അരാഷ്ട്രീയരായ ജെൻസികൾ!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജെൻസികൾ പഠിക്കുന്ന ഡൽഹി യൂണിവേഴ്സിറ്റിയിൽ 2010 മുതൽ അംബേദ്കർ ആദ്യ സെമെസ്റ്ററിൽ ചർച്ചയിലുണ്ട്. ജൂഡിത് ബട്ലറും ഫൂലെയും ഗാന്ധിയും ഫാനനും എഡ്വേർഡ് സൈദും ഫൂക്കോയും ജെഫർളറ്റും അവർ വായിക്കുന്നുണ്ട്
അരാഷ്ട്രീയരായ ജെൻസികൾ!
Published on

മുതിർന്ന ചില പത്രപ്രവർത്തകരും മറ്റും കഴിഞ്ഞ കുറേ ദിവസങ്ങളായി പറയുകയായിരുന്നു, ജെൻസികൾക്ക് പ്രത്യയശാസ്ത്ര അടിത്തറയില്ല എന്നൊക്കെ! ഒന്ന് രണ്ടുപേർ കഴിഞ്ഞ രണ്ടുദിവസങ്ങളിൽ മാറ്റിപ്പറയുന്നതും കണ്ടു. നല്ലത്.

ഞാൻ ആലോചിക്കുകയായിരുന്നു.

ഞാനെപ്പോഴാണ് അംബേദ്കറിന്റെ ചിന്തകളെക്കുറിച്ച് അറിയാനുള്ള ശ്രമങ്ങളാരംഭിക്കുന്നത്? ഏകദേശം ഇരുപതു വയസ്സായിട്ടുണ്ടാവും. എന്റെ ജനറേഷനിലുള്ള, ഇന്ന് 45 വയസ്സോളം പ്രായമുള്ള, എനിക്കറിയാവുന്ന ഒരാളും, മുപ്പതു കൊല്ലം മുൻപ്, അംബേദ്കറെ മനസ്സിൽ കൊണ്ടുനടന്നതായി അറിയില്ല. ഇവിടെയുള്ള നാൽപ്പത് വയസ്സുള്ള ആരെങ്കിലും അങ്ങനെയുണ്ടായിട്ടുണ്ടെകിൽ, അവരോടു ബഹുമാനം മാത്രം.

ഇന്ന് ഒരു നല്ല കോളജിലോ സെൻട്രൽ യൂണിവേഴ്സിറ്റിയിലോ സാമൂഹ്യ ശാസ്ത്രത്തിനോ സാഹിത്യത്തിലോ ബിരുദത്തിന് അഡ്മിഷനെടുക്കുമ്പോൾ കുട്ടികൾ, ജാതി ഡിസ്കോഴ്സിലേക്കും ഫെമിനിസ്റ്റ് ഡിസ്കോഴ്സിലേക്കും പോവട്ടി ഡിസ്കോഴ്സിലേക്കും മനുഷ്യാവകാശ ഡിബേറ്റുകളിലേക്കും ഒക്കെ നേരിട്ടു കടക്കുകയാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജെൻസികൾ പഠിക്കുന്ന ഡൽഹി യൂണിവേഴ്സിറ്റിയിൽ 2010 മുതൽ അംബേദ്കർ ആദ്യ സെമെസ്റ്ററിൽ ചർച്ചയിലുണ്ട്. ജൂഡിത് ബട്ലറും ഫൂലെയും ഗാന്ധിയും ഫാനനും എഡ്വേർഡ് സൈദും ഫൂക്കോയും ജെഫർളറ്റും അവർ വായിക്കുന്നുണ്ട്.

ഡിജിറ്റൽ ജനറേഷന്, കേരളത്തിൽനിന്ന് വരുന്നവർക്ക് അയ്യങ്കാളിയെയും മഹാരാഷ്ട്രയിൽനിന്ന് വരുന്നവർക്കു ഫൂലെയെയും താരാബായ് ഷിണ്ഡെയെയും തമിഴ് ജെൻസികൾക്കു പെരിയാറിനെയും നോർത്തിലെ ജെൻസികൾക്കു അച്യുതാനന്ദിനെയും പരിചയമുണ്ടാകും. ഇവരെയെല്ലാം കൂട്ടിയോജിപ്പിക്കുന്ന അംബേദ്കറിനെയും!
പി കെ യാസർ അറഫാത്ത്

മാസ്റ്റർ ലെവലിൽ സോഷ്യൽ സയൻസിൽ, സാഹിത്യത്തിൽ, ഒരറ്റം മുതൽ ലോകത്തെ പിടിച്ചുകുലുക്കിയ ചിന്തകരുടെ ഒരു നിരയാണ് അവരെ കാത്തിരിക്കുന്നത്. മാർക്സ് മുതൽ ഗ്രാംഷി വരെ, ആസെഫ് ബയാത് മുതൽ ബിൽഗ്രാമി വരെ, ഫാത്തിമ മെർനിസ്സി മുതൽ ലൈല അബൂ ലുഗോദ് വരെ, കാർലോ ഗിൻസ്ബെർഗ് മുതൽ റൊമീല താപ്പർ വരെ! മാൽകം എക്സ് മുതൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ വരെ, കോണൽ വെസ്റ്റ് മുതൽ സീസെക്ക് വരെയും താരാഭായ് ഷിൻഡെ മുതൽ പണ്ഡിത രമാഭായ് അങ്ങനെ പരന്നുകിടക്കുകയാണ്.

ഇവരെ പലരെയും പരിചയമുള്ള, അവരെ വായിക്കുന്ന, സുഹൃത്തുക്കളിൽനിന്ന് അവരെ കേൾക്കുന്ന ജെൻസിയെയാണ്, ചിലരെങ്കിലും, അരാഷ്ട്രീയക്കാർ എന്ന് വിളിക്കുന്നത്!!

അരാഷ്ട്രീയരായ ജെൻസികൾ!
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പിറകിൽ നുഴഞ്ഞുകയറ്റുന്ന പൗരാണിക ശാസ്ത്രങ്ങൾ

ജെൻസികൾ ഈ പറഞ്ഞ എല്ലാവരെയും പരിചയമുള്ളവരാണെന്നു ആരും പറയില്ല. അതേസമയം, ഈ ഡിജിറ്റൽ ജനറേഷന്, കേരളത്തിൽനിന്ന് വരുന്നവർക്ക് അയ്യങ്കാളിയെയും മഹാരാഷ്ട്രയിൽനിന്ന് വരുന്നവർക്കു ഫൂലെയെയും താരാബായ് ഷിണ്ഡെയെയും തമിഴ് ജെൻസികൾക്കു പെരിയാറിനെയും നോർത്തിലെ ജെൻസികൾക്കു അച്യുതാനന്ദിനെയും പരിചയമുണ്ടാകും. ഇവരെയെല്ലാം കൂട്ടിയോജിപ്പിക്കുന്ന അംബേദ്കറിനെയും!

സയൻസ് പഠിക്കുന്ന കുട്ടികളും സോഷ്യൽ സയൻസ് പഠിക്കുന്ന കുട്ടികളൊക്കെ ഒന്നായി താമസിക്കുന്ന, കൂടിക്കലരുന്ന, ഓരോ മിനിട്ടിലും വിവരങ്ങൾ കൈമാറുന്ന, പല മാധ്യമങ്ങളിൽ കൂടി ഐഡിയകൾ സംവദിക്കുന്ന ജെൻസികൾ 'അരാഷ്ട്രീയക്കാരാണ്' എന്ന് പറയുന്ന, തങ്ങൾ മേജറായെന്ന് എല്ലാദിവസവും വിളിച്ചുപറയേണ്ട ഗതികേടുള്ള മാമന്മാരോട് ഒന്നേ പറയാനുള്ളൂ. പത്രം വായിച്ച്, കൊടിപിടിച്ച്, വൈറസിനെ ഓടിക്കാൻ ചെണ്ടകൊട്ടുന്നതല്ല രാഷ്ട്രീയം.

അത് നീതിമൂല്യങ്ങളോടുള്ള നിരന്തരമായ സംവാദമാണ്. അത് തിരിച്ചുപിടിക്കാനുള്ള ശ്രമമാണ്.

ഇനി,

പതിനാറു വയസ്സുണ്ടായിരുന്ന നമ്മളെയും ഇന്നത്തെ പതിനാറു വയസ്സുകാരെയും ഒന്ന് താരതമ്യം ചെയ്യൂ. നമ്മിലെ ഭൂരിപക്ഷം പേരുടെയും പതിനാറു വയസ്സിലെ നമ്മുടെ പ്രധാന ക്ലെയിമെന്താണ്? കുറേ ഭക്ഷണവും കുറച്ചു കളിയും പിന്നെ വലിയമ്മയുടെയോ ചെറിയമ്മയുടെയോ വീട്ടിലേക്കു നാല് ചക്ക സഞ്ചിയിൽ കെട്ടി ഒറ്റയ്ക്ക് ബസ്സിൽ പോയത്, അല്ലേ? പിന്നെ ഒളിച്ചു വല്ല സിനിമക്കു പോയതും. തീർന്നു. മാസങ്ങൾ കാത്തുനിന്നു, ഒരു പ്രേമലേഖനം കൊടുത്തു, മറുപടിക്കുപോലും കാത്തുനിൽക്കാതെ ഓടിക്കളഞ്ഞ ചില സാഹസികരെ മറക്കുന്നില്ല. അതോടെ തീർന്നു നമ്മുടെ വിപ്ലവം!!

നമ്മളിലെ അന്നത്തെ പതിനാറുകാരൻ ‘നീതി’യെപ്പറ്റി സംസാരിച്ചുരുന്നോ? "മനുഷ്യാവകാശം" മുദ്രാവാക്യ മാക്കിയിരുന്നോ? "ദളിത്" എന്ന പദം കേട്ടിരുന്നോ? ഡിഗ്നിറ്റിയുടെ രാഷ്ട്രീയം സംസാരിച്ചിരുന്നോ? കേരളത്തിലെ ഏതെങ്കിലും സ്ഥാപന ബുദ്ധിജീവി അംബേദ്കർ എന്ന് പറഞ്ഞിരുന്നത് കേട്ടിരുന്നോ? ഗദ്ദറിനെ പാടിയിരുന്നോ? ന്യൂനപക്ഷ രാഷ്ട്രീയം സംസാരിച്ചിരുന്നോ? 'ജൻഡർ'ഡിസ്കോഴ്സ് ഉണ്ടായിരുന്നോ? അശ്ലീല/ദ്വയാർത്ഥ തമാശകളുള്ള കോമഡി സിനിമകളും സ്ത്രീ വിരുദ്ധതയും നിറവംശീയതയും ന്യൂനപക്ഷ അപരവൽക്കരണവും സ്ഥാപനവൽക്കരിച്ച മിമിക്സ് പരേഡ് കാസറ്റുകളുമൊക്കെ കണ്ടു സായൂജ്യമടഞ്ഞവരായിരുന്നല്ലോ നമ്മിലെ ഭൂരിപക്ഷം!!

അവർ ജന്തറിൽനിന്നും മന്തറിൽനിന്നും നാളെ പോയേക്കാം! പക്ഷേ അവർ വന്നുകൊണ്ടേയിരിക്കും! പരാജയവൃദ്ധരെ അവർ വീണ്ടും വീണ്ടും തോണ്ടും. ഓരോ ഇടവേളകളിലും അവർ വന്നുകൊണ്ടേയിരിക്കും! കാലം കഴിയുന്നതുവരെ അധികാരം ആഘോഷിക്കുകയെന്ന ഒറ്റലക്ഷ്യമുള്ള അജ്ഞാന വൃദ്ധരെ അവർ പുച്ഛിച്ചുകൊണ്ടേയിരിക്കും!
പി കെ യാസർ അറഫാത്ത്

‘അമ്മാവൻ സിൻഡ്രോ’മിന്റെ ആദ്യ സൂചന ആഴത്തിലുള്ള ഇന്ഫെരിയോരിറ്റി കോംപ്ലക്സാണ്. അതു പുച്ഛമായും രക്ഷാധികാരിത്വമായും ഭയപ്പെടുത്തലായും തെറിയായും ഭീഷണിപ്പെടുത്തലായും അവസാനം അക്രമത്തിലും എത്തും. രോഗമാണത്, ചികിത്സ തേടേണ്ടരോഗം. ശരീരം മേജറായിട്ടും ബ്രെയിൻ മൈനറായി നിൽക്കുന്ന സിനിമ പണ്ഡിറ്റുകളും മിഡിയോക്കർ സെലിബ്രിറ്റികളും ഈ രോഗത്തിനു ചികിത്സ തേടേണ്ടതാണ്.

മുപ്പതു വർഷം മുൻപുള്ള ഒരു പതിനാറുകാരന്റെ സാമൂഹ്യബോധവും ഇന്നത്തെ ഒരു പതിനാറുകാരന്റെ സാമൂഹ്യബോധവും താരതമ്യം ചെയ്യാൻ പോലും പറ്റില്ല. സാമൂഹ്യപരമായും ജീവശാസ്ത്രപരമായും ഇന്നുള്ളവരുടേത് ഒരുപാട് മുന്നിൽത്തന്നെയാണുള്ളത്. സ്ഥാപനവൽക്കരിക്കപ്പെട്ട രാഷ്ട്രീയമല്ല ജെൻസി സംസാരിക്കുന്നത്.

ആർക്കും മനസ്സിലാവാത്ത ഉപയോഗശൂന്യമായ ജാർഗണുകളിൽ അവർ അഭയം തേടുന്നില്ല. അവർ നേരായി കാര്യങ്ങൾ പറയുന്നു. കേൾപ്പിക്കുന്നു. അവർ ‘നീതിയുടെ രാഷ്ട്രീയം,’ പറയുന്നു. ‘ഡിഗ്നിറ്റിയുടെ രാഷ്ട്രീയയം പരിശീലിക്കുന്നു.. അതുകൊണ്ടാണ്, ഫൂലെയും സാവിത്രിബായിയും ഗുരുവും പെരിയാറും ബോബ് മോർളിയും മാർക്സും അംബേദ്ക്കറും ഹസ്രത് മൊഹാനിയും അവർക്ക് ഒരേ കൊടിക്കീഴിൽ കൊണ്ടുവരാൻ സാധിക്കുന്നത്.

വീടെന്ന, നാടെന്ന പാട്രിയാർക്കി ഇക്കോ സിസ്റ്റത്തിനൊടു പുറം തിരിഞ്ഞുനിൽക്കുന്ന ഒരു തലമുറയായി വളരുകയാണവർ. ബ്രെയിൻ എയ്ജ്ഡ് ആയ ആൾക്കാർ അവരിൽനിന്ന് സഹതാപം പ്രതീക്ഷിക്കരുത്. ഒറ്റ മാർഗ്ഗമേയുള്ളൂ, അവരിലേക്കു വളരുക, അവരോളം വളരുക, അവർ നമ്മിലേക്കു വളയില്ല, വരളില്ല!

അരാഷ്ട്രീയരായ ജെൻസികൾ!
നുണകളുടെ പെരുമഴയില്‍ കെട്ടുപോകരുത്, സത്യത്തിന്റെ തിരിനാളങ്ങള്‍

അവർ ജന്തറിൽനിന്നും മന്തറിൽനിന്നും നാളെ പോയേക്കാം! പക്ഷേ അവർ വന്നുകൊണ്ടേയിരിക്കും! പരാജയവൃദ്ധരെ അവർ വീണ്ടും വീണ്ടും തോണ്ടും. ഓരോ ഇടവേളകളിലും അവർ വന്നുകൊണ്ടേയിരിക്കും! കാലം കഴിയുന്നതുവരെ അധികാരം ആഘോഷിക്കുകയെന്ന ഒറ്റലക്ഷ്യമുള്ള അജ്ഞാന വൃദ്ധരെ അവർ പുച്ഛിച്ചുകൊണ്ടേയിരിക്കും!

ഈ ജെൻസികൾക്കിടയിൽ നമുക്കെന്താണു കാര്യം? ഉണ്ട് , അവർക്ക് വേണ്ടിയുള്ള നാളെയെ ഒരുക്കുകയെന്നതാണ് അത്. അതു നമ്മുടെ പരിചയവും അറിവും ഉപയോഗിച്ച് നാളേക്കുവേണ്ടി, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, ജനാധിപത്യത്തെ ശക്തപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്തുകൊണ്ടായിരിക്കണം. അവർ സമരം കഴിഞ്ഞു തിരിച്ചുവരുമ്പോൾ, അവരെ സ്വീകരിക്കേണ്ടതു കൂടുതൽ ശക്തമായ, ക്രിയേറ്റീവായ സ്ഥാപനങ്ങളാണ്.

അതിനാണ് അവരുടെ പോരാട്ടം. നീതിക്കു വീണ്ടും പ്രതീക്ഷകളുടെ വെളിച്ചം വരുന്നതുവരെ അവരതു തുടരും.

ഇന്നലത്തെ പുലർച്ചയിലും അവർ അവിടെയിരിക്കുകയായിരുന്നു ! ഭയമില്ലാതെ!

ദുരധികാരത്തെ ഭയക്കാതിരിക്കുക എന്നതിലും വലിയ രാഷ്ട്രീയമെന്താണുള്ളത്?

Summary

The author reflects on recent claims that Gen Z lacks an ideological foundation, arguing that this perception is changing. They recall that when they were around 20 years old, very few people of their generation were familiar with Dr. B.R. Ambedkar's ideas. In contrast, today's students entering colleges and central universities are exposed early to discussions on caste, feminism, poverty, human rights, and other critical social issues. The post highlights how ideological awareness and social justice discourse have become far more accessible to younger generations than they were three decades ago.

Madism Digital
madismdigital.com