'എതിര്‍പ്പ് തുടരുന്നു, പക്ഷേ വന്ദേമാതരം പൂര്‍ണമായി പാടും'; കോണ്‍ഗ്രസില്‍ പുതിയ വിവാദം

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലാപിച്ചത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്
'എതിര്‍പ്പ് തുടരുന്നു, പക്ഷേ വന്ദേമാതരം പൂര്‍ണമായി പാടും';  കോണ്‍ഗ്രസില്‍ പുതിയ വിവാദം
Published on

ഇന്ത്യയുടെ എണ്‍പതാം സ്വാതന്ത്ര്യ ദിനത്തില്‍ വിവാദമായി ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആലാപനം. വന്ദേമാതരം പൂര്‍ണമായി ആലപിക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തില്‍ തുടങ്ങിയ വിവാദമാണ് സ്വാതന്ത്ര്യ ദിനത്തില്‍ കൊടുമ്പിരികൊള്ളുന്നത്. സ്വാതന്ത്ര്യദിനത്തില്‍ എഐസിസി ആസ്ഥാനത്ത് അരങ്ങേറിയ നാടകീയ രംഗങ്ങള്‍ ആണ് ഇതില്‍ പ്രധാനം.

സ്വാതന്ത്ര്യദിനാഘോഷ സമയത്ത് വന്ദേമാതരം പൂര്‍ണമായി ആലപിച്ചതാണ് വിവാദമായത്. കോണ്‍ഗ്രസിന്റെ നിലപാടിനു വിരുദ്ധമായിട്ടായിരുന്നു ഗാനാലാപനം. വന്ദേമാതരത്തിന്റെ ആദ്യ ഭാഗം പിന്നിട്ടും ആലാപനം തുടര്‍ന്നപ്പോള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും സോണിയ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ വിലക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും വന്ദേമാതര ആലാപനം തുടര്‍ന്നു. സോണിയയും ഖര്‍ഗെയും അനിഷ്ടം പ്രകടിപ്പിക്കുന്നതും ആലാപനം വിലക്കുന്നതും പുറത്തുവന്ന ലൈവ് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വന്ദേമാതരം ആലാപനം കഴിഞ്ഞതിനുശേഷം ഖര്‍ഗെ ദേശീയ പതാക ഉയര്‍ത്തി. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍, സേവാദള്‍ ദേശിയ അധ്യക്ഷന്‍ ശ്രീനിവാസ്, രാഹുല്‍ഗാന്ധി, എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

'എതിര്‍പ്പ് തുടരുന്നു, പക്ഷേ വന്ദേമാതരം പൂര്‍ണമായി പാടും';  കോണ്‍ഗ്രസില്‍ പുതിയ വിവാദം
ദേശഭക്തി: നിയമപരമായ ആവശ്യകതയോ അതോ അടിച്ചേല്‍പ്പിക്കപ്പെട്ട ദേശീയതയോ? 'വന്ദേമാതരം' ബില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

രാജ്യത്ത് കൂടുതല്‍ വിഭജനത്തിന് കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വന്ദേമാതരം ബില്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയത്. സ്വാതന്ത്ര്യസമരകാലത്ത് തന്നെ വന്ദേമാതരത്തിന്റെ ചിലവരികള്‍ ഒഴിവാക്കണം എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസ് ഭരിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വന്ദേമാതരം ആലാപിക്കുന്നതില്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നത്.

എന്നാല്‍, എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലാപിച്ചത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. മുഴുവന്‍ ചൊല്ലിയാല്‍ പ്രശ്‌നമില്ല. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത വിഷയമാണ്. തുടര്‍ന്നും മുഴുവന്‍ ചൊല്ലുമോ എന്ന ചോദ്യത്തില്‍ അദ്ദേഹം പറഞ്ഞില്ല പ്രതികരിച്ചില്ല. വന്ദേമാതരം ചൊല്ലുന്നത് തടയാന്‍ ആരും ശ്രമിച്ചിട്ടില്ല. സോണിയാഗാന്ധി ആക്ഷന്‍ കാണിച്ചത് കസേര കൊണ്ടുവരാനാണ്. അധ്യക്ഷന്‍ കുറേ നേരമായി നില്‍ക്കുന്നതിനാല്‍ കസേര വേണമെന്നാണ് പറഞ്ഞതെന്നും ജയ്‌റാം രമേശ് വിശദീകരിച്ചു.

'എതിര്‍പ്പ് തുടരുന്നു, പക്ഷേ വന്ദേമാതരം പൂര്‍ണമായി പാടും';  കോണ്‍ഗ്രസില്‍ പുതിയ വിവാദം
ദേശരാഷ്ട്രങ്ങളും ഹിന്ദുത്വയുടെ ദേശീയതാ വിശകലനങ്ങളും

എന്നാല്‍, പാര്‍ട്ടി നിലപാടിന് വിരുദ്ധമായി കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും വന്ദേമാതരം ആലപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചതായി റിപ്പോര്‍ട്ടുകൾ.

Summary

The rendition of Vande Mataram has become a major controversy on India's 80th Independence Day. The dispute began after the Centre directed that the national song be performed in its entirety during Independence Day celebrations. The issue intensified on August 15, with dramatic scenes unfolding at the AICC headquarters, bringing the debate over Vande Mataram and its place in official celebrations into sharper political focus.

Madism Digital
madismdigital.com