തിരിച്ചടിക്കാലത്ത് കോണ്‍ഗ്രസിലേക്ക് മടങ്ങുമോ? മമതയ്ക്ക് മുന്നിലെ വഴിയെന്ത്?

ടിഎംസി കോണ്‍ഗ്രസില്‍ ലയിച്ചാല്‍ ഭാവിയില്‍ പ്രതിരോധം ശക്തമാക്കാന്‍ സഹായിക്കുമെന്നും സോണിയ മമതയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
തിരിച്ചടിക്കാലത്ത് കോണ്‍ഗ്രസിലേക്ക് മടങ്ങുമോ? മമതയ്ക്ക്  മുന്നിലെ വഴിയെന്ത്?
Published on

പശ്ചിമ ബംഗാള്‍ നിയമ സഭാ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്കും, പാര്‍ട്ടിക്കുള്ളിയെ പൊട്ടിത്തെറിക്കും പിന്നാലെ മമത ബാനര്‍ജി പുതിയ രാഷ്ട്രീയ വഴികള്‍ തേടുന്നതായി റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ വളര്‍ച്ചയ്ക്ക് തുടക്കമിട്ട കോണ്‍ഗ്രസിലേക്ക് മമത മടങ്ങിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുടെ യോഗത്തിന് പിന്നാലെയാണ് പുതിയ ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞത്. യോഗത്തിനെത്തിയ മമത ബാനര്‍ജിയെ ആലിംഗനം ചെയ്തുകൊണ്ടായിരുന്നു സോണിയ ഗാന്ധി സ്വീകരിച്ചത്. ഇരു നേതാക്കളും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്നതായിരുന്നു ആ ദൃശ്യങ്ങള്‍.

നിര്‍ദേശം മുന്നോട്ടുവച്ചത് സോണിയ

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയാണ് ലയനം സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്. സോണിയ ഗാന്ധി മമത ബാനര്‍ജിയോട് നേരിട്ട് ഇക്കാര്യം അറിയിച്ചെന്നാണ് വിവരം. ബംഗാളില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി ചൂണ്ടിക്കാട്ടിയാണ് സോണിയ ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വച്ചത്. ടിഎംസി കോണ്‍ഗ്രസില്‍ ലയിച്ചാല്‍ ഭാവിയില്‍ പ്രതിരോധം ശക്തമാക്കാന്‍ സഹായിക്കുമെന്നും സോണിയ മമതയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയുമായി വിഷയം ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ടിഎംസിയില്‍ വര്‍ദ്ധിച്ചുവരുന്ന അസ്വസ്ഥതകളുടെയും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയെക്കുറിച്ചുള്ള ആശങ്കകളുടെയും പശ്ചാത്തലത്തിലാണ് ഇത്തരം ചര്‍ച്ച സജീവമാകുന്നത്. വിഷയത്തില്‍ ഉടനടി തീരുമാനം എടുക്കാനില്ലെന്നാണ് മമത സ്വീകരിച്ച നിലപാടെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തിരിച്ചടിക്കാലത്ത് കോണ്‍ഗ്രസിലേക്ക് മടങ്ങുമോ? മമതയ്ക്ക്  മുന്നിലെ വഴിയെന്ത്?
ഹെലികോപ്റ്റര്‍ തകര്‍ത്തതിന് യുഎസിന്റെ തിരിച്ചടി, ഇറാനില്‍ വ്യോമാക്രമണം; സമാധാന ചര്‍ച്ചകള്‍ തകിടം മറിഞ്ഞു

കോണ്‍ഗ്രസില്‍ ഉന്നത സ്ഥാനം

ലയനം സാധ്യമായാല്‍ മമതയ്ക്ക് കോണ്‍ഗ്രസില്‍ ഉന്നത സ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിരുന്നു എന്നാണ് വിവരം. മമത ബാനര്‍ജിക്ക് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം, ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ ജനറല്‍ സെക്രട്ടറി എന്നീ നിലയില്‍ പരിഗണിക്കും എന്നുള്‍പ്പെടെയായിരുന്നു വാഗ്ദാനം. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തമായ ഇരുപാര്‍ട്ടികളും പ്രതികരിച്ചിട്ടില്ല.

ലയനം തള്ളി കോണ്‍ഗ്രസ്

ടിഎംസിയുമായി ലയന നീക്കങ്ങളില്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ നല്‍കുന്ന പ്രതികരണം. സഹകരണം മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറയുന്നു.

തിരിച്ചടിക്കാലത്ത് കോണ്‍ഗ്രസിലേക്ക് മടങ്ങുമോ? മമതയ്ക്ക്  മുന്നിലെ വഴിയെന്ത്?
'രാഷ്ട്രീയം കുടുംബസ്വത്തല്ല', പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് അണ്ണാമലൈ; എന്താണ് വ്യക്തിപൂജ രാഷ്ട്രീയം?

മമതയുടെ കോണ്‍ഗ്രസ് യുഗം (1975 -1998):

പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തിലൂടെ ആയിരുന്നു മമത രാഷ്ട്രീയത്തില്‍ സജീവമായത്. സംസ്ഥാനത്തെ തീപ്പൊരി നേതാവ്. ഇക്കാലയളവില്‍ നരസിംഹ റാവു സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായും മമത പ്രവര്‍ത്തിച്ചു. പശ്ചിമ ബംഗാള്‍ സംസ്ഥാന നേതൃത്വത്തോട് പിണങ്ങി കോണ്‍ഗ്രസില്‍ നിന്ന് വിട്ടത് പിരിഞ്ഞ് 1998 ജനുവരി 1-ന് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു.

2011 ല്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ മൂന്ന് പതിറ്റാണ്ട് കാലത്തെ തുടര്‍ഭരണം അവസാനിപ്പിച്ചത് മമതയായിരുന്നു. അന്ന് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. എന്നാല്‍ 2012 ല്‍ സഖ്യം അവസാനിച്ചു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമായത്.

Summary

English Summary: Rumours are circulating that Trinamool Congress chief and former West Bengal Chief Minister Mamata Banerjee may consider a return to the Congress party amid reports of growing internal tensions within the TMC following electoral setbacks in West Bengal. Speculation intensified after Mamata shared photographs of herself embracing Congress leader Sonia Gandhi during an INDIA bloc meeting and later visited Sonia Gandhi's residence at 10 Janpath in New Delhi. However, no official confirmation has been made regarding any such political move.

Madism Digital
madismdigital.com