തോറ്റാൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ ഭാവി ഉലയും; ലീഗ് മുന്നണി വിടും?

കുഞ്ഞാലിക്കുട്ടി കടുത്ത തീരുമാനങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കാന്‍ സാധ്യത
തോറ്റാൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ ഭാവി ഉലയും; ലീഗ് മുന്നണി വിടും?
Published on

കേരളത്തിൽ ഭരണം ഉറപ്പിക്കാനായില്ലെങ്കിൽ കോൺ​ഗ്രസിനെ കാത്തിരിക്കുന്ന വൻ പ്രതിസന്ധി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് സ്ഥാന ചലനമുണ്ടാകും. നേരത്തെ രാഷ്ട്രീയ വനവാസം പ്രഖ്യാപിച്ചിരിക്കുന്ന സതീശന് വാക്കുപാലിക്കേണ്ടി വന്നാൽ മുൻനിര നേതാക്കൾ പാർട്ടിയിൽനിന്ന് മാറിനിൽക്കേണ്ടി സാഹചര്യം വരെ ഉടലെടുത്തേക്കാം. പ്രതിപക്ഷ നേതാവിന്റെ വിശ്വസ്തരായ നേതാക്കൾ ഭൂരിഭാ​ഗം പേർക്കും കനത്ത തിരിച്ചടിയാവും പാർട്ടിക്കുള്ളിൽനിന്ന് നേരിടേണ്ടിവരിക. സതീശൻ രാഷ്ട്രീയ വനവാസത്തിൽ പ്രവേശിച്ചാൽ ഇതര ​ഗ്രൂപ്പുകൾ നയിക്കുന്ന ആഭ്യന്തര യുദ്ധത്തിന്റെ ഫലമായി വിശ്വസ്തർ പുറത്താക്കപ്പെട്ടാലും അദ്ഭുതപ്പെടാനില്ല.

തോറ്റാൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ ഭാവി ഉലയും; ലീഗ് മുന്നണി വിടും?
സതീശന് ലീ​ഗിന്റെ പച്ചക്കൊടി കെ.സിയെ ചൊടിപ്പിക്കുമോ? മുഖ്യമന്ത്രി പോരിൽ ആധിപത്യം ഉറപ്പിച്ച് വി.ഡി പക്ഷം

കണ്ണൂരിൽ നിയമസഭാ തിര‍ഞ്ഞെടുപ്പിന് മുൻപ് തന്നെ വിമത സ്വരമുയർത്തിയ കെ. സുധാകരന്റെ പുതിയ സാഹചര്യത്തിലെ നീക്കങ്ങളും നിർണായകമാണ്. സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ കെ.സുധാകരനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമാണ്. തിരഞ്ഞെടുപ്പിൽ തോറ്റാൽ ഇരുവരെയും പുറത്താക്കാനുള്ള ആദ്യ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുക സുധാകരനാവും. കെ.സി വേണു​ഗോപാൽ പക്ഷവും രമേശ് ചെന്നിത്തല പക്ഷവും നീക്കത്തിന് മൗനം സമ്മതം മൂളാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ബിജെപിക്ക് സംസ്ഥാനത്ത് വലിയ നേട്ടമുണ്ടാക്കാനായാൽ കെ. സുധാകരൻ കടുത്ത നീക്കത്തിന് മുതിരില്ലെന്നും പ്രവചിക്കാനാവില്ല. സതീശനെ മുഖ്യമന്ത്രിയാക്കരുതെന്ന് നേരത്തെ തന്നെ സുധാകരപക്ഷം നിലപാട് സ്വീകരിച്ചിട്ടുള്ളതാണ്, അതുകൊണ്ടുതന്നെ ഭരണം കിട്ടിയാലും സുധാകരന്റെ നീക്കങ്ങൾ രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

തോറ്റാൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ ഭാവി ഉലയും; ലീഗ് മുന്നണി വിടും?
കിങ് മേക്കർ കെ.സി? അധികാരം ലഭിച്ചാല്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിക്ക് സാധ്യത; 'മുഖ്യമന്ത്രി വോട്ടെടുപ്പിന്' മുന്നിട്ടിറിങ്ങി കെ.എസ്

വട്ടിയൂർക്കാവിൽ തോൽക്കുകയും കോൺ​ഗ്രസിന് ഭരണം ലഭിക്കാതിരിക്കുകയും ചെയ്താൽ കെ. മുരളീധരന്റെ രാഷ്ട്രീയ ഭാവിയും ചോദ്യമുനയിലാവും. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാലിന്റെ കാര്യത്തിലും നിർണായകമായ തീരുമാനങ്ങളുണ്ടായേക്കും. സംസ്ഥാന നേതൃനിരയിലേക്ക് കെ.സി പൂർണമായും കടന്നുവരുകയോ അല്ലെങ്കിൽ പൂർണമായും വിട്ടുനിൽക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായേക്കും. എഐസിസി ചുമതലകൾ നിലനിൽക്കുമ്പോൾ തന്നെ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യമായി കെ.സി ഉണ്ടായിരുന്നു. ഇത് മുഖ്യമന്ത്രി പദം മുന്നിൽകണ്ടാണെന്ന വിലയിരുത്തൽ നേരത്തെ തന്നെ പുറത്തുവരികയും ചെയ്തതാണ്. എന്നാൽ ഭരണം കിട്ടാതെയായാൽ കെ.സിയുടെ നില പരുങ്ങലിലാവും.

ലീ​ഗ് മുന്നണി വിട്ടേക്കും?

മുസ്ലിം ലീ​ഗ് ദീർഘകാലമായി യുഡിഎഫിന്റെ നെടുംതൂണായി നിലകൊണ്ട പാർട്ടിയാണ്. കഴി‍ഞ്ഞ കാലങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കോൺ​ഗ്രസ് വിജയത്തിൽ നിർണായക ശക്തിയായി ലീ​ഗ് നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള സാഹചര്യം അതീവ നിർണായകമാണെന്നാണ് വിലയിരുത്തൽ ലീ​ഗിനുള്ളിലുണ്ട്. ഉമ്മൻ ചാണ്ടി മന്ത്രിസഭയ്ക്ക് സമാനമായി അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ഇത്തവണയും ഭരണം ലഭിച്ചാൽ ലീ​ഗ് ആവശ്യപ്പെടാൻ സാധ്യതയുള്ളത്.

അതേസമയം ഭരണം ലഭിച്ചില്ലെങ്കിൽ കാര്യങ്ങളുടെ ​ഗതി മാറും. പിണറായി വിജയനെ പേരെടുത്ത് പരസ്യമായി വിമർശിക്കാത്ത അപൂർവ്വം ലീ​ഗ് നേതാക്കളിലൊരാളാണ് പി.കെ കുഞ്ഞാലിക്കുട്ടി. പരസ്യമായി വിമർശനങ്ങളില്ലെന്ന് മാത്രമല്ല, പാർട്ടികൾക്ക് അതീതമായി ഇരുവരും തമ്മിൽ സൗഹൃദമുണ്ടെന്നുമുള്ള റിപ്പോർട്ടുകളുമുണ്ട്. സമസ്ത പലതവണ കോൺ​ഗ്രസിനെ പേരെടുത്ത് പറയാതെ വിമർശിച്ചിട്ടുണ്ട്, മുത്തുക്കോയ തങ്ങൾക്ക് വിഷയത്തിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും സിപിഐഎമ്മിനോട് അയിത്തമില്ലെന്ന് സ്ഥാപിക്കാൻ ഇതുവഴി സമസ്തയ്ക്ക് സാധിച്ചിരുന്നു. കേരളത്തിലെ കോൺ​ഗ്രസിൽ പ്രതീക്ഷ നഷ്ടപ്പെട്ടാൽ ലീ​ഗ് കടുത്ത തീരുമാനമെടുക്കില്ലെന്ന് അടിവരയിടാനും ഈ സാഹചര്യത്തിൽ സാധിക്കില്ല, സമസ്തയുടെ സാഹചര്യങ്ങൾ കൂടെ പരി​ഗണിച്ചാവും അത്തരമൊരു തീരുമാനം.

English Summary: If defeated in Kerala, the Indian National Congress could face a major internal crisis, with leadership changes and factional battles intensifying. Uncertainty also looms over the Indian Union Muslim League and its future within the United Democratic Front.

Madism Digital
madismdigital.com