'ഇത് ജനങ്ങളുടെ നികുതിപ്പണം, സാങ്കേതിക വിദ്യകള്‍ കൈമാറരുത്'; ഐഎസ്ആര്‍ഒ സ്വകാര്യവല്‍ക്കരണത്തില്‍ ആശങ്കയറിച്ച് ജീവനക്കാരുടെ കൂട്ടായ്മ

ജിഎസ്എല്‍വി-എഫ്17 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിന് തൊട്ടടുത്ത ദിവസമായ സെപ്റ്റംബര്‍ 4-ന് ജീവനക്കാരുടെ സംഘടനകള്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന് അയച്ച കത്തിന് പിന്നാലെയാണ് ഈ പുതിയ പ്രസ്താവന വരുന്നത്
'ഇത് ജനങ്ങളുടെ നികുതിപ്പണം, സാങ്കേതിക വിദ്യകള്‍ കൈമാറരുത്'; ഐഎസ്ആര്‍ഒ സ്വകാര്യവല്‍ക്കരണത്തില്‍ ആശങ്കയറിച്ച് ജീവനക്കാരുടെ കൂട്ടായ്മ
Published on

ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരത്തില്‍ ആശങ്ക പരസ്യമാക്കി ഐഎസ്ആര്‍ഒയിലെ ജീവനക്കാര്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആര്‍ഒയുടെ വിക്ഷേപണ-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയാണ് ജീവനക്കാരുടെ സംഘടനകള്‍ സംയുക്തമായി രംഗത്തെത്തുന്നത്. ഐഎസ്ആര്‍ഒയുടെ ശേഷിയെ ദുര്‍ബലപ്പെടുത്തുകയോ, നികുതിദായകരുടെ പണം ഉപയോഗിച്ച് വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ 'വളരെ കുറഞ്ഞ വിലയ്ക്ക്' സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ ഇടയാക്കുകയോ ചെയ്യരുതെന്നാണ് ജീവനക്കാരുടെ സംഘടനകളെ പ്രതിനിധീകരിക്കുന്ന സംയുക്ത കൂട്ടായ്മയുടെ ആവശ്യം.

'ഇത് ജനങ്ങളുടെ നികുതിപ്പണം, സാങ്കേതിക വിദ്യകള്‍ കൈമാറരുത്'; ഐഎസ്ആര്‍ഒ സ്വകാര്യവല്‍ക്കരണത്തില്‍ ആശങ്കയറിച്ച് ജീവനക്കാരുടെ കൂട്ടായ്മ
ദേശീയ ബഹിരാകാശ ദിനം: മാറുന്ന നയങ്ങളും, ഐഎസ്ആർഒയുടെ ഭാവിയും

ഇന്ത്യന്‍ കമ്പനികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ബഹിരാകാശ ഗവേഷണ മേഖലയില്‍ പങ്കാളിത്തം നല്‍കുന്നതിനെ പിന്തുണയ്ക്കുമ്പോള്‍ തന്നെ, ഗവേഷണം, വികസനം, വിക്ഷേപണം എന്നിവയിലുള്ള ഐഎസ്ആര്‍ഒയുടെ പ്രാധാന്യം നിലനിര്‍ത്തണമെന്നാണ് ജോയിന്റ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. നാല് പേജുള്ള പ്രസ്താവനയിലാണ് ജീവനക്കാര്‍ സര്‍ക്കാര്‍ നീക്കത്തിലുള്ള ആശങ്ക അറിയിച്ചിരിക്കുന്നത്. പ്രസ്താവന ജീവനക്കാര്‍ സ്ഥിരീകരിച്ചകായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഐഎസ്ആര്‍ഒ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജിഎസ്എല്‍വി-എഫ്17 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിന് തൊട്ടടുത്ത ദിവസമായ സെപ്റ്റംബര്‍ 4-ന് ജീവനക്കാരുടെ സംഘടനകള്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന് അയച്ച കത്തിന് പിന്നാലെയാണ് ഈ പുതിയ പ്രസ്താവന വരുന്നത്.

'ഇത് ജനങ്ങളുടെ നികുതിപ്പണം, സാങ്കേതിക വിദ്യകള്‍ കൈമാറരുത്'; ഐഎസ്ആര്‍ഒ സ്വകാര്യവല്‍ക്കരണത്തില്‍ ആശങ്കയറിച്ച് ജീവനക്കാരുടെ കൂട്ടായ്മ
ഇന്‍സ്റ്റിറ്റിയൂഷണല്‍ മെമ്മറിയുടെ തകര്‍ച്ച മുതല്‍ ടാസിറ്റ് നോളജ് വരെ: സ്വകാര്യവല്‍ക്കരണം ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളെ തകര്‍ക്കുമോ?

പൊതുപണം ഉപയോഗിച്ച് വികസിപ്പിച്ച സാങ്കേതികവിദ്യകളും സൗകര്യങ്ങളിലേക്കും സ്വകാര്യ മേഖലയ്ക്ക് തുറന്ന് നല്‍കുമ്പോള്‍ സുതാര്യതയും ഉത്തരവാദിത്തവും തുല്യ അവസരവും ഉറപ്പാക്കണമെന്നാണ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന് മതിയായ നേട്ടം ലഭിക്കാതെ പൊതുഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആസ്തികള്‍ സ്വകാര്യ ലാഭത്തിനുള്ള മാര്‍ഗ്ഗമായി മാറാന്‍ പാടില്ല. ഇന്ത്യ നടത്തുന്ന വിക്ഷേപണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് സ്വകാര്യ കമ്പനികളുടെ സഹായം ആവശ്യമാണ്. എന്നാല്‍, ഇതിനായി ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത എല്ലാ സാങ്കേതികവിദ്യകളും കൈമാറേണ്ട സാഹചര്യമില്ലെന്നും സംഘടന പറയുന്നു.

എല്‍വിഎം 3, എന്‍ജിഎല്‍വി എന്നിവയുടെ സംരക്ഷണം ഉറപ്പാക്കണം. ഈ രണ്ട് സംവിധാനങ്ങളും ഐഎസ്ആര്‍ഒയുടെ കൈവശം തന്നെ തുടരണമെന്നും, ഗവേഷണം, വികസനം, ഉല്‍പ്പാദനം, സംയോജനം, പരീക്ഷണം, വിക്ഷേപണം എന്നിവ ഉള്‍പ്പെടുന്ന ശേഷിയുടെ മുഴുവന്‍ ശൃംഖലയും ഏജന്‍സി നിലനിര്‍ത്തണം എന്നും ജീവനക്കാര്‍ പറയുന്നു. ഐഎസ്ആര്‍ഒ ഒരു പരമാധികാര ദേശീയ സ്വത്താണെന്നും അതിനെ കേവലമൊരു ഗവേഷണ സ്ഥാപനം മാത്രമായി ഒതുക്കി മാറ്റരുതെന്നും ആവശ്യപ്പെട്ട് ഒന്‍പത് പ്രമുഖ തൊഴിലാളി യൂണിയനുകള്‍ നേരത്തെ ഐഎസ്ആര്‍ഒ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ വി. നാരായണന് കത്ത് നല്‍കിയിരുന്നു. സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ ശക്തമായതോടെയാണ് തൊഴിലാളി സംഘടനകള്‍ ഔദ്യോഗികമായി ആശങ്കകള്‍ അറിയിച്ച് രംഗത്തെത്തുന്നത്.

റോക്കറ്റ്, ഉപഗ്രഹ നിര്‍മ്മാണത്തില്‍ നിന്ന് ഐഎസ്ആര്‍ഒ പിന്‍വാങ്ങുന്നുവെന്ന പ്രചാരണം ജീവനക്കാരുടെയും കുടുംബങ്ങളുടെയും ഇടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, സേവന വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച് ബഹിരാകാശ വകുപ്പ് ഇതുവരെ വിശദീകരണമൊന്നും നല്‍കിയിട്ടില്ലെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. നിര്‍മ്മാണവും പരീക്ഷണങ്ങളും പുറത്തേക്ക് പോകുന്നതോടെ സ്ഥാപനത്തിനുള്ളിലെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുമെന്ന് ഉള്‍പ്പെടെയുള്ള ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. വന്‍ ശമ്പളവും മികച്ച സൗകര്യങ്ങളും സ്വകാര്യ കമ്പനികള്‍ വാഗ്ദാനം ചെയ്യുമ്പോള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചട്ടക്കൂടില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒയ്ക്ക് പലപ്പോഴും പ്രതിഭകളെ പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വരുന്ന നിലയുണ്ട്. അടുത്തിടെ ഐഎസ് ആര്‍ഒയില്‍ നിന്നുണ്ടായ കൂട്ടരാജികള്‍ ഇതിന്റെ ഫലമായിരുന്നു.

2020-ല്‍ കേന്ദ്ര സര്‍ക്കാര്‍ ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തതോടെയാണ് ഈ വലിയ മാറ്റം തുടങ്ങിയത്. സ്‌കൈറൂട്ട് എയറോസ്‌പേസ്, അഗ്‌നികുല്‍ കോസ്‌മോസ്, പിക്‌സല്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹ സാങ്കേതികവിദ്യകളും നിര്‍മിച്ച് ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നു. എന്നാല്‍, ഈ കമ്പനികളുടെയെല്ലാം വിജയഗാഥകള്‍ക്കു പിന്നിലെ പ്രധാന ഊര്‍ജം ഐഎസ്ആര്‍ഒയില്‍നിന്ന് പുറത്തുവന്ന വിദഗ്ധരായ എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞരുമാണ്.

Summary

Employee associations at ISRO have urged that greater private-sector participation in India’s space programme should not weaken the agency’s core capabilities or result in publicly funded technologies being transferred at undervalued prices. The Joint Action Council (JAC) said it supports the participation of Indian companies, PSUs and start-ups but wants ISRO to retain end-to-end capabilities in research, development, integration, testing and launches. The JAC specifically called for ISRO to retain control over systems such as LVM3 and the upcoming NGLV. ISRO Chairman V. Narayanan has said there is no proposal to privatise ISRO and that the agency will continue to strengthen its capabilities while partnering with the private sector.

Madism Digital
madismdigital.com