആംആദ്മി പാര്‍ട്ടി; ഇനി കെജ്രിവാളിന് മുന്നിലെന്ത്?
Published on

ആംആദ്മി പാര്‍ട്ടി സമീപകാലത്ത് നേരിട്ടില്ലാത്ത വമ്പന്‍ അട്ടിമറിയാണ് രാഘവ് ഛദ്ദ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതി മാലിവാള്‍, ഹര്‍ഭജന്‍ സിങ്, രാജീന്ദര്‍ ഗുപ്ത, വിക്രം സാഹ്നി, അശോക് മിത്തല്‍, സന്ദീപ് പഥക്ക് തുടങ്ങിയ ആംആദ്മി പാർട്ടിയുടെ സുപ്രധാന പദവികളിലിരിക്കുന്ന ആറ് നേതാക്കള്‍ തനിക്കൊപ്പം ബിജെപിയിലേക്ക് ചേക്കേറുമെന്നായിരുന്നു ഛദ്ദയുടെ പ്രഖ്യാപനം. പാർട്ടി പിളർത്തിയാണ് ബിജെപിക്കൊപ്പം ഛദ്ദയുടെ യാത്ര തുടങ്ങുന്നത്, ഈ നീക്കം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിർണായക മാറ്റങ്ങള്‍ക്ക് കാരണമാകും. എഎപിയില്‍നിന്നുള്ള വിവേചനവും അഴിമതി വിരുദ്ധ പോരാട്ടത്തില്‍നിന്നുള്ള പാര്‍ട്ടിയുടെ നയപരമായ വ്യതിയാനവുമാണ് പുതിയ നീക്കത്തിന് പ്രേരിപ്പിച്ചതെന്നുമാണ് ഛദ്ദയുടെ വിശദീകരണം. എന്നാല്‍ കേന്ദ്രമന്ത്രി സ്ഥാനമെന്ന മോഹന വാഗ്ദാനത്തില്‍ വീണുപോയതാണ് ഛദ്ദയെന്നാണ് എഎപിയുടെ ആരോപണം.

ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസില്‍ തകർന്ന് ആംആദ്മി പാര്‍ട്ടി; ഇനി കെജ്രിവാളിന് മുന്നിലെന്ത്?
കന​ഗൊലു vs എംവി നികേഷ് കുമാർ യുദ്ധത്തിൽ ആര്? വിധിയെഴുത്തിന് ശേഷമുള്ള ട്രെൻഡ് ഇങ്ങനെ

പാര്‍ലമെന്റില്‍ ബിജെപി ഭരണകൂടത്തിനെതിരെ അതിശക്തമായി നിലകൊണ്ട യുവ നേതാവെന്ന നിലയില്‍ ഛദ്ദയെ എഎപിയുടെ നട്ടെല്ലുകളിലൊന്നായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ ബിജെപിക്കെതിരായി ഉന്നയിച്ച വിമര്‍ശനങ്ങള്‍ പ്രത്യയശാസ്ത്ര പ്രശ്‌നമായിരുന്നില്ലെന്ന് കൂടുമാറ്റത്തിലൂടെ യുവ എംപി തെളിയിക്കുമ്പോള്‍ തകരുന്ന എഎപിയില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസ്യതയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി ബിജെപിയിലേക്ക് ചേക്കേറുന്നത് അതീവ ഗുരുതര പ്രത്യയശാസ്ത്ര ചോര്‍ച്ചയാണെന്ന നിരന്തരം വിമര്‍ശിച്ച പാര്‍ട്ടിയാണ് എഎപി. ഛദ്ദയും താക്കോല്‍ സ്ഥാനത്തിനിരിക്കുന്ന ആറ് പേരും കൂടുമാറുന്നതോടെ ഈ വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കാന്‍ എഎപിക്ക് സാധിക്കാതെ വരും.

ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസില്‍ തകർന്ന് ആംആദ്മി പാര്‍ട്ടി; ഇനി കെജ്രിവാളിന് മുന്നിലെന്ത്?
ലണ്ടൻ പ്രൈഡ്!

പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന പുതിയ നീക്കങ്ങള്‍ എഎപിയെ പൂര്‍ണമായും ഇല്ലാതാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഓപ്പറേഷന്‍ ലോട്ടസ് ആണ് ഛദ്ദയെയും സംഘത്തെയും ബിജെപിയിലെത്തിച്ചതെന്നും ഇപ്പോള്‍ നടക്കുന്ന പ്രവൃത്തികള്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നുമാണ് എഎപി നേതാവ് സഞ്ജയ് സിങ് പ്രതികരിച്ചത്. പഞ്ചാബിലെ ജനങ്ങള്‍ ആ ഏഴു പേര്‍ക്കും മാപ്പ് നല്‍കില്ലെന്നും. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പഞ്ചാബിലെ ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്നും സഞ്ജയ് സിങ് കുറ്റപ്പെടുത്തുന്നുണ്ട്. പക്ഷേ ഈ പ്രതിരോധ വാക്കുകള്‍ എഎപിയെ പൂര്‍ണമായും രക്ഷപ്പെടുത്തില്ല.

ഡല്‍ഹിയില്‍ എഎപിയുടെ നില പരുങ്ങലിലാണ്, മദ്യ കുംഭകോണ കേസില്‍ കെജ്രിവാള്‍ ജയില്‍ മോചിതനായെങ്കിലും ഡല്‍ഹിയില്‍ പാര്‍ട്ടിക്കുണ്ടായ ആഘാതം മറികടക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നത് വസ്തുതയാണ്. ജനാധിപത്യ മൂല്യങ്ങള്‍ കാറ്റില്‍ പറത്തിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യപ്പെട്ടതെന്നും തെളിയിക്കപ്പെട്ടിട്ടും എഎപിക്ക് ശക്തമായി തിരിച്ചുവരാന്‍ കഴിയാത്തത് ഛദ്ദയെപ്പോലുള്ളവരുടെ വിമത വെല്ലുവിളിയാണെന്നാണ് വിലയിരുത്തല്‍. പഞ്ചാബിലും ഡല്‍ഹിയിലും സമാനതലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കെജ്രിവാളിനെതിരെ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഘവ് ഛദ്ദയെ അടുത്തിടെ രാജ്യസഭയിലെ എഎപി ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്ന് നീക്കി പകരം അശോക് മിത്തലിനെ നിയമിച്ചതാണ് സമീപകാലത്ത് ഭിന്നത രൂക്ഷമാക്കിയത്. ഇനിയും കൊഴിഞ്ഞുപോക്ക് തുടര്‍ന്നാല്‍ കെജ്രിവാളും സംഘവും തുടച്ചുനീക്കപ്പെടും.

English Summary: The Aam Aadmi Party is facing a serious internal crisis amid claims of BJP’s “Operation Lotus,” with reports of key leaders like Raghav Chadha potentially defecting. This development challenges the party’s anti-corruption image and weakens its credibility. With growing internal dissent and political pressure, Arvind Kejriwal must act quickly to stabilize the party, rebuild public trust, and prevent further setbacks, especially in Delhi and Punjab.

Related Stories

No stories found.
Madism Digital
madismdigital.com