യുവാക്കള്‍ മാറ്റിയെഴുതുന്ന ഇന്ത്യന്‍ രാഷ്ട്രീയം; സിജെപി അണ്ണാ ഹസാരെ സമരത്തിന്റെ ആവര്‍ത്തനമോ?

2011-ല്‍ രാജ്യത്തെ അഴിമതിക്കെതിരെ അന്ന ഹസാരെയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന 'ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍' പ്രസ്ഥാനത്തെയാണ് ഈ പുതിയ ജനകീയ മുന്നേറ്റം ഓര്‍മ്മിപ്പിക്കുന്നത്
യുവാക്കള്‍ മാറ്റിയെഴുതുന്ന ഇന്ത്യന്‍ രാഷ്ട്രീയം; സിജെപി അണ്ണാ ഹസാരെ സമരത്തിന്റെ ആവര്‍ത്തനമോ?
Published on

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാന്‍ പോന്ന മറ്റൊരു ജനകീയ മുന്നേറ്റത്തിന്റെ തുടക്കമാണോ ഇത് എന്ന ചോദ്യമുയര്‍ത്തി, സോഷ്യല്‍ മീഡിയയെയും യുവതലമുറയെയും സാക്ഷിയാക്കി രാജ്യം ഒരു പുതിയ രാഷ്ട്രീയ പ്രതിഭാസത്തിന് വേദിയാകുകയാണ്. വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്‍സ്റ്റാഗ്രാമില്‍ 22 മില്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കി തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാര്‍ട്ടി' ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു നിര്‍ണ്ണായക ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നു. ഡല്‍ഹിയില്‍ വെച്ച് പാര്‍ട്ടിയുടെ മുഖ്യ വക്താക്കളായ സൗരവ് ദാസ്, വിജേത ദാഹിയ, അശുതോഷ് രാങ്ക എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെയാണ് ഈ മുന്നേറ്റം ശ്രദ്ധേയമാവുന്നത്.

2011-ല്‍ രാജ്യത്തെ അഴിമതിക്കെതിരെ അന്ന ഹസാരെയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന 'ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍' പ്രസ്ഥാനത്തെയാണ് ഈ പുതിയ ജനകീയ മുന്നേറ്റം ഓര്‍മ്മിപ്പിക്കുന്നത്. അന്ന് ജന്തര്‍ മന്ദിറില്‍ അണിനിരന്ന ജനക്കൂട്ടം യുപിഎ സര്‍ക്കാരിന്റെ അടിത്തറ ഇളക്കിയെങ്കില്‍, 15 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു പ്രക്ഷോഭത്തിന് കോക്രോച്ച് ജനതാ പാര്‍ട്ടി ഒരുങ്ങുമ്പോള്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ തികഞ്ഞ ജാഗ്രതയിലാണ്. തൊഴിലില്ലാത്ത ഇന്ത്യന്‍ യുവാക്കളെ സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് 'പാറ്റകള്‍' എന്ന് വിശേഷിപ്പിച്ചതില്‍ നിന്നാണ് ഈ സംഘടനയുടെ പേരിന്റെ ഉത്ഭവം. ബോസ്റ്റണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, ദളിത് സമൂഹത്തില്‍ നിന്നുള്ള യുവനേതാവ് അഭിജീത് ദിപ്‌കെയാണ് സി.ജെ.പിയുടെ സ്ഥാപകന്‍. സിബിഎസ്ഇ, നീറ്റ് പരീക്ഷാ നടത്തിപ്പിലെ വന്‍ പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ഇവരുടെ അടിയന്തര സമരം.

യുവാക്കള്‍ മാറ്റിയെഴുതുന്ന ഇന്ത്യന്‍ രാഷ്ട്രീയം; സിജെപി അണ്ണാ ഹസാരെ സമരത്തിന്റെ ആവര്‍ത്തനമോ?
ഇന്ത്യ നേരിടുന്നത് അതീവ പാരിസ്ഥിതിക പ്രതിസന്ധി; വായുമലിനീകരണവും ജലക്ഷാമവും വലിയ ഭീഷണി

സമാനകളും വ്യത്യാസങ്ങളും

2011-ലെ അണ്ണാ ഹസാരെ സമരവും 2026-ലെ സി.ജെ.പി സമരവും തമ്മില്‍ സമാനതകളുണ്ടെങ്കിലും വലിയ വ്യത്യാസങ്ങളുമുണ്ട്. അന്ന് മുതിര്‍ന്ന ഗാന്ധിയന്‍ നേതാവ് അണ്ണാ ഹസാരെ പ്രസ്ഥാനത്തെ നയിച്ചപ്പോള്‍, ഇന്ന് ബോസ്റ്റണിലെ യുവ ഡിജിറ്റല്‍ ജനറേഷന്‍ നേതാവായ അഭിജീത് ദിപ്‌കെയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. അക്കാലത്ത് മുഖ്യധാരാ മാധ്യമങ്ങളും നേരിട്ടുള്ള ജനസമ്പര്‍ക്കവുമായിരുന്നു സമരത്തിന്റെ പ്രധാന ആയുധമെങ്കില്‍, ഇന്ന് ഇന്‍സ്റ്റാഗ്രാമിലെ ദശലക്ഷക്കണക്കിന് ഫോളോവേഴ്സാണ് സി.ജെ.പിയുടെ കരുത്ത്.

ഭരണകൂടങ്ങളുടെ സമീപനത്തിലും പ്രകടമായ മാറ്റമുണ്ട്. അന്ന് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാവുകയും ഒടുവില്‍ നിഷ്‌ക്രിയമാവുകയും ചെയ്ത സ്ഥാനത്ത്, വിയോജിപ്പുകളോട് ഒട്ടും സഹിഷ്ണുത കാട്ടാത്ത നിലവിലെ മോദി സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി സി.ജെ.പിയുടെ 'ത' അക്കൗണ്ട് ഇതിനകം തന്നെ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അന്ന് കിരണ്‍ ബേദി, അനുപം ഖേര്‍, ബാബ രാംദേവ് തുടങ്ങിയ പ്രമുഖരുടെ വലിയൊരു നിര തന്നെ അണ്ണാ ഹസാരെയ്‌ക്കൊപ്പം പരസ്യമായി അണിനിരന്നപ്പോള്‍, ഇന്ന് ലഡാക്കിലെ പ്രമുഖ നേതാവ് സോനം വാങ്ചുക്ക് മാത്രമാണ് സി.ജെ.പിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് വന്നിട്ടുള്ളത്.

യുവാക്കള്‍ മാറ്റിയെഴുതുന്ന ഇന്ത്യന്‍ രാഷ്ട്രീയം; സിജെപി അണ്ണാ ഹസാരെ സമരത്തിന്റെ ആവര്‍ത്തനമോ?
കാവിവേഷം അഴിക്കാത്ത അണ്ണാമലൈ; വരാനിരിക്കുന്നത് ബിജെപിയുടെ അനുബന്ധ പാർട്ടിയെന്ന നാടകം? ലക്ഷ്യം ദ്രാവിഡ മനസിലേക്കുള്ള കുറുക്കുവഴി?

അണ്ണാ ഹസാരെയുടെ സമരത്തിന് പിന്നില്‍ ആര്‍.എസ്.എസ് കേഡര്‍മാരുടെ വലിയ പിന്തുണയുണ്ടായിരുന്നുവെന്നും, അത് പില്‍ക്കാലത്ത് കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സഹായിച്ച ഒരു കൃത്യമായ പ്ലാന്‍ ആയിരുന്നുവെന്നും ചരിത്രം വ്യക്തമാക്കുന്നുണ്ട്. അന്ന് ആ സമരത്തില്‍ നിന്ന് ഉദയം ചെയ്ത അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഇന്ന് കേന്ദ്ര സര്‍ക്കാരിന് വലിയൊരു തലവേദനയാണ്. ശ്രീലങ്കയിലും ബംഗ്ലാദേശിലും 'ജെന്‍ സി' യുവതലമുറ നടത്തിയ വിപ്ലവകരമായ ഭരണമാറ്റങ്ങള്‍ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ യുവജന മുന്നേറ്റത്തെ നിസ്സാരമായി കാണാനാകില്ല. സി.ജെ.പി എന്നത് ആം ആദ്മി പാര്‍ട്ടിയുടെ മറ്റൊരു മുഖമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഇപ്പോള്‍ത്തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശക്തമാണ്. ഡല്‍ഹിയില്‍ സമരത്തിനെത്തുന്ന നിമിഷം താന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് അഭിജീത് ദിപ്‌കെ വ്യക്തമാക്കിക്കഴിഞ്ഞു.

ഒരു 'മീം' ആയി ഒടുങ്ങുമോ?

കോക്രോച്ച് ജനതാ പാര്‍ട്ടി കേവലം ഒരു 'മീം' ആയി ഒടുങ്ങുമോ അതോ രാജ്യത്ത് ശാശ്വതമായ മാറ്റം ഉണ്ടാക്കുമോ എന്നത് വരും ദിവസങ്ങളില്‍ കണ്ടറിയേണ്ടതാണ്. എന്നാല്‍, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന 'ഇന്ത്യ' മുന്നണിയെപ്പോലും മറി കടന്ന് രാജ്യത്തെ പ്രധാന പ്രതിപക്ഷ ഇടം ഈ യുവജന കൂട്ടായ്മ കൈക്കലാക്കുമോ എന്ന ആശങ്ക ഇപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ക്കുമുണ്ട്. സോനം വാങ്ചുക്കിനെപ്പോലെ വലിയ ജനസ്വാധീനവും വിശ്വാസ്യതയുമുള്ള നേതാക്കള്‍ ഇവര്‍ക്കൊപ്പം അണിനിരക്കുന്നത് ഈ മുന്നേറ്റത്തിന്റെ രാഷ്ട്രീയ ആഴം വര്‍ദ്ധിപ്പിക്കുന്നു.

Summary

English Summ-ary: A new political phenomenon is attracting national attention in India. The Cockroach Janata Party (CJP) has emerged as a viral movement, gaining an astonishing 22 million Instagram followers within just two weeks. The development has sparked discussions about whether it could evolve into a significant grassroots political force capable of influencing Indian politics. The movement gained further visibility after its key spokespersons, Saurav Das, Vijeta Dahiya, and Ashutosh Rank, addressed a press conference in Delhi. With strong engagement from social media users and the younger generation, CJP has become a subject of intense political debate across the country.

Madism Digital
madismdigital.com