ക്യാമ്പസ് ഓർമ്മകളിൽ വീണ്ടും പ്രണയമഴ പെയ്യിക്കാൻ 'പ്രേംപാറ്റ'; ആവേശം വാനോളമുയർത്തി നവംബർ 27-ന് തിയറ്ററുകളിലേക്ക്

ചിത്രത്തിലെ നായിക ആരാണെന്ന ആകാംക്ഷ തുടരുന്നു
ക്യാമ്പസ് ഓർമ്മകളിൽ വീണ്ടും പ്രണയമഴ പെയ്യിക്കാൻ 'പ്രേംപാറ്റ'; ആവേശം വാനോളമുയർത്തി നവംബർ 27-ന് തിയറ്ററുകളിലേക്ക്
Published on: 

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുത്തൻ ക്യാമ്പസ് പ്രണയകാലം കൊണ്ടുവരാൻ 'പ്രേംപാറ്റ' എത്തുന്നു. കോളേജ് എൻഎസ്എസ് ക്യാമ്പിന്റെ ഹൃദ്യമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ പ്രണയ-ഹാസ്യ ചിത്രം നവംബർ 27-ന് കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. 'ആയിഷ', 'ഇ ഡി' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന 'പ്രേംപാറ്റ'യുടെ പോസ്റ്ററുകളും ട്രെയിലറും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു.

കോളജ് ജീവിതത്തിന്റെ കുസൃതികളും, സൗഹൃദവും, എൻഎസ്എസ് ക്യാമ്പിലെ മറക്കാനാവാത്ത പ്രണയനിമിഷങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളികൾ ആഘോഷിച്ച നിരവധി പുസ്തകങ്ങളിലൂടെ വായനക്കാരുടെ പ്രിയങ്കരനായ എഴുത്തുകാരൻ ലിജീഷ് കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

റിലീസിന് മുൻപ് തന്നെ മലയാള സിനിമാ ചരിത്രത്തിൽ ഇരട്ട നേട്ടങ്ങൾ കുറിക്കാൻ പ്രേംപാറ്റയ്ക്ക് സാധിച്ചു. മലയാള സിനിമയിൽ ആദ്യമായി അന്താരാഷ്ട്ര മ്യൂസിക് ലേബലായ വാർണർ മ്യൂസിക് ഗാനങ്ങളുടെ വിതരണാവകാശം സ്വന്തമാക്കുന്ന ചിത്രം എന്ന വലിയ പ്രത്യേകത പ്രേംപാറ്റയ്ക്കുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനമായ 'നെഞ്ചാടിയേ...' പ്രേക്ഷകർക്കിടയിൽ ഇതിനോടകം തന്നെ പ്രണയമഴ പെയ്യിച്ചു കഴിഞ്ഞു. സുഹൈൽ എം കോയയുടെ വരികൾക്ക് അങ്കിത് മേനോൻ ഈണവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ച ഈ ഗാനം നിഹാൽ സാദിഖാണ് ആലപിച്ചിരിക്കുന്നത്. ഇതിനുപുറമെ, പ്രശസ്ത പിന്നണി ഗായകൻ സൂരജ് സന്തോഷ് ആലപിച്ച ചിത്രത്തിലെ മറ്റൊരു ഗാനം കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിലെ മിറാഷ് ടവേഴ്സിലുള്ള എഎംപി സ്റ്റുഡിയോയിലാണ് റെക്കോർഡ് ചെയ്തത്. കെനിയയിൽ റെക്കോർഡ് ചെയ്യപ്പെടുന്ന ആദ്യ മലയാള സിനിമാ ഗാനമെന്ന അപൂർവ്വ നേട്ടവും ചിത്രം സ്വന്തമാക്കി.

'നെഞ്ചാടിയേ...' എന്ന ഗാനത്തിലും മുഖം മറച്ച് കണ്ണുകൾ മാത്രം കാണിച്ചാണ് നായിക പ്രത്യക്ഷപ്പെടുന്നത് എന്നത് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇതോടെ ചിത്രത്തിലെ നായിക ആരാണെന്ന ആകാംക്ഷയും സസ്പെൻസും സിനിമാപ്രേമികൾക്കിടയിൽ ഇരട്ടിയായിരിക്കുകയാണ്.

ജോമോൻ ജ്യോതിർ നായകനായെത്തുന്ന ചിത്രത്തിൽ സാഫ് ബോയ്, ജുനൈസ് വി പി, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ് ജൂനിയർ, വിഘ്നേഷ് വി ക്യു, റയാൻ എൻടിപി, സൽമാനുൽ ഫാരിസി തുടങ്ങി യുവാക്കൾക്കിടയിൽ വലിയ ആരാധകവൃന്ദമുള്ള താരനിര അണിനിരക്കുന്നു. ഇവർക്കൊപ്പം നാൽപ്പതോളം പുതുമുഖ യുവതാരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങി മലയാളത്തിലെ പ്രമുഖ അഭിനേതാക്കളുടെ ശക്തമായ സാന്നിധ്യവും ചിത്രത്തിന്റെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു.

സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് അങ്കിത് മേനോനാണ്. സെൻട്രൽ പിക്‌ചേഴ്‌സ് ആണ് 'പ്രേംപാറ്റ' തിയറ്ററുകളിൽ എത്തിക്കുന്നത്.

അണിയറ പ്രവർത്തകർ

സംവിധാനം, നിർമ്മാണം: ആമിർ പള്ളിക്കൽ

ബാനർ: സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സ്

കഥ, തിരക്കഥ, സംഭാഷണം: ലിജീഷ് കുമാർ

Summary

Prempaatta, directed by Ameer Pallikkal, is an upcoming Malayalam romantic comedy set against the backdrop of a college NSS camp. The film, starring Jomon Jyothir, is scheduled to release in theatres across Kerala on November 27. Written by author Lijish Kumar, the film blends campus romance, friendship and humour. It marks two notable milestones for Malayalam cinema: becoming the first Malayalam film to secure music distribution rights from international label Warner Music and featuring a song recorded at AMP Studios in Nairobi, Kenya. The film also stars Saaf Boy, Junais VP, Nayana Elsa, Innocent Junior, Saiju Kurup, Anusree, Siddique and several other popular actors. Produced by Ameer Pallikkal under Studio Outsiders, the film will be distributed by Central Pictures.