കരിയര്‍ ചിന്തകള്‍ തിരുത്തിയെഴുതുന്ന പുതിയ തലമുറ, ജെന്‍ സിയും മില്ലേനിയലുകളും കോര്‍പ്പറേറ്റ് ലോകം വിടുമ്പോള്‍; എന്താണ് എക്‌സിറ്റ് പ്ലാന്‍?

ജനറേഷന്‍ ഇസഡിലെ 25 ശതമാനവും മില്ലേനിയലുകളിലെ 21 ശതമാനവും മാത്രമാണ് വേഗത്തിലുള്ള പ്രമോഷനുകളും അടിക്കടിയുള്ള പദവി മാറ്റങ്ങളും ആഗ്രഹിക്കുന്നത്
കരിയര്‍ ചിന്തകള്‍ തിരുത്തിയെഴുതുന്ന പുതിയ തലമുറ, ജെന്‍ സിയും മില്ലേനിയലുകളും കോര്‍പ്പറേറ്റ് ലോകം വിടുമ്പോള്‍; എന്താണ് എക്‌സിറ്റ് പ്ലാന്‍?
Published on

ഇന്നത്തെ കോര്‍പ്പറേറ്റ് ലോകത്ത് 'എക്‌സിറ്റ് പ്ലാന്‍' എന്ന വാക്കിന് വലിയൊരു പ്രസക്തിയുണ്ട്. വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍, കൂട്ടിക്കിട്ടാത്ത ശമ്പളം, നിരന്തര സമ്മര്‍ദ്ദം എന്നിവ ജോലിയെ വെറുമൊരു വരുമാന മാര്‍ഗം മാത്രമല്ല, മറിച്ച് അതില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തവിധം ഒരു അനിവാര്യതയാക്കി മാറ്റിയിരിക്കുന്നു. ഈ അവസ്ഥയില്‍ നിന്നും മാറി നില്‍ക്കുക എന്നത് ആളുകളുടെ സ്വപ്നമാണെങ്കിലും പ്രായോഗികമായി ഇത് അസാധ്യവുമാണ്.

മീറ്റിംഗുകള്‍ക്കും സമയപരിധികള്‍ക്കും അവസാനിക്കാത്ത നോട്ടിഫിക്കേഷനുകള്‍ക്കുമിടയില്‍, നമ്മളില്‍ പലരും എപ്പോഴെങ്കിലുമൊക്കെ വ്യത്യസ്തമായ ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാറുണ്ട്. കുറച്ചുകൂടി ശാന്തമായ, സാമധാനത്തോടെ ഇരിക്കാന്‍ പറ്റുന്ന ഒരിടം. കരിയറിന്റെ വിവിധ ഘട്ടങ്ങളിലുള്ള ആയിരക്കണക്കിന് മില്ലേനിയലുകളും ജനറേഷന്‍ ഇസഡ് പ്രൊഫഷണലുകളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഈ 'എക്‌സിറ്റ് പ്ലാനിനെ' കുറിച്ച് ചിന്തിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് ജീവിതത്തിന്റെ ഉയര്‍ന്ന പദവികള്‍ ഭൂരിഭാഗം പേരുടെയും പ്രാഥമിക ലക്ഷ്യമല്ല.

ഡെലോയിറ്റിന്റെ 2026-ലെ ജെന്‍ സി ആന്‍ഡ് മില്ലേനിയല്‍ സര്‍വേ പ്രകാരം, ജനറേഷന്‍ ഇസഡ് പ്രൊഫഷണലുകളില്‍ ഏകദേശം ആറു ശതമാനം പേര്‍ മാത്രമാണ് നേതൃപദവികളില്‍ എത്തുന്നതാണ് തങ്ങളുടെ പ്രധാന കരിയര്‍ ലക്ഷ്യമെന്ന് പറയുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദവും അമിതമായ ഉത്തരവാദിത്തങ്ങളും വര്‍ക്ക്-ലൈഫ് ബാലന്‍സിനെക്കുറിച്ചുള്ള ആശങ്കകളുമാണ് നേതൃസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാത്തവര്‍ അതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. അതിവേഗത്തിലുള്ള പ്രമോഷനുകള്‍ക്ക് പകരം, സ്ഥിരതയാര്‍ന്ന തൊഴിലാണ് പലരും ആഗ്രഹിക്കുന്നത്.

കരിയര്‍ ചിന്തകള്‍ തിരുത്തിയെഴുതുന്ന പുതിയ തലമുറ, ജെന്‍ സിയും മില്ലേനിയലുകളും കോര്‍പ്പറേറ്റ് ലോകം വിടുമ്പോള്‍; എന്താണ് എക്‌സിറ്റ് പ്ലാന്‍?
ചാറ്റ് ജിപിടിയും ലെവിസും വിദ്വേഷ ഗാനങ്ങള്‍ക്ക് പണം നല്‍കുന്നോ? യുട്യൂബിനും മെറ്റയ്ക്കുമെതിരെ റിപ്പോര്‍ട്ട്

ജനറേഷന്‍ ഇസഡിലെ 25 ശതമാനവും മില്ലേനിയലുകളിലെ 21 ശതമാനവും മാത്രമാണ് വേഗത്തിലുള്ള പ്രമോഷനുകളും അടിക്കടിയുള്ള പദവി മാറ്റങ്ങളും ആഗ്രഹിക്കുന്നത്. മറ്റുള്ളവര്‍ കരിയറിലെ നൈപുണ്യം വളര്‍ത്തുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജോലി സ്ഥിരത കൈവരിക്കുന്നതിനുമായി ലാറ്ററല്‍ മൂവ്മെന്റുകള്‍ക്കോ (സമാന പദവികളിലേക്കുള്ള മാറ്റം) അല്ലെങ്കില്‍ താല്‍ക്കാലികമായി നിലവിലുള്ള പദവിയേക്കാള്‍ കുറഞ്ഞ പദവി സ്വീകരിക്കാനും തയ്യാറാണെന്ന് ഡെലോയിറ്റ് സര്‍വേ വ്യക്തമാക്കുന്നു.

യുവ പ്രൊഫഷണലുകള്‍ തങ്ങളുടെ കരിയറിനെ സമീപിക്കുന്ന രീതിയിലും ഈ മാറ്റം പ്രകടമാണ്. തുടര്‍ച്ചയായ പഠനം, നൈപുണ്യ വികസനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള അത്യാധുനിക ടൂളുകള്‍ എന്നിവയിലൂടെ പലരും തങ്ങളുടെ തൊഴില്‍ക്ഷമത സ്വയം വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാനുള്ള കഴിവായ 'അഡാപ്റ്റബിലിറ്റി' എന്നത്, മാറിമറിയുന്ന തൊഴില്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ അവരെ സഹായിക്കുന്ന ഒരു നിര്‍ണ്ണായക കരിയര്‍ സവിശേഷതയായി മാറിയിരിക്കുന്നു എന്ന് സര്‍വേ പറയുന്നു.

ഒരു കമ്പനിക്കോ, ഒരു ബിരുദത്തിനോ, അല്ലെങ്കില്‍ ഒരു കരിയറിനോ പോലും തങ്ങള്‍ക്ക് ദീര്‍ഘകാല സുരക്ഷിതത്വം ഉറപ്പുനല്‍കാന്‍ കഴിയില്ലെന്ന് വളര്‍ന്നുവരുന്ന യുവ പ്രൊഫഷണലുകള്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. ഈ മനോഭാവം അനുഭവങ്ങളില്‍ നിന്ന് രൂപപ്പെട്ടതാണ്. കോവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കും ടെക് മേഖലയിലെ തുടര്‍ച്ചയായ പിരിച്ചുവിടലുകള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കും സാക്ഷ്യം വഹിച്ച ഈ തലമുറ, ജോലികള്‍ പണ്ട് കരുതിയിരുന്നതുപോലെ അത്ര സ്ഥിരതയുള്ളതോ ശാശ്വതമോ അല്ല എന്ന പാഠം നേരത്തെ തന്നെ പഠിച്ചു കഴിഞ്ഞു.

കരിയര്‍ ചിന്തകള്‍ തിരുത്തിയെഴുതുന്ന പുതിയ തലമുറ, ജെന്‍ സിയും മില്ലേനിയലുകളും കോര്‍പ്പറേറ്റ് ലോകം വിടുമ്പോള്‍; എന്താണ് എക്‌സിറ്റ് പ്ലാന്‍?
പാസ്‌വേഡ് 'അമ്മയുടെ പേര്', 150 പേരുടെ റീഫണ്ട് തുക സ്വന്തം അക്കൗണ്ടിലേക്ക്; പത്തൊൻപതുകാരൻ നീറ്റ് പോര്‍ട്ടല്‍ ഹാക്ക് ചെയ്തത് ഇങ്ങനെ!

'എക്‌സിറ്റ് പ്ലാനിന്' എങ്ങനെ പണം കണ്ടെത്തുന്നു

ഒന്നിലധികം വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നത് കൊണ്ടാണ് യുവാക്കള്‍ എകിസ്റ്റ് പ്ലാനിന് മുന്‍ഗണന നല്‍കുന്നത്. റാന്‍ഡ്സ്റ്റാഡ് വര്‍ക്ക്‌മോണിറ്റര്‍ (Randstad Workmonitor) റിപ്പോര്‍ട്ട് പ്രകാരം, ആഗോളതലത്തില്‍ ഏകദേശം 40% തൊഴിലാളികള്‍ തങ്ങള്‍ രണ്ടാമതൊരു ജോലി കൂടി ചെയ്യുന്നതായി പറയുന്നു. ഇന്ത്യയില്‍ ഈ കണക്ക് അതിശയിപ്പിക്കുന്നതാണ്. രാജ്യത്തെ 58% ജീവനക്കാരും തങ്ങള്‍ അധിക ജോലി ചെയ്യുന്നുണ്ടെന്നും അല്ലെങ്കില്‍ അതിനായി സജീവമായി ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നു.

ഡെലോയിറ്റ് ഗ്ലോബല്‍ സര്‍വേ അനുസരിച്ച്, ഇന്ത്യയിലെ 62% ജെന്‍ സി പ്രൊഫഷണലുകള്‍ക്കും 51% മില്ലേനിയലുകള്‍ക്കും മറ്റു വരുമാന മാര്‍ഗങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ആഗോള ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ഫ്രീലാന്‍സ് പ്രോജക്ടുകള്‍, കണ്ടന്റ് ക്രിയേഷന്‍, കണ്‍സള്‍ട്ടിങ്, അധ്യാപനം, ചെറിയ ഓണ്‍ലൈന്‍ ബിസിനസുകള്‍ എന്നിവ വരെ ഈ സൈഡ് ജോലികളില്‍ ഉള്‍പ്പെടുന്നു. കൂടാതെ നിക്ഷേപങ്ങള്‍, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയെയും ജെന്‍ സി പ്രാധാന്യത്തോടെ കാണുന്നു.

Summary

The concept of an "exit plan" is gaining popularity among Generation Z and Millennials, reflecting a major shift in career aspirations. Rather than chasing leadership positions and rapid promotions, many young professionals are prioritizing work-life balance, job stability, mental well-being, and financial independence.

Madism Digital
madismdigital.com