ലോകകപ്പ് ഫുട്‌ബോളിന്റെ ഭാരമുള്ള മാങ്ങ! 12 ദിവസം കേടാകില്ല; ഇതാണ് പുതിയ മാംഗോ മാന്‍; അമ്പരപ്പില്‍ ശാസ്ത്രജ്ഞരും

ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലുള്ള റഹുവ എന്ന ഗ്രാമത്തിലാണ് ഈ 'മാമ്പഴ ലോകകപ്പ്' നടക്കുന്നത്.
ലോകകപ്പ് ഫുട്‌ബോളിന്റെ ഭാരമുള്ള മാങ്ങ! 12 ദിവസം കേടാകില്ല; ഇതാണ് പുതിയ മാംഗോ മാന്‍; അമ്പരപ്പില്‍ ശാസ്ത്രജ്ഞരും
Published on

മെസ്സിയും റൊണാള്‍ഡോയും ബൂട്ടുകെട്ടി ഇറങ്ങുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളിലെ ആ ഒഫീഷ്യല്‍ പന്തിന്റെ ഭാരം എത്രയെന്ന് അറിയാമോ? കൃത്യമായി പറഞ്ഞാല്‍ 410 മുതല്‍ 450 ഗ്രാം വരെ. എന്നാല്‍, ആ ഫുട്‌ബോളിന്റെ ഭാരത്തെ അപ്പാടെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുന്ന, അതിന്റെ ഇരട്ടിയോളം തൂക്കമുള്ള ഒരു അത്ഭുത മാമ്പഴം ബിഹാറിലെ ഒരു കൊച്ചു ഗ്രാമത്തില്‍ വിളഞ്ഞുനില്‍ക്കുന്നു എന്ന് കേട്ടാല്‍ കായികപ്രേമിയും കര്‍ഷക പ്രേമിയും ഒരുപോലെ അമ്പരക്കും! ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലുള്ള റഹുവ എന്ന ഗ്രാമത്തിലാണ് ഈ 'മാമ്പഴ ലോകകപ്പ്' നടക്കുന്നത്.

കളിയിലെ നായകന്‍ 50 വയസ്സുകാരനായ റാം കിഷോര്‍ സിങ് എന്ന സാധാരണ കര്‍ഷകനാണ്. ദാരിദ്ര്യം കാരണം കോളേജ് വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന, തലയിലൊരു പരമ്പരാഗത തോര്‍ത്തും ചുറ്റി നഴ്‌സറിയില്‍ ഒറ്റയ്ക്ക് പണിയെടുക്കുന്ന ഈ മനുഷ്യന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ആരും കാണാതെ ഒരു നിശബ്ദ തപസ്സിലായിരുന്നു. അതിന്റെ ഫലമാണ് ഒരു ഫുട്‌ബോളിനേക്കാള്‍ ഭാരമുള്ള, അതായത് 700 മുതല്‍ 800 ഗ്രാം വരെ തൂക്കമുള്ള 'നാഗേന്ദ്ര ഭോഗ്'എന്ന ഭീമന്‍ മാമ്പഴ ഇനം.

കളിക്കളത്തിലെ 90 മിനിറ്റും കടന്ന് നീളുന്ന സവിശേഷതകള്‍

മൈതാനത്ത് കളി നിയന്ത്രിക്കുന്ന ഒരു മികച്ച മിഡ്ഫീല്‍ഡറെപ്പോലെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയതാണ് റാം കിഷോറിന്റെ ഈ പുതിയ കണ്ടുപിടിത്തം. കളിയിലെ സമവാക്യങ്ങള്‍ മാറ്റിമറിക്കുന്ന ഈ മാമ്പഴത്തിന്റെ പ്രധാന സവിശേഷതകള്‍ ഇവയൊക്കെയാണ്:

എക്‌സ്ട്രാ ടൈമും കടന്ന് നീളുന്ന ആയുസ്സ്: സാധാരണ മാമ്പഴങ്ങള്‍ പഴുത്തുകഴിഞ്ഞാല്‍ വളരെ പെട്ടെന്ന് തന്നെ ചീഞ്ഞുപോകും. ഒരു കളിയിലെ 90 മിനിറ്റ് പോലെ അവയുടെ ആയുസ്സ് ചുരുങ്ങിയതാണ്. എന്നാല്‍ റാം കിഷോറിന്റെ മാമ്പഴങ്ങള്‍ വിളവെടുത്ത ശേഷം 12 മുതല്‍ 14 ദിവസങ്ങള്‍ വരെ (രണ്ടാഴ്ചയോളം) ഒട്ടും കേടുപാടുകളില്ലാതെ ഫ്രഷായി ഇരിക്കും.

ലോകകപ്പ് ഫുട്‌ബോളിന്റെ ഭാരമുള്ള മാങ്ങ! 12 ദിവസം കേടാകില്ല; ഇതാണ് പുതിയ മാംഗോ മാന്‍; അമ്പരപ്പില്‍ ശാസ്ത്രജ്ഞരും
കിലോയ്ക്ക് ലക്ഷങ്ങള്‍! കാവലിന് തോക്കേന്തിയവരും 18 അല്‍സേഷ്യന്‍ നായകളും; ജബല്‍പൂരിലെ ഒരു രാജകീയ മാമ്പഴക്കഥ

കുറഞ്ഞ ഡിഫന്‍സില്‍ കൂടുതല്‍ ഗോളുകള്‍: ഈ മാവുകള്‍ വല്ലാതെ പടര്‍ന്നു പന്തലിക്കില്ല. പരമാവധി 15 അടി ഉയരത്തില്‍ മാത്രമേ വളരൂ. അതുകൊണ്ട് തന്നെ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ മാവുകള്‍ നടാം. ഒരു സീസണില്‍ ഒരു ചെറിയ മാവില്‍ നിന്ന് 150 കിലോയോളം വിളവും ലഭിക്കും. കുറഞ്ഞ സ്ഥലത്ത് നിന്ന് പരമാവധി നേട്ടം! അതിശയകരമായ ഈ വലിപ്പവും ആയുസ്സും കണ്ട് ലഖ്നൗവില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമുള്ള പ്രമുഖ ഹോര്‍ട്ടികള്‍ച്ചര്‍ ശാസ്ത്രജ്ഞര്‍ വണ്ടികയറി റഹുവ ഗ്രാമത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിലവില്‍ ആയിരത്തോളം മാമ്പഴ ഇനങ്ങള്‍ ഉണ്ടെങ്കിലും ഇത്രയും അപൂര്‍വ്വമായ സവിശേഷതകളുള്ള ഒന്ന് ഒരു കര്‍ഷകന്‍ സ്വന്തം കഠിനാധ്വാനം കൊണ്ട് വികസിപ്പിച്ചെടുക്കുന്നത് കാര്‍ഷിക ചരിത്രത്തില്‍ തന്നെ വളരെ അപൂര്‍വ്വമാണെന്ന് ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു.

അച്ഛന്റെയും അമ്മയുടെയും ഓര്‍മ്മയ്ക്കായി ലൈഫ് ഗോളുകള്‍

റാം കിഷോര്‍ വികസിപ്പിച്ചെടുത്ത രണ്ട് മാവുകളുടെയും പേരുകളില്‍ ഒരു മകന്റെ വലിയ സ്‌നേഹമുണ്ട്. വലിപ്പമേറിയ ഇനത്തിന് അന്തരിച്ച തന്റെ പിതാവിന്റെ ഓര്‍മ്മയ്ക്കായി 'നാഗേന്ദ്ര ഭോഗ്' എന്നും, മധുരമേറിയ രണ്ടാമത്തെ ഇനത്തിന് തന്റെ കൂടെയുള്ള വാര്‍ദ്ധക്യത്തിലെത്തിയ അമ്മയുടെ പേരില്‍ രാംജസി എന്നുമാണ് അദ്ദേഹം പേരിട്ടിരിക്കുന്നത്.കണ്ടെത്തല്‍ ഹിറ്റായതോടെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഈ മാമ്പഴങ്ങളെ ഔദ്യോഗിക കര്‍ഷക ഇനമായി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. രാംജസി എന്ന ഇനം ഇതിനകം തന്നെ ന്യൂഡല്‍ഹിയിലെ അതോറിറ്റിക്ക് മുന്നില്‍ രജിസ്‌ട്രേഷനായി സമര്‍പ്പിച്ചു.

ലോകകപ്പ് ഫുട്‌ബോളിന്റെ ഭാരമുള്ള മാങ്ങ! 12 ദിവസം കേടാകില്ല; ഇതാണ് പുതിയ മാംഗോ മാന്‍; അമ്പരപ്പില്‍ ശാസ്ത്രജ്ഞരും
അപ്രതീക്ഷിത മഴയും ഉഷ്ണതരംഗവും; കൊങ്കണ്‍ മേഖലയില്‍ 80% അല്‍ഫോന്‍സോ മാമ്പഴ വിളകള്‍ നശിച്ചു, വിലയില്‍ 30% വര്‍ദ്ധനവ്

വലിയ ബിസിനസ്സ് ഗ്രൂപ്പുകള്‍ നാളെ ഈ മാമ്പഴങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയില്‍ ഇറക്കുമ്പോള്‍, അതിന്റെ ലാഭത്തിന്റെ 20 ശതമാനം റോയല്‍റ്റിയായി ഈ പാവപ്പെട്ട കര്‍ഷകന് ലഭിക്കും. പക്ഷേ, റാം കിഷോറിന് ഇപ്പോഴും പണത്തോടല്ല താല്പര്യം. തന്റെ ഒരേക്കര്‍ നഴ്‌സറിയിലെ ആ രണ്ട് മാവുകളില്‍ നിന്നും ഇതുവരെ ഒരൊറ്റ മാങ്ങ പോലും അദ്ദേഹം വിറ്റിട്ടില്ല. കാണാന്‍ വരുന്നവര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും സ്‌നേഹത്തോടെ സൗജന്യമായി മുറിച്ചു നല്‍കുകയാണ് പതിവ്. 300 രൂപ നിരക്കില്‍ മാവിന്‍ തൈകള്‍ മാത്രമാണ് അദ്ദേഹം വില്‍ക്കുന്നത്.

പണം പിന്നീട് വന്നോളും. ഇപ്പോള്‍ ആളുകള്‍ എന്റെ അധ്വാനത്തെ അംഗീകരിക്കുന്നു. എന്റെ ഈ മരങ്ങളിലൂടെ എന്റെ മാതാപിതാക്കളുടെ പേര് എന്നും നിലനില്‍ക്കും. ഒരു മകനെന്ന നിലയില്‍ എനിക്ക് അതുമാത്രം മതി, തന്റെ അമ്മയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് ബിഹാറിന്റെ ഈ പുതിയ മാംഗോ മാന്‍ പറയുമ്പോള്‍, ആ മുഖത്ത് ഒരു ലോകകപ്പ് ട്രോഫി സ്വന്തമാക്കിയ ക്യാപ്റ്റന്റെതിനേക്കാള്‍ വലിയൊരു വിജയച്ചിരിയുണ്ടായിരുന്നു.

Summary

A farmer from Bihar has developed an extraordinary variety of mango that weighs significantly more than an official FIFA World Cup football. While a FIFA match ball weighs between 410 and 450 grams, the newly developed Nagendra Bhog mango weighs an impressive 700 to 800 grams. The remarkable variety was cultivated by Ram Kishore Singh, a 50-year-old farmer from Rahua village in Muzaffarpur district. Despite having to abandon his college education due to poverty, Singh spent eight years patiently breeding the giant mango variety at his nursery. His achievement is now attracting attention as an example of innovation in Indian agriculture and the potential of dedicated farmers to develop unique, high-value fruit varieties.

Madism Digital
madismdigital.com