ചെയ്യാത്ത സമരത്തിന് 13 എഫ്ഐആറുകള്‍, കുട്ടികളെയും തടഞ്ഞുവച്ചു: മൗലികാവകാശങ്ങളെ ചോദ്യം ചെയ്യുന്ന ഭയത്തിന്റെ രാഷ്ട്രീയം

നോട്ടീസോ വാറന്റോ നിയമപരമായ കാരണങ്ങളോ വ്യക്തമാക്കാതെയാണ് പൊലീസ് വിവിധ ഇടങ്ങളില്‍ നിന്ന് ആളുകളെ കസ്റ്റഡിയിലെടുത്തത്
ചെയ്യാത്ത സമരത്തിന് 13 എഫ്ഐആറുകള്‍, കുട്ടികളെയും തടഞ്ഞുവച്ചു: മൗലികാവകാശങ്ങളെ ചോദ്യം ചെയ്യുന്ന ഭയത്തിന്റെ രാഷ്ട്രീയം
Published on

ദേശീയ തലത്തില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കും തൊഴിലില്ലായ്മയ്ക്കും എതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി മുംബൈയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നേരെ വ്യാപകമായ പൊലീസ് വേട്ടയാണ് അരങ്ങേറുന്നത്. യാതൊരുവിധ നോട്ടീസോ വാറന്റോ നിയമപരമായ കാരണങ്ങളോ വ്യക്തമാക്കാതെയാണ് പൊലീസ് വിവിധ ഇടങ്ങളില്‍ നിന്ന് ആളുകളെ കസ്റ്റഡിയിലെടുത്തത്.

പ്രമുഖ ആക്ടിവിസ്റ്റ് സന്ധ്യ ഫണാര്‍ക്കറെ അവരുടെ 11 വയസ്സുള്ള കുട്ടിയുടെ മുന്നില്‍വെച്ച് വാകൊല പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സമരങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ട് വീടുകളില്‍ നിന്നും റോഡുകളില്‍ നിന്നും ആളുകളെ അകാരണമായി പിടികൂടുന്നത് മുംബൈയില്‍ പതിവ് ഭരണകൂട ഭീകരതയായി മാറിയിരിക്കുകയാണ്.

ചെയ്യാത്ത സമരത്തിന് 13 എഫ്ഐആറുകള്‍, കുട്ടികളെയും തടഞ്ഞുവച്ചു: മൗലികാവകാശങ്ങളെ ചോദ്യം ചെയ്യുന്ന ഭയത്തിന്റെ രാഷ്ട്രീയം
ജെ പി പ്രസ്ഥാനത്തില്‍നിന്ന് സി ജെ പിയിലേക്ക്; ചരിത്രം ആവര്‍ത്തിക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍

കുട്ടികളെയും സ്ത്രീകളെയും കസ്റ്റഡിയിലെടുത്തുള്ള നിയമലംഘനം

പ്രതിഷേധ സ്ഥലങ്ങള്‍ക്ക് സമീപത്തുനിന്നും വീടുകളില്‍ നിന്നുമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും സ്ത്രീകളെയും മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചത് നിയമവ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ്. സൂര്യസ്തമയത്തിന് ശേഷം സ്ത്രീകളെയും കുട്ടികളെയും കസ്റ്റഡിയില്‍ വെക്കരുതെന്ന നിയമവ്യവസ്ഥയെ കാറ്റില്‍പ്പറത്തിയാണ് ആര്‍എകെ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കുട്ടികളെ ഉള്‍പ്പെടെ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്.

നിയമസഹായത്തിനെത്തിയ അഭിഭാഷകരെ സ്റ്റേഷന് പുറത്തുനിന്ന തടയുകയും, കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങള്‍ നല്‍കാന്‍ പൊലീസ് തയ്യാറാകാതിരിക്കുകയും ചെയ്തത് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണ്. തുഷാര്‍ ഗാന്ധി, ഫെറോസ് മിത്തിബോര്‍വാല തുടങ്ങിയ പ്രമുഖ ആക്ടിവിസ്റ്റുകളെയും യാതൊരു കാരണവും വ്യക്തമാക്കാതെ വിവിധ സ്റ്റേഷനുകളില്‍ കസ്റ്റഡിയിലെടുത്തിരുന്നു.

13 എഫ്ഐആറുകളും ഭയത്തിന്റെ രാഷ്ട്രീയവും

നടക്കാത്ത സമരങ്ങളുടെ പേരില്‍ മാത്രം 13 എഫ്ഐആറുകളാണ് മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരേ കുടുംബത്തിലെ അംഗങ്ങളെ പോലും വ്യത്യസ്ത സ്റ്റേഷനുകളിലേക്ക് മാറ്റി വ്യത്യസ്ത കേസുകളില്‍ പ്രതിചേര്‍ക്കുന്ന ഗുരുതരമായ നടപടികളാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി എഫ്ഐആര്‍ പകര്‍പ്പുകള്‍ പോലും നല്‍കാന്‍ പൊലീസ് തയ്യാറാകുന്നില്ല.

ചെയ്യാത്ത സമരത്തിന് 13 എഫ്ഐആറുകള്‍, കുട്ടികളെയും തടഞ്ഞുവച്ചു: മൗലികാവകാശങ്ങളെ ചോദ്യം ചെയ്യുന്ന ഭയത്തിന്റെ രാഷ്ട്രീയം
അന്ന് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രക്ഷോഭം, ഇന്നതിന് ഉത്തരവാദി; ധർമേന്ദ്ര പ്രധാനെ ചരിത്രം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ

കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) തുടങ്ങിയ പ്രതിഷേധങ്ങള്‍ ഇപ്പോള്‍ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും മാത്രം പരിധികളും കടന്ന് സമൂഹത്തിന്റെ വിവിധ തുറകളിലേക്കും വലിയ ജനകീയ മുന്നേറ്റങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. ജനങ്ങളുടെ മൗലികാവകാശങ്ങളെയും ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്താന്‍ ഭരണകൂടം നടത്തുന്ന ഇത്തരം നീക്കങ്ങള്‍ തെരുവില്‍ നേരിടാന്‍ ഭയപ്പെടുന്ന സര്‍ക്കാരിന്റെ അരക്ഷിതാവസ്ഥയാണ് വ്യക്തമാക്കുന്നത്.

Summary

In a severe crackdown on anticipated protests against national exam irregularities and unemployment, Mumbai police have arbitrarily detained numerous human rights activists, political leaders, women, and children without warrants or legal justification. The authorities registered 13 FIRs for protests that never even occurred and blatantly violated legal norms by holding women and minors in custody after sunset, denying them access to lawyers, and refusing to provide FIR copies. Highlighting incidents like the detention of prominent figures such as Tushar Gandhi and the dragging of activist Sandhya Phanarkar to a police station in front of her 11-year-old child, the report criticizes this police action as a reflection of the government's insecurity and a blatant violation of fundamental democratic rights using the politics of fear.

Madism Digital
madismdigital.com